24 Feb 2008

ഹൃദയം


അലകടല്‍ പോലെ നിന്‍ ഹൃദയം,
തിരകള്‍ തീരം തേടുന്നു;
പിന്നെയും പിന്നോക്കം പായുന്നു
ശാന്തമാകൂ മനസ്സേ,
തീരം നിനക്കായി കാത്തിരിപ്പൂ.

31 comments:

Sapna Anu B.George said...

മറ്റൊരു കുട്ടിക്കവിത,പഴയ വീഞ്ഞ് പുതിയ തുരുത്തിയില്‍....

Gopan | ഗോപന്‍ said...

ചിത്രവും കവിതയും മനോഹരം.

നിരക്ഷരൻ said...

:)

യാരിദ്‌|~|Yarid said...

തീരം കാത്തിരിക്കുന്നു...:)

Anonymous said...

ലാണ്ടെ, ഒരു കിളി ഇട്ടേച്ചു് പോണു. ന്റെ കര്‍ത്താവെ!

നജൂസ്‌ said...

കഴിഞ്ഞു പോയ വേവലാതികളില്‍
വരാനിരിക്കുന്ന സംഭ്രാന്തികളില്

അല്ലേ....

asdfasdf asfdasdf said...

ആ കിളിക്ക് നല്ല ധൈര്യം .

ഫസല്‍ ബിനാലി.. said...

ഈ കടലിന്‍റെ 'പോക്കുവരവ്' ഈ കിളിക്ക് നടത്തി കിട്ടിയതു പോലെ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരിക്കലും അടങ്ങാത്ത തിര !

നന്നായി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശാന്തമാകൂ മനസ്സേ,

കാപ്പിലാന്‍ said...

:)

Sapna Anu B.George said...

നന്ദി ഗോപന്‍,നിരക്ഷരന്‍,പ്രാഞ്ചീസ്,നജൂസ്, കുട്ടുമെനോന്‍,ഫസന്‍,വഴിപോക്കന്‍,സജി,കാപ്പിലാന്‍,പ്രിയ,,,, അടങ്ങാത്ത തിരയുടെ വേദന്‍ ഒരു തരം ആവേശമാണ്,ഒരിക്കലും തീരാത്ത ആഗ്രഹം പോലെ!

Sethunath UN said...

തീര‌ത്തിന്റെ മാറു‌ള്ളിടത്തോളം തല‌തല്ലിക്കര‌യാന്‍ ഒരിടമുണ്ടല്ലോ.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

siva // ശിവ said...

വളരെ നല്ല വരികള്‍.....

സസ്നേഹം
ശിവ.....

മുസാഫിര്‍ said...

പാവം തിരകള്‍ , ഇങ്ങനെ വിശ്രമമില്ലാതെ.
നല്ല കുട്ടിക്കവിത.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

1) ഹ്രുദയം എന്നു എത്ര ശ്രമിച്ചിട്ടും എഴുതാന്‍ പറ്റുന്നില്ല. ഒന്നു കീസ് പറഞ്ഞു തരാമോ?
2)പിന്നെ ബൂലോക കൂട്ടായ്മയില്‍ എങ്ങനെ എനിക്കു ചേരാന്‍ കഴിയുമെന്നും ഒന്നു പറഞ്ഞ് തരണം.

ശ്രീ said...

സ്വപ്ന ചേച്ചി...
നല്ല കവിത, നല്ല ചിത്രം.
:)
[ചിത്രം സെലക്ടു ചെയ്യുമ്പോള്‍ സെന്റര്‍ ക്ലിക്ക് ചെയ്താല്‍ ചിത്രത്തിന്റെ വശങ്ങളില്‍ ഉള്ള എഴുത്ത് മാറ്റാമല്ലോ. കുറച്ചു കൂടി നന്നായിരിയ്ക്കും എന്നു തോന്നുന്നു.]

ചാത്തങ്കേരി ചാത്താ...
ഹൃദയം = hr^dayam
:)

Sapna Anu B.George said...

നിഷ്ക്കളങ്കാ,sv,ശിവകുമാര്‍,മുസാഫിര്‍ വളരെ നന്ദി..ഹൃദയത്തിനധികം വരികള്‍ വേണ്ട.. അതൊരു കൊച്ചു അവയവം അല്ലെ!!!പക്ഷെ രാജ്യങ്ങളും,മനസ്സും,ലോകവും പിടിച്ചടക്കാനുള്ള കഴിവുണ്ട്.എന്റെ കുട്ടിച്ചാത്താ നിനക്കു ഞാന്‍ ഒരു വളരെ നീണ്ട ഒരു കത്തയച്ചിട്ടുണ്ട് ;ഹൃദയം’ എങ്ങിനെ എഴുതും എന്നതിനെപ്പറ്റി, വയിച്ചു നിന്റെ ഹൃദയം,തണുക്കട്ടെ.ശ്രീ താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തെ മാനിച്ച് അവതരണം ഒന്നു മാറ്റി, വളരെ നന്ദി ശ്രീ.

മഴത്തുള്ളി said...

സപ്ന, വളരെ നന്നായിരിക്കുന്നു ഈ കൊച്ചുകവിതയും അതോടൊപ്പമുള്ള ചിത്രവും. ഇതു കണ്ടപ്പോള്‍ ഒരു ചലച്ചിത്രഗാനത്തിന്റെ ആദ്യ വരി ഓര്‍മ്മ വന്നു, ബാക്കി മറന്നു.......

“അലകളിലെ പരല്‍മീന്‍(?) പോലെ ആടിയുലയും മനസ്സ്”

:)

Sapna Anu B.George said...

41989omനന്ദി മഴത്തുള്ളി,ഓര്‍മ്മകള്‍ ഒരിക്കലും മറവിയിലേക്ക്,മായാതെയിരിക്കട്ടെ.

ഹരിശ്രീ said...

മനോഹരം,

കവിതയും ചിത്രവും
ആശംസകള്‍...

:)

Unknown said...

അലയടിക്കുന്ന തിരക്കള്‍ പോലെ മനസും അസ്വസ്തമായി വായിച്ചപോള്‍

മഴവില്ലും മയില്‍‌പീലിയും said...

ചിലപ്പോള്‍ എന്റെ മനസ്സ് പുറ്ങ്കടല്‍ പോലെ എന്നു തോന്നാറുണ്ട്..ഒരു സുനാമി വന്നാല്‍ പോലും അറിയാറില്ല!!
മറ്റുചിലപ്പോള്‍ചെറിയ ഒരു കുഞ്ഞോളം പൊലുമ്മനസ്സിനെ വല്ലാത് ഉലക്കുന്നു...തീരങ്ങള്‍തേടുന്നു ഞാനും വരും വരാതിരിക്കില്ല...
നല്ല കവിതകള്‍..വൈകിയ വായന ക്ഷമിക്കുമല്ലൊ

ഭ്രാന്തനച്ചൂസ് said...

മനോഹരം......

,, said...

കുഞ്ഞ് കുഞ്ഞ് സുന്ദരി കവിത.

ബഷീർ said...

കവിത ചെറുതെങ്കിലും ചെറുതല്ലാത്ത ആശയമുണ്ടല്ലോ.. എന്തേ കാത്തു നില്‍ക്കുന്ന തീരത്തിനെ വിട്ട്‌ തിര വീണ്ടു തിരിച്ച്‌ പായുന്നു. !!

Sapna Anu B.George said...

നന്ദി ഹരിശ്രീ,അനൂപ്, കാണാമറയാത്ത്,അചൂസ്, നന്ദന,ബഷീര്‍, വെള്ളറക്കടവ്, നിങ്ങളുടെ നല്ല വാക്കുകള്‍ക്കും വായിക്കാന്‍ മിനക്കെട്ട സമയത്തിനും നന്ദി

Sapna Anu B.George said...

നന്ദി ഇരട്ടി മധുരം

Aneesh Alias Shinu said...

u write so well....... gone thru ur blog n find interestingly, beautiful :) hats off

Sapna Anu B.George said...

Thanks Aneesh, its not one day or 2 days, its work of many years and some good friends who helped me to make blog and write. thanks again