24 Oct 2010

ഓര്‍മ്മകളുടെ മരണം


മരിച്ചിട്ടും മരിക്കാത്ത അഛന്റെ ഓര്‍മ്മകള്‍
മനസ്സിന്റെ മതിലില്‍ വരിച്ചിട്ടു ഞാന്‍
ഓര്‍ത്തു ഓര്‍ത്തോത്തു കരയാന്‍
മരിച്ചു ജീവിക്കാന്‍ ജീവിതം പഠിപ്പിച്ചു.


ഓര്‍മ്മകള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചു,
അഛനാല്‍ കോര്‍ത്തിണക്കിയ കണ്ണികള്‍ ,
ഒറ്റപ്പെടലിന്റെ ഭയം കണ്ണുനീരായ വാര്‍ന്നൊഴുകി,
ജീവിതത്തില്‍ ജീവിക്കാന്‍ മറന്ന ദിനങ്ങള്‍ .


എന്തിനെന്നറിയാതെ എവിടെയോ മനസ്സലഞ്ഞു,
ഓര്‍മ്മകളെ ചേര്‍ത്തു പിടിച്ച് ഇല്യായ്മകളാക്കി,
ജീവിതം അസ്വസ്തകളില്‍ മുങ്ങിത്താണു,
ഉത്തരങ്ങളില്ലാതെ  ചോദ്യങ്ങള്‍ മാത്രം.

മനസ്സില്‍ ചിന്തകള്‍ ആയിരം തെന്നി നീങ്ങി
എവിടെനിന്നോ ശബ്ദം ‘ഓര്‍മ്മകള്‍ക്കു കടിഞ്ഞാനിടൂ‘,
വാക്കുകള്‍ എന്നിലേക്കു നടന്നെത്തി,
‘ആര്‍ക്കും തിറെഴുതിയിട്ടില്ലാത്ത നിന്‍ ദിനങ്ങള്‍ ‘  .

അഛനും അമ്മയും എന്ന വെറും ഓര്‍മ്മകള്‍
മനസ്സില്‍ എരീഞ്ഞകത്തുന്ന മെഴുകുതിരികള്‍
എന്നും എന്തിനും നിന്‍ മനസ്സാക്ഷിയായി,
നിന്നുള്ളില്‍ തളരാതെ വളരാനായി മാത്രം .

3 Oct 2010

അരിമുല്ലെ നിനക്കായി

 ദേവി സുരേഷിന്റെ ചിത്രം

 ചിത്രത്തില്‍ നിന്നും എത്തി നോക്കി നീ എന്നെ,
ചിരിയില്‍ മയക്കി നിന്‍ മുഖംതിരിച്ചു നോക്കി,
പാല്‍പ്പുഞ്ചിരിയില്‍ ലയിച്ചുഞാന്‍ നിന്നു ക്ഷണം.

ചിരിയില്‍ സ്നേഹം,കണ്ണില്‍ ദയ,മനസ്സില്‍ വിഷം,
ഇന്നിന്റെ മുഖങ്ങളില്‍ കാണുന്ന കാപട്യത്തിന്‍ ചിരി,
ഇല്ലീമുഖത്ത്,സ്നേഹത്തുള്ളികള്‍ നിറഞ്ഞ മനസ്സു മാത്രം.

മനസ്സുകള്‍ മനസ്സുകളുടെ കാതില്‍ സ്വകാര്യങ്ങള്‍,
എന്നും വാക്കുകളാല്‍ നിറച്ചു വെച്ചു നിനക്കായ്,
മുഖാമുഖം എന്നും പകര്‍ന്നു സ്നേഹത്തിന്‍ പുഞ്ചിരി.

അരിമുല്ലേ നിന്‍ മുഖം എന്നില്‍ ചിരിയുണര്‍ത്തി,
നിന്‍ നിറം എന്നില്‍ മന്ദസ്മിതം പൊഴിച്ചു നിന്നു,
എന്നില്‍ നീ നിറക്കാഴ്ചയുടെ തേന്മഴയായി നിന്നു.