7 Jan 2007

ഒരു മുഖം

സ്നേഹത്തിന്റെ ആദ്യ കണിക!
അതു സ്നേഹമാണെന്നു മനസ്സിലായില്ല!!
ഒരു കൌതുകം,ഒരു ചാഞ്ചല്യം..
സ്കൂളില്‍നിന്നും വരുമ്പോ തിരിഞ്ഞു നോക്കി.കണ്ടില്ല,
വീണ്ടും വീണ്ടും നോക്കി..ഒരു താല്പര്യം..ഒരു നൊമ്പരം!
വീട്ടുവഴിയില്‍ ,പള്ളി വഴിയില്‍,
ഇടവഴിയില്‍ ..പേടിച്ച് .. പുസ്തകം നെഞ്ചോടു ചേര്‍ത്ത്..
പാതവക്കത്തെ മരങ്ങളിലും അവയുടെ കമ്പുകളിലും
എന്തൊക്കെയോ കുത്തിക്കുറിച്ചു..
നോട്ടു ബുക്കുകളിള്‍...ഡെസ്കില്‍‍..
ഓരോ കാറ്റിന്റെ മര്‍മ്മരത്തിലും
ഓരോ മുഖങ്ങളും പരതി...ഇതായിരിക്കുമോ അത്?
ഇയാളായിരിക്കുമോ അയാള്‍?
എന്തൊക്കെയോ നഷ്ടമായതുപോലെ..
മനസ്സിന്റെ ഉള്ളറകളിലെവിടെയോ തീരാദുഃഖം..
വീടിന്റെ ഇടനാഴിയിലെ,
ഓരോ ചോദ്യശരങ്ങള്‍ക്കും
ചൂരല്‍ കഷായത്തിന്റെ ശീല്ക്കാരശബ്ദം മാത്രം ഉത്തരങ്ങളായി
ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി.
കൂടുവിട്ടു കൂടേറി,വീടുവിട്ടു വീടേറി.
എല്ലാമുഖങ്ങള്‍ക്കും ഒരേ സ്വരം,ഒരേ നിറം.
എങ്കിലും ഒരുമിന്നല്‍പ്പിണര്‍പോലെ വീണ്ടും വന്നു!
യാത്രാമൊഴിയുമായി,എന്നെന്നേയ്ക്കുമായി,
ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ ഓടിയകന്നു!
ഒന്നു തിരിഞ്ഞു നൊക്കിയില്ലഒരിറ്റുകണ്ണുനീര്വീണുടഞ്ഞില്ല!
ഈ കണ്‍കോണിലൂടെ ഊര്‍ന്നിറങ്ങിയ
മിഴിനീര്‍ക്കണങ്ങള്‍ നിര്‍ന്നിമേഷം നോക്കി നിന്നു!!
ഒരുകൈ ദൂരത്തെത്തിയിട്ടും,വെറും കയ്യോടെ മടങ്ങിഎന്നെന്നേയ്ക്കുമായി,നിശ്ചലതയിലേയ്ക്ക്,നിത്യതയിലേയ്ക്ക്...

19 comments:

Sapna Anu B.George said...

ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
മറക്കുവാന്‍ കഴിഞ്ഞി‍ല്ലല്ലോ!!!

കണ്ണൂരാന്‍ - KANNURAN said...

കവിതയോ, കഥയോ?? എന്തായാലും നന്നായിട്ടുണ്ട്, പുതുമയും അനുഭവപ്പെട്ടു...

Sapna Anu B.George said...

കണ്ണൂരാനേ, എവിടെയോ കൊണ്ടു അല്ലെ??നന്ദി, നല്ല വാക്കുകള്‍ക്കായി നന്ദി ജിനേഷ്

സ്വാര്‍ത്ഥന്‍ said...

ഈ മുഖം ആ മനസ്സില്‍ ഇപ്പോഴും ഉണ്ടാകുമോ, മായാതെ?
ഒരു മിന്നല്‍ പിണര്‍ പോലെ വീണ്ടും ഒരു കണ്ടുമുട്ടലിനു സാധ്യത ഇല്ലേ?

Sapna Anu B.George said...

കണ്ടുമുട്ടിയാല്‍ ഞാന്‍ എന്നെത്തന്നെ മറന്നാലോ?ദൈവം ആള്‍ക്കാരെ അറിഞ്ഞല്ലെ ജീവിതത്തിന്റെ സംഭവങ്ങള്‍ നിരത്തുകയുള്ളു ആന്റണീ...!!!

Anonymous said...

മരുഭൂമിയില്‍നിന്ന് എങ്ങനെയാണു മാഡം ഇങ്ങനത്തെ വരികള്‍ വരുന്നത്‌.

ഒന്നു പരിചയപ്പെട്ടൊട്ടെ?


jeevitharekhakal.blogspot.com

MULLASSERY said...

നമസ്കാരം സപ്നാജി..
ഒരു തേങ്ങലിലൂടെ മാത്രമേ ഇതു വായിച്ചുതീര്‍ക്കാനാവു!അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരിക്കുന്നു!
അനുവാചകരും എഴുത്തുകാരിയും “ഒരു മുഖ”ത്തില്‍
താദാമ്യം പ്രാപിക്കുകയാണ്‍!
തല്ഫലമായി ആ മുഖത്തിന്റെ ഉടമയോട് എനിക്കു പറയാനുള്ളതു താഴെ ബ്രായ്ക്കറ്റില്‍ കൊടുക്കുന്നു.
“ഒരുചോദ്യത്തിനും ഉത്തരമില്ലാതെ ഓടിയകന്നു
ഒന്നു തിരിഞ്ഞു നോക്കിയില്ല”( ഭീരു !)
“ഈ കണ്‍കോണിലൂടെ ഊര്‍ന്നിറങ്ങിയ മിഴിനീര്‍ക്കണങ്ങള്‍ നിര്‍നിമേഷം നോക്കിനിന്നു”
( ദുഷ്ടന്‍ !)
“ഒരുകൈ ദൂരത്തെത്തിയിട്ടും വെറും കൈയോടെ മടങ്ങി”( മണ്ടന്‍ !)
അപ്പോള്‍, “പോണാല്‍ പോഹട്ടും പോടാ..”
എന്നു കരുതിയാല്‍ മതി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ...ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍ വിളക്കായി തെളിയും നീ...”
===================================
ഹൃദയ സ്പര്‍ശി ആയ കവിത...കാല്പനികതയുടെ മായ ലോകത്തിലേക്കു പ്രവേശിക്കുന്ന രചന.സ്വപ്നയില്‍ ഒരു കവയിത്രി തീര്‍ച്ചയായും ഉണ്ട് എന്നു ഈ കവിത വെളിപ്പെടുത്തുന്നു..പണ്ട് കോളേജില്‍ വച്ചു പി.ഭാസ്കരന്റെ “ഓര്‍ക്കുക വല്ലപ്പോളും” എന്ന കവിത പഠിച്ചപ്പോളുണ്ടായ അനുഭൂതി വീണ്ടും........”

മഴത്തുള്ളി said...

സപ്ന,

ഹൃദയസ്പര്‍ശിയായ കവിത.

കരീം മാഷ്‌ said...

സ്നേഹം വനിതയില്‍ നിന്നു വരികളായി വരുന്നതു വല്ലാത്തൊരനുഭൂതിയാണ്.
അതു കവിതയിലൂടെയാണങ്കില്‍ പറയുകയും വയ്യ.
ആശംസകള്‍.

jac said...

If I could write well in malayalam script I would have said there is beauty in this poem, there is pain, missing and longing.
I like it. Congrats !

Thank you for the visit in my blog.

Sorry I cant write well in Malayalam, but it is some thing like "thottu thottilla !!"
:))

B Shihab said...

നന്നായിട്ടുണ്ട്

the man to walk with said...

ishtaayi

The Eye said...

വളരെ നല്ല ഒരാശയം...
വായിക്കുമ്പോള്‍ വളരെ വ്യക്തമാണ്‌

പക്ഷെ.. വീണ്ടും ഒന്നുകൂടെ വായിച്ചപ്പോള്‍ വാക്കുകളുടെ ഘടനയില്‍ എന്തോ നഷപ്പെട്ടതുപോലെ.. !

ഉദാ: ഇടവഴിയില്‍ ..പേടിച്ച് .. പുസ്തകം നെഞ്ചോടു ചേര്ത്ത് ..
പാതവക്കത്തെ മരങ്ങളിലും അവയുടെ കമ്പുകളിലും--- (ഇത്‌ മനസ്സിലായില്ല.. !)
എന്തൊക്കെയോ കുത്തിക്കുറിച്ചു..
നോട്ടു ബുക്കുകളി ല്‍...ഡെസ്കില്‍‍..

എവിടെയാ കുത്തിക്കുറിച്ചേ. ?

ഒരാസ്വാദകന്റെി അഭിപ്രായമാണേ.....

പി.സി. പ്രദീപ്‌ said...

കവിത നന്നായിട്ടുണ്ട്.
നല്ല രീതിയില്‍ ലളിതമായി അവതരിപ്പിച്ചു.

ഹന്‍ല്ലലത്ത് Hanllalath said...

ഒരു പക്ഷെ ഒരിക്കലും കണ്ടു മുട്ടാതിരിക്കുന്നതാകാം നല്ലത് ...

നമ്മളെക്കാള്‍ അറിയുന്നവനാണല്ലോ ദൈവം..

ആള്‍ക്കൂട്ടത്തില്‍ ഞാനുമെപ്പോഴും ചില മുഖങ്ങള്‍ തിരയാറുണ്ട്..
വേദനയോടെ ......
ഒരിക്കലെങ്കിലും എവിടെ വെച്ചെങ്കിലും കാണണേ എന്ന പ്രാര്‍ഥനയോടെ...
ഒരു പക്ഷെ അതൊരു മോഹം മാത്രമാകാം എന്ന് അറിയാം എങ്കിലും....

വികടശിരോമണി said...

കാണണമെന്നു തോന്നുന്നു.അപ്പൊഴേ കാണേണ്ടെന്നും.
ഇത് ജീവിതാന്ത്യം വരെ അനുഭവിക്കാൻ വിധിക്കപ്പെടുക.
അതു ചില ജന്മങ്ങളുടെ വിധിയാണ്.
ഒന്നും ചെയ്യാനാവില്ല.
മുനകൂർത്തസ്വപ്നങ്ങളാൽ കീറിയ ഹൃദയം കൊണ്ട്,
ആശംസകൾ.

Jayasree Lakshmy Kumar said...

നല്ല വരികൾ. ഇഷ്ടമായി :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട്