24 Oct 2010

ഓര്‍മ്മകളുടെ മരണം


മരിച്ചിട്ടും മരിക്കാത്ത അഛന്റെ ഓര്‍മ്മകള്‍
മനസ്സിന്റെ മതിലില്‍ വരിച്ചിട്ടു ഞാന്‍
ഓര്‍ത്തു ഓര്‍ത്തോത്തു കരയാന്‍
മരിച്ചു ജീവിക്കാന്‍ ജീവിതം പഠിപ്പിച്ചു.


ഓര്‍മ്മകള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചു,
അഛനാല്‍ കോര്‍ത്തിണക്കിയ കണ്ണികള്‍ ,
ഒറ്റപ്പെടലിന്റെ ഭയം കണ്ണുനീരായ വാര്‍ന്നൊഴുകി,
ജീവിതത്തില്‍ ജീവിക്കാന്‍ മറന്ന ദിനങ്ങള്‍ .


എന്തിനെന്നറിയാതെ എവിടെയോ മനസ്സലഞ്ഞു,
ഓര്‍മ്മകളെ ചേര്‍ത്തു പിടിച്ച് ഇല്യായ്മകളാക്കി,
ജീവിതം അസ്വസ്തകളില്‍ മുങ്ങിത്താണു,
ഉത്തരങ്ങളില്ലാതെ  ചോദ്യങ്ങള്‍ മാത്രം.

മനസ്സില്‍ ചിന്തകള്‍ ആയിരം തെന്നി നീങ്ങി
എവിടെനിന്നോ ശബ്ദം ‘ഓര്‍മ്മകള്‍ക്കു കടിഞ്ഞാനിടൂ‘,
വാക്കുകള്‍ എന്നിലേക്കു നടന്നെത്തി,
‘ആര്‍ക്കും തിറെഴുതിയിട്ടില്ലാത്ത നിന്‍ ദിനങ്ങള്‍ ‘  .

അഛനും അമ്മയും എന്ന വെറും ഓര്‍മ്മകള്‍
മനസ്സില്‍ എരീഞ്ഞകത്തുന്ന മെഴുകുതിരികള്‍
എന്നും എന്തിനും നിന്‍ മനസ്സാക്ഷിയായി,
നിന്നുള്ളില്‍ തളരാതെ വളരാനായി മാത്രം .

3 Oct 2010

അരിമുല്ലെ നിനക്കായി

 ദേവി സുരേഷിന്റെ ചിത്രം

 ചിത്രത്തില്‍ നിന്നും എത്തി നോക്കി നീ എന്നെ,
ചിരിയില്‍ മയക്കി നിന്‍ മുഖംതിരിച്ചു നോക്കി,
പാല്‍പ്പുഞ്ചിരിയില്‍ ലയിച്ചുഞാന്‍ നിന്നു ക്ഷണം.

ചിരിയില്‍ സ്നേഹം,കണ്ണില്‍ ദയ,മനസ്സില്‍ വിഷം,
ഇന്നിന്റെ മുഖങ്ങളില്‍ കാണുന്ന കാപട്യത്തിന്‍ ചിരി,
ഇല്ലീമുഖത്ത്,സ്നേഹത്തുള്ളികള്‍ നിറഞ്ഞ മനസ്സു മാത്രം.

മനസ്സുകള്‍ മനസ്സുകളുടെ കാതില്‍ സ്വകാര്യങ്ങള്‍,
എന്നും വാക്കുകളാല്‍ നിറച്ചു വെച്ചു നിനക്കായ്,
മുഖാമുഖം എന്നും പകര്‍ന്നു സ്നേഹത്തിന്‍ പുഞ്ചിരി.

അരിമുല്ലേ നിന്‍ മുഖം എന്നില്‍ ചിരിയുണര്‍ത്തി,
നിന്‍ നിറം എന്നില്‍ മന്ദസ്മിതം പൊഴിച്ചു നിന്നു,
എന്നില്‍ നീ നിറക്കാഴ്ചയുടെ തേന്മഴയായി നിന്നു.

29 Aug 2010

ഒരു താരാട്ടിന്റെ അസ്തമയം

ദൈവസ്നേഹത്തിന്‍ പര്യായമേ
ഈ ഭൂമിയില്‍ കാരുണ്യത്തിന്‍
തേരേറിവന്ന അമ്മയെന്ന മാലാഖ.

നിന്‍ ഓര്‍മ്മക്കായ് ഈ ദിനം
എന്റെ നിമിഷങ്ങളുടെ ദിനങ്ങളുടെ
ഓരോ അണുവും നിനക്കായിതാ
സമര്‍പ്പിച്ചര്‍പ്പിക്കുന്നമ്മേ.

സര്‍വ്വേശ്വരന്റെ മടിയില്‍
തലചാച്ചുറങ്ങവേ, ഞാന്‍
മൂളിച്ചോദിച്ച ചോദ്യങ്ങള്‍
ഒരു ചെറുപിഞ്ചിരിയുടെ
മര്‍മ്മരത്തില്‍ അലിഞ്ഞു.

‘കരയുന്ന എന്റെ സമാധാനം?‘
നിന്നമ്മതന്‍ അമ്മിഞ്ഞപ്പലില്‍
നിന്റെ സമാധാനത്തിന്റെ
ചിറകുകളുകളില്‍ പറന്നുയരും.

ഞനെന്ന കുഞ്ഞിനെ ആര്‍
ഭാഷയുടെ കടമ്പകള്‍ കടത്തും?
നിന്നമ്മതന്‍ താരട്ടിന്‍ ‍വരികളില്‍
നിന്‍ ഭാഷാമൂല്യം മറ‍ഞ്ഞിരിപ്പൂ.

ദുര്‍ബലനായ നിന്‍‍ പരിരക്ഷ
കാലാകാലമായ് എന്‍  മടിത്തട്ടില്‍
നിറഞ്ഞു നില്‍പ്പൂ,എന്നെന്നും.

സംസ്കാരത്തില്‍ പരിവേശഷത്തില്‍
എവിടെയോ മുങ്ങിത്തഴുന്നു നീ,
ശ്വാസത്തില്‍ നീര്‍ക്കുമിളകള്‍
ജീവനായി എത്തിനൊക്കുമ്പോള്‍ 
മരിച്ചു ജീവിക്കുന്ന എന്‍ഭാഷ നീ അമ്മെ.

6 Jan 2010

സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം

പുസ്തക പ്രകാശനവും കവിയരങ്ങും നടന്നു

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച സപ്ന അനു ബി ജോര്‍ജിന്റെ സ്വപ്നങ്ങള്‍ എന്ന
കവിതസമാഹാരത്തിന്റെ പ്രകാശനം 2009 ഡിസംബര്‍28നു വൈകുന്നേരം 4.30 നു
തളിപ്പറമ്പ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ ശ്രീ ഹരിപ്പാട്‌ കെ പി എന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത കവി പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.ശ്രീ.ബാലകൃഷ്ണന്‍ കൊയ്യാല്‍ പുസ്തകം ഏറ്റു വാങ്ങി സംസാരിച്ചു.
ശ്രീ വിജയരാജന്‍ പി സി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു ശ്രീ എം എന്‍ രാജീവ്‌ ആശംസയും ശ്രീമതി ലീല എം ചന്ദ്രന്‍ സ്വാഗതവും പറഞ്ഞു.

അതിനോടനുബന്ധിച്ച്‌, കലാ-സാഹിത്യരംഗങ്ങളില്‍ നിത്യ സാന്നിദ്ധ്യമായ
ശ്രീ.വാരം ബാലകൃഷ്ണന്‍ നയിച്ച കവിയരങ്ങില്‍ ശ്രീ പപ്പന്‍ കുഞ്ഞിമംഗലം, ശ്രീ. മാധവന്‍ പുറച്ചേരി,ശ്രീ ദിവാകരന്‍ മാവിലായി,ശ്രീ രാമകൃഷ്ണന്‍ ചുഴലി ശ്രീ എം പി ആര്‍.മുട്ടന്നൂര്‍,
ശ്രീമതി ജാസ്മിന്‍ മനോജ്‌,കുമാരി ആതിര പുഷ്പരാജന്‍ എന്നിവര്‍ സ്വന്തം കവിത അവതരിപ്പിച്ചു.പ്രൊഫ.മേലത്ത്‌ ചന്ദ്ര ശേഖരന്‍ കാവ്യാവലോകനം നടത്തി.ശ്രീമതി സപ്ന അനു ബി ജോര്‍ജിന്റെ സന്ദേശം സദസ്സിനു കൈമാറി,ശ്രീ എം ചന്ദ്രന്‍ നന്ദി പറഞ്ഞു.





22 Oct 2009

ചിറകാർന്ന മൌനം

The lyrics of the song...........................

http://malayalamsongslyrics.com/ml/en/node/12475


Calendar-Chirakarnna Maunam.mp3



ചിറകാർന്ന മൗനം
Submitted by ജിജാ സുബ്രഹ്മണ്യൻ on


ചിറകാർന്ന മൗനം ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ നിധിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് ഇതിയാനുമുണ്ടേ
തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ വിടരും കൽഹാരം (ചിറകാർന്ന..)

ഹൃദയം കവർന്നൂ അഴകുള്ള നാളം
ഷാരോൺ കിനാവിലെ മാതളം പൂത്തു
പ്രേമം പകർന്നൂ അഭിഷേകതൈലം
സീയോൺ തടങ്ങളിൽ സൗരഭ്യമോർന്നു
എൻ ശ്വാസവേഗം അളകങ്ങളാടി
അധരം കവർന്നു മാധുര്യ തീർത്ഥം (ചിറകാർന്ന..)


ഫറവോന്റെ തേരിൽ പെൺകുതിരയന്ന്
ശലമോന്റെ ഗീതികൾ വാഴ്ത്തുന്നു നിന്നെ
ശരപൊളി മാല്യം അണിയിച്ചു മാറിൽ
അതു നിൻ വിരൽ‌പൂ നോവിച്ചു എന്നെ
നിന്നിൽ ഞാനെന്നെ പകരുന്ന നേരം
അനുരാഗമന്ന ഉതിരുന്നു മണ്ണിൽ (ചിറകാർന്ന..)
Film/album: കലണ്ടർ
Lyricist: അനിൽ പനച്ചൂരാൻ
Music Direction: അഫ്‌സൽ യൂസഫ്
Singer: കെ ജെ യേശുദാസ്
Singer: സിസിലി

open this link and then open the song link http://www.4shared.com/file/125340548/ccebc73a/Calendar-Chirakarnna_Maunam.html?s=1 listen to it first and tell me how you like the song

5 Aug 2009

മഴയുടെ അഭിപ്രാ‍യകണ്ണുനീര്‍



ഈ വരികളെല്ലാം തന്നെ എന്റെ സുഹൃത്തുക്കളും വിമര്‍ശകരുടെയും വാക്കുകളായി പെയ്തിറങ്ങിയ , അഭിപ്രായ പെരുമയിലെ ചില തുള്ളികള്‍ ഞാനിവിടെ കോര്‍ത്തിണക്കി എങ്ങനെയുണ്ട്....



മഴയോട് കുശലാന്വേഷണം മൊഴിയു,
എന്നെ തിരിച്ചറിയുമോ ഈ തുള്ളികളള്‍
മഴയെന്നെ മറന്നിരിക്കുമോ ആവോ!
നമ്മുടെ ചിരി അവയുടെ കണ്ണീരോ?



ഈ മഴത്തുള്ളി തന്‍ നിയോഗം
എത്ര തൃപ്ത്തിയോടെ നിറവേറ്റിടും
ഒന്നും നാമറിയുന്നില്ലല്ലോ നിരന്തരം
നമുക്കുവേണ്ടിയോ പൊഴിഞ്ഞുതീരുന്നത്?


ദൈവത്തിനോ പ്രകൃതിക്കോ വേദനതന്‍,
തോരാത്ത കണ്ണുനീരല്ലെന്നാരറിഞ്ഞു?
തകര്‍ത്തു പെയ്തൊഴിയും മഴതന്‍
കെടുതികള്‍ എന്നു കൂടെയെത്തും.


ലോകത്തിന്‍ നനാ നിര്‍വ്വചനങ്ങള്‍
മഴക്കെന്തെ ഒരിക്കലും ഇല്ല്ലാത്തതു?
ഓരോ മഴത്തുള്ളിയും ചുട്ടു പഴുത്ത
ഭൂമിയെ കുളിര്‍ അണിയിപ്പിക്കാന്‍,
പുതിയ നാമ്പു പൊട്ടി മുളക്കാനെത്തുന്നു.



കവിതാശകലങ്ങളിന്‍ നിമിത്തമായി
വാക്കുകളുടെ മഴത്തുള്ളികള്‍ പൊഴിയുന്നു.
എങ്കിലും നീ വീണ്ടും ദീര്‍ഘനിശ്വാനങ്ങളുടെ
രൂപാലങ്കാരങ്ങളായി ആകാശത്തേക്ക് ഉയര്‍ന്ന്
മഴയായി ഭൂമിയിലേക്ക് തിരിച്ചെത്തുന്നു.



ഇല്ലതെയാവുന്നില്ലീ തൂലികതന്‍ ലാവ
നീരാവിയായുയണര്‍ന്നു വീണ്ടും വീണ്ടും,
ആര്‍ക്കായോ മന്നിന്റെ വിരിമാറു തേടും,
നിമിഷതിനായ് മനമൊരുക്കുക നാമെന്നും .



അലങ്കാരങ്ങളായി ആകാശത്തുതിര്‍ന്നു,
മെരുങ്ങാത്ത മഴയായി,ശക്തമായെത്തി,
മണ്ണിൽ ചേരുംമുൻപേ തുള്ളികള്‍ക്കുണ്ടോ
ലക്ഷ്യം മണ്ണിൽ ചേർന്നതിൻ ശേഷമീ ജീവിതം




ഈ വരികള്‍ക്കു പ്രചോദനമായ വരികള്‍ ഇവിടെ വായിക്കുമല്ലോ!!