6 Jan 2010

സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം

പുസ്തക പ്രകാശനവും കവിയരങ്ങും നടന്നു

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച സപ്ന അനു ബി ജോര്‍ജിന്റെ സ്വപ്നങ്ങള്‍ എന്ന
കവിതസമാഹാരത്തിന്റെ പ്രകാശനം 2009 ഡിസംബര്‍28നു വൈകുന്നേരം 4.30 നു
തളിപ്പറമ്പ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ ശ്രീ ഹരിപ്പാട്‌ കെ പി എന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത കവി പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.ശ്രീ.ബാലകൃഷ്ണന്‍ കൊയ്യാല്‍ പുസ്തകം ഏറ്റു വാങ്ങി സംസാരിച്ചു.
ശ്രീ വിജയരാജന്‍ പി സി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു ശ്രീ എം എന്‍ രാജീവ്‌ ആശംസയും ശ്രീമതി ലീല എം ചന്ദ്രന്‍ സ്വാഗതവും പറഞ്ഞു.

അതിനോടനുബന്ധിച്ച്‌, കലാ-സാഹിത്യരംഗങ്ങളില്‍ നിത്യ സാന്നിദ്ധ്യമായ
ശ്രീ.വാരം ബാലകൃഷ്ണന്‍ നയിച്ച കവിയരങ്ങില്‍ ശ്രീ പപ്പന്‍ കുഞ്ഞിമംഗലം, ശ്രീ. മാധവന്‍ പുറച്ചേരി,ശ്രീ ദിവാകരന്‍ മാവിലായി,ശ്രീ രാമകൃഷ്ണന്‍ ചുഴലി ശ്രീ എം പി ആര്‍.മുട്ടന്നൂര്‍,
ശ്രീമതി ജാസ്മിന്‍ മനോജ്‌,കുമാരി ആതിര പുഷ്പരാജന്‍ എന്നിവര്‍ സ്വന്തം കവിത അവതരിപ്പിച്ചു.പ്രൊഫ.മേലത്ത്‌ ചന്ദ്ര ശേഖരന്‍ കാവ്യാവലോകനം നടത്തി.ശ്രീമതി സപ്ന അനു ബി ജോര്‍ജിന്റെ സന്ദേശം സദസ്സിനു കൈമാറി,ശ്രീ എം ചന്ദ്രന്‍ നന്ദി പറഞ്ഞു.





41 comments:

Sapna Anu B.George said...

എന്റെ സ്വപ്നങ്ങൾ,എന്റെ അഭാവത്തിലും ഇരുട്ടിന്റെ മറവിൽ നിന്നും ജീവിതത്തിന്റ് വെളിച്ചത്തിലേക്കു വന്നു.ലീലച്ചേച്ചിയും പ്രചോദനത്തിൽ,ബാബു മാത്യുവിന്റെ എഡിറ്റിംഗിലൂടെ,എന്റെ കവിതളുടെ ചിറകുകൾക്കു ശക്തിയാർജ്ജിച്ചു.ഞാനും അക്ഷരങ്ങളുടെ പുസ്തത്തിന്റെ,ലോകത്തേക്കു പറന്നെത്തി.അക്ഷരങ്ങളുടെ ഈ വലിയ മരത്തിന്റെ,ചില്ലയിൽ ഞാനും തല ചായ്ച്ചു.സാഹിത്യത്തിന്റെ വലിയ ആകാശ വിധാനത്തിൽ ഞാനും പറന്നുയർന്നു.

Sukanya said...

വളരെ സന്തോഷം. ഒപ്പം മനം നിറഞ്ഞ ആശംസകള്‍.
ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.

Sapna Anu B.George said...

നന്ദി സുകന്യ

വല്യമ്മായി said...

ആശംസകള്‍

Sapna Anu B.George said...

നന്ദി വല്യമ്മായി

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ സപ്നാജീ.

നന്ദന said...

ആശംസകള്‍
വായിക്കാൻ എവിടെ കിട്ടും.
നന്മകൽ നേരുന്നു
നന്ദന

Sapna Anu B.George said...

നന്ദി പകൽക്കിനാവ്, നന്ദന,ഈ സ്ഥലങ്ങളിൽ ബുക്ക് ലഭ്യമാണ്
Ernakulam: pranatha buksilum Calicut: poorna buksilum
kannur: samayam buks, prabhaath buks, athulya buks,
Payyanuril: December buks, Thalasseriy: Sandesa bhavan buk stall

Ajai said...

Ithum book ayi! albhutham!!sahithya nerikedukalude pattikakku oredu koodi!

വയനാടന്‍ said...

ഹൃദയം നിറഞ്ഞ ആശംസകൾ സോദരീ

Sapna Anu B.George said...

അജയ്,എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലാകുന്നീല്ല, വയനാടൻ നന്ദി

അനാഗതശ്മശ്രു said...

Congratulations

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരുപാട് ആശംസകള്‍

കണ്ണനുണ്ണി said...

ആശംസകള്‍...
പറന്നെത്തിയ ചില്ലയില്‍ ഒരുപാട് കാലം പറന്നു നടക്കാന്‍ കഴിയട്ടെ..

Sapna Anu B.George said...

അനാഗതശ്മശ്രു,വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്,കണ്ണനുണ്ണി thanks

സു | Su said...

സപ്നയ്ക്ക് ആശംസകൾ. :)

ramanika said...

വളരെ സന്തോഷം


ഉയരങ്ങള്ളില്‍ നിന്ന് കുടുതല്‍ ഉയരങ്ങള്ളില്‍ എത്താന്‍ സാധിക്കട്ടെ

Typist | എഴുത്തുകാരി said...

സപ്നാ, സന്തോഷം. ആശംസകള്‍.

Sapna Anu B.George said...

പ്രിയപ്പെട്ട സു, രമണിക, എഴുത്തുകാരി.... അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും നന്ദി

khader patteppadam said...

വളരെ സന്തോഷം.പുസ്തകം സംഘടിപ്പിക്കുവാന്‍ തീര്‍ച്ചയായും ശ്രമിക്കും.

Sapna Anu B.George said...

khader patteppadam വളരെ നന്ദി

കുഞ്ഞൂസ് (Kunjuss) said...

സപ്നാ..... കണ്ടു ട്ടോ .... ആശംസകള്‍....
ഒരു കോപ്പി കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ലഭിക്കുമോ?വായിക്കാന്‍ അതിയായ ആകാംക്ഷ...

Sapna Anu B.George said...

kunjus,right now i am not sure about the marketing strategy of my publisher to sending books abroad, if its in India,they can sent you by VPP.thanks again for the comment

Unknown said...

കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെ എന്നാശംസിക്കുന്നു.
അഭിനന്ദനങ്ങള്‍.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആശംസകള്‍ .. ഒരായിരം ... അല്ലേല്‍ വേണ്ട ..കാശുമുടക്കൊന്നും ഇല്ലല്ലോ .. തൊള്ളായിരം ആശംസകള്‍

ഗോപീകൃഷ്ണ൯.വി.ജി said...

എല്ലാ ആശംസകളും.

Sapna Anu B.George said...

തെച്ചിക്കാടൻ,വന്നതിനും വായിച്ചതിനും സന്തോഷം,
ശാരദനിലാവ്‌(സുനില്‍ ‍‍‍പെരുമ്പാവൂര്‍),കാശുമുടക്കിന്റെ അനുസരിച്ചാന്നോ അഭിനന്ദനത്തിന്റെ അളവും എണ്ണവും, എന്നാൽകൊള്ളാം മോനെ,മനുഷ്യൻകഷ്ടപ്പെട്ട് എഴുതിയതാരു വായിക്കും....നന്ദി ഗോപീകൃഷ്ണ൯

the man to walk with said...

ആശംസകള്

Sapna Anu B.George said...

നന്ദി a man to walk with

Unknown said...

വളരെ സന്തോഷം. ഒപ്പം മനം നിറഞ്ഞ ആശംസകള്‍.
ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.

Sabu Kottotty said...

...ആശംസകള്‍...

വിജയലക്ഷ്മി said...

മോളെ , ഇനിയും ഒത്തിരിയൊത്തിരി സ്വപ്‌നങ്ങള്‍ പൂവണിയട്ടെ !!ആശംസകളോടെ

sm sadique said...

സ്വപ്നങ്ങള്‍ താമസിയാതെ വാങ്ങി വായിക്കണമെന്ന് കരുതുന്നു .ആശംസകളോടെ ........

സുജനിക said...

സംഭവം തീരെ അറിഞ്ഞില്ല..സുഹൃത്തേ. നന്നായി. അഭിനന്ദനം.

Sapna Anu B.George said...

അമീന്‍ വി സി,കൊണ്ടോട്ടിക്കാരന്‍ ,വിജയലക്ഷ്മി ചേച്ചി,സിദ്ദിഖിസാര്‍ ,എസ് വി രാമനുണ്ണി, jayarajmurukkumpuzha എല്ലാവര്‍ക്കും നന്ദി,അധികം പ്രസിദ്ധിയും മറ്റും കൊടുത്തില്ല. വളരെ ലളിതമായി മാത്രം നടത്തിയതാണ്.എന്‍റെ ആദ്യത്തെ പുസ്തകം പിന്നെ,എങ്ങിനെ എല്ലാവരും അംഗീകരിക്കും എന്ന ഭയം.നമ്മുടെ സര്‍ക്കാരിന്‍റെ ദാക്ഷ്യണ്യം കാരണം എനിക്കു പോലും പോകാന്‍ കഴിഞ്ഞില്ല,അന്നു ബന്ധായിപ്പോയി.നേരത്തെ തീരുമാനിച്ചിരുന്നതിനാല്‍ മാറ്റാനും പറ്റില്ല. ആര്‍ക്കെങ്കിലും ബുക്ക് വേണം എന്നുണ്ടെങ്കില്‍ കണ്ണുരില്‍ സിഎല്ലെസ് ബുക്സ് നടത്തുന്ന ലീലാ ചന്ദ്രനെ സമീപിച്ചല്‍ മതി "Leela-CLS" അല്ലെങ്കില്‍ 9446212920 മൊബൈലില്‍ വിളിക്കുക.

ജസ്റ്റിന്‍ said...

ആശംസകള്‍.

കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.

ഹേമാംബിക | Hemambika said...

അഹ കൊള്ളാല്ലോ. ഇത്രേം വല്യ അളാരുന്നു അല്ലെ ?
ഇനി ഞാനും സ്ഥിരമായി വരുന്നുണ്ട് .

Sapna Anu B.George said...

നന്ദി ജസ്റ്റിന്‍.....ഹേമാംബിക,വലിപ്പം അറിയില്ല, പക്ഷെ എഴുത്ത് ഒരു ഇഷ്ടം ഉള്ള കാര്യം ആണ്

Vayady said...

സ്വപ്ന, ഇനിയും എഴുതൂ. മനസ്സില്‍ കവിതയുണ്ട്. തുറന്ന, കളങ്കമില്ലാത്ത ഒരു മനസ്സുമുണ്ട്. അവിടെ ഇനിയും ധാരാളം കവിതകള്‍ വന്നു നിറയട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

വൈകിയ ഒരു ആശംസയും പിടിച്ചോ കേട്ടൊ

Anonymous said...

SWAPNA, YERE SANTHOSHAMUNDU YENTE BLOIGIL VANNATHIL..THANGALUTE PUSTHAKA PRAKASANAM TALIPPARAMBIL VECHAAYIRUNNU YENNU KANDU..BHAV UKANGAL... NINGALIL NALLORU KAVYITRIYUNDU .YEZHUTHUKA...