22 Oct 2009

ചിറകാർന്ന മൌനം

The lyrics of the song...........................

http://malayalamsongslyrics.com/ml/en/node/12475


Calendar-Chirakarnna Maunam.mp3



ചിറകാർന്ന മൗനം
Submitted by ജിജാ സുബ്രഹ്മണ്യൻ on


ചിറകാർന്ന മൗനം ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ നിധിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് ഇതിയാനുമുണ്ടേ
തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ വിടരും കൽഹാരം (ചിറകാർന്ന..)

ഹൃദയം കവർന്നൂ അഴകുള്ള നാളം
ഷാരോൺ കിനാവിലെ മാതളം പൂത്തു
പ്രേമം പകർന്നൂ അഭിഷേകതൈലം
സീയോൺ തടങ്ങളിൽ സൗരഭ്യമോർന്നു
എൻ ശ്വാസവേഗം അളകങ്ങളാടി
അധരം കവർന്നു മാധുര്യ തീർത്ഥം (ചിറകാർന്ന..)


ഫറവോന്റെ തേരിൽ പെൺകുതിരയന്ന്
ശലമോന്റെ ഗീതികൾ വാഴ്ത്തുന്നു നിന്നെ
ശരപൊളി മാല്യം അണിയിച്ചു മാറിൽ
അതു നിൻ വിരൽ‌പൂ നോവിച്ചു എന്നെ
നിന്നിൽ ഞാനെന്നെ പകരുന്ന നേരം
അനുരാഗമന്ന ഉതിരുന്നു മണ്ണിൽ (ചിറകാർന്ന..)
Film/album: കലണ്ടർ
Lyricist: അനിൽ പനച്ചൂരാൻ
Music Direction: അഫ്‌സൽ യൂസഫ്
Singer: കെ ജെ യേശുദാസ്
Singer: സിസിലി

open this link and then open the song link http://www.4shared.com/file/125340548/ccebc73a/Calendar-Chirakarnna_Maunam.html?s=1 listen to it first and tell me how you like the song

5 Aug 2009

മഴയുടെ അഭിപ്രാ‍യകണ്ണുനീര്‍



ഈ വരികളെല്ലാം തന്നെ എന്റെ സുഹൃത്തുക്കളും വിമര്‍ശകരുടെയും വാക്കുകളായി പെയ്തിറങ്ങിയ , അഭിപ്രായ പെരുമയിലെ ചില തുള്ളികള്‍ ഞാനിവിടെ കോര്‍ത്തിണക്കി എങ്ങനെയുണ്ട്....



മഴയോട് കുശലാന്വേഷണം മൊഴിയു,
എന്നെ തിരിച്ചറിയുമോ ഈ തുള്ളികളള്‍
മഴയെന്നെ മറന്നിരിക്കുമോ ആവോ!
നമ്മുടെ ചിരി അവയുടെ കണ്ണീരോ?



ഈ മഴത്തുള്ളി തന്‍ നിയോഗം
എത്ര തൃപ്ത്തിയോടെ നിറവേറ്റിടും
ഒന്നും നാമറിയുന്നില്ലല്ലോ നിരന്തരം
നമുക്കുവേണ്ടിയോ പൊഴിഞ്ഞുതീരുന്നത്?


ദൈവത്തിനോ പ്രകൃതിക്കോ വേദനതന്‍,
തോരാത്ത കണ്ണുനീരല്ലെന്നാരറിഞ്ഞു?
തകര്‍ത്തു പെയ്തൊഴിയും മഴതന്‍
കെടുതികള്‍ എന്നു കൂടെയെത്തും.


ലോകത്തിന്‍ നനാ നിര്‍വ്വചനങ്ങള്‍
മഴക്കെന്തെ ഒരിക്കലും ഇല്ല്ലാത്തതു?
ഓരോ മഴത്തുള്ളിയും ചുട്ടു പഴുത്ത
ഭൂമിയെ കുളിര്‍ അണിയിപ്പിക്കാന്‍,
പുതിയ നാമ്പു പൊട്ടി മുളക്കാനെത്തുന്നു.



കവിതാശകലങ്ങളിന്‍ നിമിത്തമായി
വാക്കുകളുടെ മഴത്തുള്ളികള്‍ പൊഴിയുന്നു.
എങ്കിലും നീ വീണ്ടും ദീര്‍ഘനിശ്വാനങ്ങളുടെ
രൂപാലങ്കാരങ്ങളായി ആകാശത്തേക്ക് ഉയര്‍ന്ന്
മഴയായി ഭൂമിയിലേക്ക് തിരിച്ചെത്തുന്നു.



ഇല്ലതെയാവുന്നില്ലീ തൂലികതന്‍ ലാവ
നീരാവിയായുയണര്‍ന്നു വീണ്ടും വീണ്ടും,
ആര്‍ക്കായോ മന്നിന്റെ വിരിമാറു തേടും,
നിമിഷതിനായ് മനമൊരുക്കുക നാമെന്നും .



അലങ്കാരങ്ങളായി ആകാശത്തുതിര്‍ന്നു,
മെരുങ്ങാത്ത മഴയായി,ശക്തമായെത്തി,
മണ്ണിൽ ചേരുംമുൻപേ തുള്ളികള്‍ക്കുണ്ടോ
ലക്ഷ്യം മണ്ണിൽ ചേർന്നതിൻ ശേഷമീ ജീവിതം




ഈ വരികള്‍ക്കു പ്രചോദനമായ വരികള്‍ ഇവിടെ വായിക്കുമല്ലോ!!





27 Jul 2009

സ്വപ്നത്തുള്ളികള്‍

Remnant

Remnant,
originally uploaded by Sangeeth VS (Busy...).


നിറഞ്ഞൊഴിഞ്ഞില്ലാതാകുന്ന വെള്ളത്തുള്ളികള്‍
ആര്‍ക്കോ വേണ്ടി പെയ്തൊഴിയുന്ന മഴത്തുള്ളികള്‍
തിമര്‍ത്തുപെയ്ത് ഇല്ലാതെയായിത്തീരാന്‍ വിധി.
ആരെന്നോ ഏതെന്നൊ പേരില്ലാത്ത തുള്ളികള്‍
എല്ലാവരും എന്നെന്നും കാത്തിരിക്കുന്ന നീര്‍മണികള്‍
നിമിഷങ്ങള്‍ക്കും,ശബ്ദങ്ങള്‍ക്കും,നിശ്ചലതക്കും അതീതമായ
സ്വപ്നമണികള്‍ എന്നെന്നും ഒരു കണ്ണുനീര്‍ത്തുള്ളിയായി
മാനത്തുനിന്നും പൊട്ടിവീണു മണ്ണിലലിഞ്ഞില്ലാതെയായി.

2 Jun 2009

കഫന്‍ ധരിച്ച കൃഷ്ണന്റെ രാധ




സ്നേഹാത്തിന്റെ ഭാഷയോതി വിടവാങ്ങി അമ്മെ നീ
മതത്തിനതീതമായ ഭാഷ നീ പഠിപ്പിച്ചു മനുഷ്യനെ,
സ്നേഹം മാത്രം,ഓതിനീ,ഹൃദയത്തിന്റെ തേങ്ങലായി.



ജീവിതം പഠിപ്പിച്ചു,പ്രേമമായി,സ്നേഹമായി,ദയയായി,
വിശാലമായ ഹൃദയത്തിലെ മധുരം,നുകര്‍ന്നു നീ എത്തി.
മതവും ജാതിയും തീര്‍ത്ത മതിലുകള്‍ തട്ടിത്തെറിപ്പിച്ചു.


മരണത്തിലും പ്രകടമാക്കിയ സ്നേഹത്തിന്റെ ഊഷ്മളത,
ശക്തമായാ ജീവിതം കൊണ്ട് വരച്ചുകാട്ടി നീ എന്നെന്നും
അന്വര്‍ധമാകുന്ന, മനുഷ്യന്‍ മറന്ന സ്നേഹത്തിലെ വില.



സൌന്ദര്യധാമമെ നീ മനസ്സിന്റെ തീര്‍ഥങ്ങള്‍ തീര്‍ത്തു,
സ്നേഹത്തിന്റെ നെയ്പ്പാസത്തില്‍ ആറാടി ജീവിതം,
മധുരം വറ്റാത്തെ സ്നേഹത്തിനെ ഉറവിടമായ അമ്മ.



കൃഷ്ണ്ണന്റെ രാധയായി പ്രേമത്തിന്റെ ഔന്ന്യത്തില്‍ എത്തി നീ
നിര്‍വ്വചനങ്ങള്‍ കാരണങ്ങളായി,ഉത്തരങ്ങള്‍ വീണ്ടും,
സ്ത്രീത്വത്തിന്റെ ചോദ്യചിഹ്നങ്ങളെ നാണത്തില്‍ പൊതിഞ്ഞു.




മതത്തിന്റെ വിശാലവീക്ഷണങ്ങള്‍ വ്യക്തിസ്വന്തം എന്ന്,
തീരുമാനിച്ചുറച്ച മനസ്സിന്റെ സ്നേഹവായ്പ് എടുത്തണിഞ്ഞു,
ജീവിതത്തിന്റെ കൈപ്പേറിയ നീര്‍മണികള്‍ തീര്‍ഥമായി.




വാക്കുകളിലൂടെ വരുച്ചുകാട്ടി നീ ജീവിതത്തിന്റെ ചിത്രങ്ങള്‍
വര്‍ണ്ണങ്ങള്‍, തീവ്രവികാരങ്ങളുടെ ചവിട്ടുപടികളായി എന്നും
സ്നേഹത്തിന്റെ വര്‍ണ്ണത്തില്‍ ചാലിച്ചുവരച്ച ജീവിതം.




മരണത്തിലു സ്നേഹത്തിന്റ വ്യത്യസ്ഥത നിലനിര്‍ത്തി
മതത്തിന്റെ അതിര്‍വരമ്പുകളെ അതിജീവിച്ചു മരിച്ചൂ,
സ്നേഹത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ഒത്തുചേര്‍ത്തു.



ഹിന്ദുവും,ഇസ്ലാമും,ക്രിസ്ത്യാനിയും,ബൂദ്ധനും,കൈകോര്‍ത്തു,
മരണത്തിന്‍തൂവല്‍ സ്പര്‍ശത്തില്‍ പൊതിഞ്ഞ ആമിക്കരുകില്‍
സ്നേഹം മാത്രം മതം,പ്രേമം മാത്രം ജാതി,മനുഷ്യന്‍ മാത്രം സത്യം.

30 May 2009

കളിത്തോഴി-എന്നെന്നും എന്‍ സ്വന്തം

തെന്നലിന്‍ കുളിര്‍മ്മയോടെ അടുത്തെത്തി
എന്നെന്നും സ്നേഹത്തിന്‍ കളിക്കൂട്ടുകാരിയായി,
ദൂരങ്ങള്‍ ,നടവഴികള്‍, ഇടവഴികള്‍,കഥകളായി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


ദിനങ്ങള്‍ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ തെന്നിനീങ്ങി,
ദിനചര്യകളില്‍ എന്നെന്നും കൂട്ടുകാരിയായവള്‍,
വാക്കുകളില്‍ എന്നെന്നും താ‍ളങ്ങള്‍ നിറഞ്ഞൊഴുകി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


മന്ദസ്മിതങ്ങള്‍,ചിരികള്‍,ആര്‍ത്തട്ടഹസിച്ചു ഞങ്ങളില്‍
പാഠശാലകളും ,സഹപാഠികളും,എന്നും നിറങ്ങളായി
അവരും നിറഞ്ഞുനിന്നു, ജീവിതത്തിന്റെ തളമായി
ഇവളെ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


എവിയോ കൂട്ടംതെറ്റി, തെറിച്ചു വീണ എന്‍ ജീവിതം,
വഴിലെവിടെയോ നഷ്ടങ്ങളുടെ കൂമ്പാരമായവള്‍,
ജീവിതം തെന്നിനീങ്ങി വീണ്ടും ഒരു തെങ്ങലായി
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


നിറഞ്ഞുനിന്ന മനസ്സിന്റെ സ്നേഹം വര്‍ഷങ്ങലൂടെ,
എന്നെന്നും നിലനിര്‍ത്തി, പൂത്തുലഞ്ഞ വര്‍ഷങ്ങള്‍
അത്യാധുനികതയുടെ പരിവേഷത്തില്‍ തിരിച്ചെത്തി,
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


സ്വന്തമായി,ബന്ദമായി,മന്ദസ്മിതത്തില്‍ ,കൈനീട്ടി,
സൌഹൃദത്തിന്റെ ആലിഗനത്തിനായി നീട്ടിയ കൈ,
എങ്ങെങ്ങും എത്താതെ അന്തരീ‍ക്ഷത്തില്‍ നിന്നു.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


വര്‍ഷങ്ങളില്‍ നഷ്ടമായ സൌഹൃദം എന്നില്‍മാത്രം,
പ്രതീക്ഷയുടെ കൈക്കുമ്പിളില്‍ രണ്ടിട്ടു കണ്ണീര്‍മാത്രം,
മനസ്സെല്ലാം ഒരു അച്ചിന്റെ സ്നേഹവായ്പ്പാവില്ലല്ലോ.
ഇവളെ ന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

4 Feb 2009

മറ്റൊരു ഓര്‍മ്മദിവസം കൂടി



ഒഴിഞ്ഞു തീര്‍ന്ന കൂടുപോലെ വീണ്ടും ജീവിതം
നിലക്കാത്ത ഉരു പോലെ തെന്നി നീങ്ങി അങ്ങോളം
ഒന്നിലും കുറയാതെ നിന്നു,ദിനങ്ങള്‍ മണിക്കുറുകള്‍ .

എവിടെയോ ചോര്‍ന്നു പോയ ദിനങ്ങള്‍ ,
നീണ്ടു നീങ്ങി ഉറവയായി,കണ്ണുനീര്‍ എന്നെന്നും
മടകെട്ടി അടച്ചില്ല ജീവിതം,അണകെട്ടിയില്ല.

ഒഴുക്കിനെതിരെ നീങ്ങിയില്ല എന്‍ ഹൃദയം,
ദു:ഖം ചാലായി,നീരായി,സമുദ്രത്തിലടങ്ങി,
എല്ലാം അവസാനിക്കുന്ന ദൈവത്തിന്‍ സമുദ്രം.

സമാധാനമായി സാന്ദ്വനമായി ഉത്തരമായി
ജീവിതം നീട്ടിയ കയ്യില്‍ എന്റെ മകള്‍ ,
അമ്മയെന്ന സത്യത്തിനുത്തരം നല്‍കി.

ഇല്ലാത്ത അമ്മയെ നഷ്ടത്തിന്‍ കൂമ്പാരത്തില്‍
നിര്‍ത്താതെ ഞാന്‍ തേടിയപ്പൊള്‍ , കണ്ണുനീര്‍ചലില്‍
കണ്ടു നുനുത്ത കൈകള്‍ , നീര്‍മുത്തുകള്‍ തുടച്ചു നീക്കാന്‍.

നഷ്ടങ്ങള്‍ക്കുത്തരമായി,ചോദ്യങ്ങള്‍ക്കുത്തരമായി,
ഇടവിടാതെ ലോലമായി മെല്ലെയവള്‍ നെഞ്ചിലമര്‍ന്നു,
സ്നേഹത്തില്‍ കൈക്കുമ്പിള്‍ നീട്ടി,നിര്‍ലോഭം,നിന്നിമേഷം.

11 Jan 2009

ശംഖുപുഷ്പം


പുഷ്പകല്‍പ്പത്തിലെത്തി നീ സ്വയം ,
എന്റെ സ്വപ്നകല്‍പ്പത്തിലെന്നപോല്‍.
നിര്‍ന്നിമേഷയായ് നോക്കിനിന്നു ഞാന്‍
എന്റെ ഹൃദയകല്‍പ്പത്തില്‍ തുടിപ്പുമായി.

6 Jan 2009

ദു:ഖം വെച്ചൊഴിഞ്ഞ 2008


ഒഴിഞ്ഞില്ലാതെയായ വര്‍ഷം
നീണ്ടു നീണ്ടു കിടക്കാത്ത,
ഒരു ഞൊടിയിടയില്‍ ‍നീങ്ങി.



ആരോ നീട്ടിയ കൈത്തിരിവെട്ടം,
എന്നെ ഞാനാക്കിയ നെയ്ത്തീരി,
ഞാനെന്ന എന്നെ തിരിച്ചറിവാക്കി.



പൊയനാളുകള്‍ നിസ്വാര്‍ത്ഥമായ്,
കണ്ണുനീര്‍ക്കണങ്ങള്‍ക്കു വിടചൊല്ലി,
വാക്കുകളില്‍ തേനിന്റെ മാധുര്യം.



ഇതു ഞാനോ, ഇതെന്റെ ചിരിയോ?
എങ്കിലും സഖീ നീ ഇന്നും സുന്ദരി,
ആപതവാക്യങ്ങള്‍ പലവുരു കേട്ടു.



മനസ്സും ശരീരവും തേടിയലഞ്ഞു,
ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞൂ യഥാ:
മനസ്സിലായിരം താമര പൂത്തുലഞ്ഞു.



വാക്കുകളില്‍ നൈര്‍മ്മല്യം ഏറിനിന്നു
മനസ്സില്‍ പ്രേമം പൂത്തുലഞ്ഞു,
ദിവസങ്ങള്‍ തീരാത്ത ദാഹമായ്.



എന്നും ത്രിസന്ധ്യ ചുവന്നുതുടുത്തു,
മനസ്സിലൊരായിരം പൂത്തിരി നെയ്തു
പ്രതീക്ഷയുടെ ഒരായിരം ജ്വാലകള്‍.



ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ല,
ദുഖ:മേ വിട,നിനക്കെന്നെന്നേക്കും വിട,
എന്നില്‍ ഞാനെന്നു എന്‍ സ്വപ്നമായി.