Remnant,
originally uploaded by Sangeeth VS (Busy...).
നിറഞ്ഞൊഴിഞ്ഞില്ലാതാകുന്ന വെള്ളത്തുള്ളികള്‍
ആര്‍ക്കോ വേണ്ടി പെയ്തൊഴിയുന്ന മഴത്തുള്ളികള്‍
തിമര്‍ത്തുപെയ്ത് ഇല്ലാതെയായിത്തീരാന്‍ വിധി.
ആരെന്നോ ഏതെന്നൊ പേരില്ലാത്ത തുള്ളികള്‍
എല്ലാവരും എന്നെന്നും കാത്തിരിക്കുന്ന നീര്മണികള്
നിമിഷങ്ങള്‍ക്കും,ശബ്ദങ്ങള്‍ക്കും,നിശ്ചലതക്കും അതീതമായ
സ്വപ്നമണികള് എന്നെന്നും ഒരു കണ്ണുനീര്‍ത്തുള്ളിയായി
മാനത്തുനിന്നും പൊട്ടിവീണു മണ്ണിലലിഞ്ഞില്ലാതെയായി.
ആര്‍ക്കോ വേണ്ടി പെയ്തൊഴിയുന്ന മഴത്തുള്ളികള്‍
തിമര്‍ത്തുപെയ്ത് ഇല്ലാതെയായിത്തീരാന്‍ വിധി.
ആരെന്നോ ഏതെന്നൊ പേരില്ലാത്ത തുള്ളികള്‍
എല്ലാവരും എന്നെന്നും കാത്തിരിക്കുന്ന നീര്മണികള്
നിമിഷങ്ങള്‍ക്കും,ശബ്ദങ്ങള്‍ക്കും,നിശ്ചലതക്കും അതീതമായ
സ്വപ്നമണികള് എന്നെന്നും ഒരു കണ്ണുനീര്‍ത്തുള്ളിയായി
മാനത്തുനിന്നും പൊട്ടിവീണു മണ്ണിലലിഞ്ഞില്ലാതെയായി.
29 comments:
ഈ കവിത സംഗീത് എന്നയാളിന്റെ ചിത്രത്തെ ആധാരമാക്കി എഴുതിയതാണ്...ചിത്രത്തിന്റെ യഥാര്‍ത്ഥരൂപം ഇവിടെ കാണാം http://www.flickr.com/photos/sangeethvs/3755268146/
ചെറിയ കവിതയാണെങ്കിലും നന്നായിട്ടുണ്ട്.
Nice one, Sapna
:-)
മഴത്തുള്ളി തന്റെ നിയോഗം എത്ര തൃപ്ത്തിയോടെയാകാം നിറവേറ്റുന്നത്..ഒന്നും നമ്മള്‍ക്കറിയില്ലല്ലോ..
നന്ദി കുറുമാന്, ബിന്ദു, വഴിപോക്കന്....
മഴത്തുള്ളിയല്ലെ,അതിനു കരയാനും ചിരിക്കാനും അറിയില്ലല്ലോ,ഇതെല്ലാം നമ്മളതിന്റെക്കൊണ്ടു ചെയ്യിപ്പിക്കുകയല്ല്ലെ!!!
നമുക്കിഷ്ടമുള്ളതു പോലെ നമ്മള് വ്യാഖ്യാനിയ്ക്കുന്നു... അല്ലേ?
നന്നായിട്ടുണ്ട് ചേച്ചീ
ശ്രീ നീ എവിടെയായിരുന്നു!!!കണ്ടില്ലല്ലോ എന്നു കരുതിയിരിക്കയായിരുന്നു... നന്ദി,ഇതു വ്യഖ്യാനം അല്ലെ,സത്യം ഇതല്ലെ??
മഴ നമുക്കുവേണ്ടിയല്ലേ പൊഴിഞ്ഞുതീരുന്നത്? :)
ഫയ്സല്‍ കൊണ്ടോട്ടി നന്ദി,സു എന്റെ സന്തൊഷത്തിന്റെ മഴ ഇന്നു തകര്‍ത്തു നിര്‍ത്താതെ പെയ്യും,ഇത്ര നാള് കൂടി സു ഒന്നുവന്ന്
എത്തിനോക്കിയല്ലൊ എന്റെ ബ്ലോഗില്‍... ഇതേ പോലെ തന്നെ ദൈവത്തിനോ പ്രകൃതിക്കോ വേദനിക്കുമ്പോള്‍ അവരുടെ തോരാത്ത കണ്ണുനീരല്ല എന്നാരറിഞ്ഞു.മഴ തകര്‍ത്തു പെയ്യുമ്പോള്‍ അതിന്റെ കെടുതികളും കൂടെയെത്തില്ലെ?ലോകത്തിലെ എന്തിനും ഏതിനും നമുക്കു നിര്‍വ്വചനങ്ങള്‍ ഇല്ലെ, മഴക്കെന്തെ ഇല്ല്ലാത്തതു??
സപ്ന, ചിത്രം കണ്ട് അതില്‍ ഒരു കവിത വിരിഞ്ഞത് നന്നായിരിക്കുന്നു.
ഓരോ മഴത്തുള്ളിയും ചുട്ടു പഴുത്ത ഭൂമിയെ കുളിര് അണിയിപ്പിക്കാനും, പുതിയ മുള പൊട്ടി വരാനും, മാത്രമല്ല സപ്നക്ക് ഒരു കവിത എഴുതാനും ഒക്കെ നിമിത്തമാവുന്നില്ലേ?
അഭിപ്രായത്തിനു നന്ദി സുകന്യ.....ശരിയാണ്,
ഓരോരുത്തര്‍ക്കും ഓരോ നിര്‍വ്വചനങ്ങള്‍.
അലിഞ്ഞില്ലാതാകാനുള്ള ‘മണ്ണുണ്ടോ’ നമ്മുടെ നാട്ടില്‍?
these words like rain drops, at the end of karkkidakam, with a lot of feelings
പ്രിയ സപ്ന, ലിങ്ക് അയച്ചതിനു നന്ദി. കവിതയേക്കുറിച്ച് എനിക്ക് ഒരു ചുക്കും അറിയില്ല. എങ്കിലും, ഇത്രയും പേര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇതൊരു നല്ല കവിതയായിരിക്കും. അഭിനന്ദനങ്ങള്‍.
സ്വപ്നത്തുള്ളികള്‍ കവിത നന്നായിരിക്കുന്നു സപ്ന,
മഴത്തുള്ളികള്‍ തിമിര്‍ത്ത് പെയ്തില്ലാതെ ആകുന്നു. എങ്കിലും അത് വീണ്ടും നീരാവിയായി ആകാശത്തേക്ക് ഉയര്‍ന്ന് മഴയായി ഭൂമിയിലേക്ക് തിരിച്ചെത്തുന്നുണ്ടല്ലോ.
Illatheyaavunnillee thullikalava oru neeraaviyaayuyarnnu veendum enno aarkkayo manninte virimaaru thedum.
Aa nimishathinaay manamorkkuka naamennum
നന്ദി അംബിളിക്കുട്ടന്......ആര്‍ക്കോ വേണ്ടി ഭൂമി കരയുന്നതും ആവാം ഈ മഴത്തുള്ളികള്‍
മലയാളി.... ഈ മണ്ണ് ഒരിക്കലും അലിഞ്ഞും നനഞ്ഞുംതീരില്ല,മലയാളം..കര്ക്കിടകമാസത്തെഓര്മ്മപ്പെടുത്തിയതിനു നന്ദി.റ്റോം..അതു മാത്രം പോരല്ലോ,എന്റെ എല്ല സുഹൃത്തുക്കളും ഞാന്‍ നിര്‍ബന്ധിച്ചാല്‍ അഭിപ്രായം എഴുതും അതല്ലല്ലോ കവിത,എങ്കിലും വന്നെത്തി നോക്കിയതിനു നന്ദി.മഴത്തുള്ളി...ഭൂമി മനസ്സിന്റെ സങ്കടം മഴയായി പെയ്തൊഴിയുന്നതാനെന്നാരറിഞ്ഞു!!
അതിമനോഹരമായിരിക്കുന്നു സപ്നാ..
this is nice...the peotry itself is a metaphor, a metophor that identifies with a wild rain.....with allits mess, vigour and strength...keep on writing sapna
Thanks Chandradasan.....for the excllent words as comments
Dreams are like a raindrops....only to fizzle away the moment it lands...Splendid Sapna!!
Thanks The Intrepid Journeyman
അധികമൊന്നും പഴയതല്ലാത്ത ഒരു തമിഴ് ചലച്ചിത്രഗാനത്തിന്റെ പരിഭാഷ ഒന്നോർത്തു കൊള്ളട്ടെ.
മണ്ണിൽ ചേരും മുൻപേ ഈ മഴത്തുള്ളി-
കൾക്കുണ്ടോ ലക്ഷ്യം
മണ്ണിൽ ചേർന്നതിൻ ശേഷമല്ലേ
അതിന്റെ ജീവിതം...
പക്ഷേ നിങ്ങളുടെ ഈ വരികൾ വായിച്ചു തീരവേ സോദരീ
ഞാനും ഒന്നു സശയിക്കുന്നു.
വയനാടന്‍....ആകാശത്തുനിന്നും എന്തിനവ പെയ്യുന്നു,മാസവും കാലവും മാറുന്നതനുസരിച്ച് അവ എന്തെ,ചാറ്റലും,മഴയും,മറ്റുമായി സ്വഭാവഭേദങ്ങള്‍ കാട്ടുന്നു എന്നു ചോദിച്ചു എന്നു മാത്രം
mazhathullikal...mazhathullikal thanne ...
ishtaai kavitha
Tahnks a 'Man to walk with"
beautiful lines. glad to have come across your blog. happy new year.
നന്നായിരിക്കുന്നു :)
Post a Comment