24 Oct 2010

ഓര്‍മ്മകളുടെ മരണം


മരിച്ചിട്ടും മരിക്കാത്ത അഛന്റെ ഓര്‍മ്മകള്‍
മനസ്സിന്റെ മതിലില്‍ വരിച്ചിട്ടു ഞാന്‍
ഓര്‍ത്തു ഓര്‍ത്തോത്തു കരയാന്‍
മരിച്ചു ജീവിക്കാന്‍ ജീവിതം പഠിപ്പിച്ചു.


ഓര്‍മ്മകള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചു,
അഛനാല്‍ കോര്‍ത്തിണക്കിയ കണ്ണികള്‍ ,
ഒറ്റപ്പെടലിന്റെ ഭയം കണ്ണുനീരായ വാര്‍ന്നൊഴുകി,
ജീവിതത്തില്‍ ജീവിക്കാന്‍ മറന്ന ദിനങ്ങള്‍ .


എന്തിനെന്നറിയാതെ എവിടെയോ മനസ്സലഞ്ഞു,
ഓര്‍മ്മകളെ ചേര്‍ത്തു പിടിച്ച് ഇല്യായ്മകളാക്കി,
ജീവിതം അസ്വസ്തകളില്‍ മുങ്ങിത്താണു,
ഉത്തരങ്ങളില്ലാതെ  ചോദ്യങ്ങള്‍ മാത്രം.

മനസ്സില്‍ ചിന്തകള്‍ ആയിരം തെന്നി നീങ്ങി
എവിടെനിന്നോ ശബ്ദം ‘ഓര്‍മ്മകള്‍ക്കു കടിഞ്ഞാനിടൂ‘,
വാക്കുകള്‍ എന്നിലേക്കു നടന്നെത്തി,
‘ആര്‍ക്കും തിറെഴുതിയിട്ടില്ലാത്ത നിന്‍ ദിനങ്ങള്‍ ‘  .

അഛനും അമ്മയും എന്ന വെറും ഓര്‍മ്മകള്‍
മനസ്സില്‍ എരീഞ്ഞകത്തുന്ന മെഴുകുതിരികള്‍
എന്നും എന്തിനും നിന്‍ മനസ്സാക്ഷിയായി,
നിന്നുള്ളില്‍ തളരാതെ വളരാനായി മാത്രം .

3 Oct 2010

അരിമുല്ലെ നിനക്കായി

 ദേവി സുരേഷിന്റെ ചിത്രം

 ചിത്രത്തില്‍ നിന്നും എത്തി നോക്കി നീ എന്നെ,
ചിരിയില്‍ മയക്കി നിന്‍ മുഖംതിരിച്ചു നോക്കി,
പാല്‍പ്പുഞ്ചിരിയില്‍ ലയിച്ചുഞാന്‍ നിന്നു ക്ഷണം.

ചിരിയില്‍ സ്നേഹം,കണ്ണില്‍ ദയ,മനസ്സില്‍ വിഷം,
ഇന്നിന്റെ മുഖങ്ങളില്‍ കാണുന്ന കാപട്യത്തിന്‍ ചിരി,
ഇല്ലീമുഖത്ത്,സ്നേഹത്തുള്ളികള്‍ നിറഞ്ഞ മനസ്സു മാത്രം.

മനസ്സുകള്‍ മനസ്സുകളുടെ കാതില്‍ സ്വകാര്യങ്ങള്‍,
എന്നും വാക്കുകളാല്‍ നിറച്ചു വെച്ചു നിനക്കായ്,
മുഖാമുഖം എന്നും പകര്‍ന്നു സ്നേഹത്തിന്‍ പുഞ്ചിരി.

അരിമുല്ലേ നിന്‍ മുഖം എന്നില്‍ ചിരിയുണര്‍ത്തി,
നിന്‍ നിറം എന്നില്‍ മന്ദസ്മിതം പൊഴിച്ചു നിന്നു,
എന്നില്‍ നീ നിറക്കാഴ്ചയുടെ തേന്മഴയായി നിന്നു.

29 Aug 2010

ഒരു താരാട്ടിന്റെ അസ്തമയം

ദൈവസ്നേഹത്തിന്‍ പര്യായമേ
ഈ ഭൂമിയില്‍ കാരുണ്യത്തിന്‍
തേരേറിവന്ന അമ്മയെന്ന മാലാഖ.

നിന്‍ ഓര്‍മ്മക്കായ് ഈ ദിനം
എന്റെ നിമിഷങ്ങളുടെ ദിനങ്ങളുടെ
ഓരോ അണുവും നിനക്കായിതാ
സമര്‍പ്പിച്ചര്‍പ്പിക്കുന്നമ്മേ.

സര്‍വ്വേശ്വരന്റെ മടിയില്‍
തലചാച്ചുറങ്ങവേ, ഞാന്‍
മൂളിച്ചോദിച്ച ചോദ്യങ്ങള്‍
ഒരു ചെറുപിഞ്ചിരിയുടെ
മര്‍മ്മരത്തില്‍ അലിഞ്ഞു.

‘കരയുന്ന എന്റെ സമാധാനം?‘
നിന്നമ്മതന്‍ അമ്മിഞ്ഞപ്പലില്‍
നിന്റെ സമാധാനത്തിന്റെ
ചിറകുകളുകളില്‍ പറന്നുയരും.

ഞനെന്ന കുഞ്ഞിനെ ആര്‍
ഭാഷയുടെ കടമ്പകള്‍ കടത്തും?
നിന്നമ്മതന്‍ താരട്ടിന്‍ ‍വരികളില്‍
നിന്‍ ഭാഷാമൂല്യം മറ‍ഞ്ഞിരിപ്പൂ.

ദുര്‍ബലനായ നിന്‍‍ പരിരക്ഷ
കാലാകാലമായ് എന്‍  മടിത്തട്ടില്‍
നിറഞ്ഞു നില്‍പ്പൂ,എന്നെന്നും.

സംസ്കാരത്തില്‍ പരിവേശഷത്തില്‍
എവിടെയോ മുങ്ങിത്തഴുന്നു നീ,
ശ്വാസത്തില്‍ നീര്‍ക്കുമിളകള്‍
ജീവനായി എത്തിനൊക്കുമ്പോള്‍ 
മരിച്ചു ജീവിക്കുന്ന എന്‍ഭാഷ നീ അമ്മെ.

6 Jan 2010

സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം

പുസ്തക പ്രകാശനവും കവിയരങ്ങും നടന്നു

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച സപ്ന അനു ബി ജോര്‍ജിന്റെ സ്വപ്നങ്ങള്‍ എന്ന
കവിതസമാഹാരത്തിന്റെ പ്രകാശനം 2009 ഡിസംബര്‍28നു വൈകുന്നേരം 4.30 നു
തളിപ്പറമ്പ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ ശ്രീ ഹരിപ്പാട്‌ കെ പി എന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത കവി പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.ശ്രീ.ബാലകൃഷ്ണന്‍ കൊയ്യാല്‍ പുസ്തകം ഏറ്റു വാങ്ങി സംസാരിച്ചു.
ശ്രീ വിജയരാജന്‍ പി സി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു ശ്രീ എം എന്‍ രാജീവ്‌ ആശംസയും ശ്രീമതി ലീല എം ചന്ദ്രന്‍ സ്വാഗതവും പറഞ്ഞു.

അതിനോടനുബന്ധിച്ച്‌, കലാ-സാഹിത്യരംഗങ്ങളില്‍ നിത്യ സാന്നിദ്ധ്യമായ
ശ്രീ.വാരം ബാലകൃഷ്ണന്‍ നയിച്ച കവിയരങ്ങില്‍ ശ്രീ പപ്പന്‍ കുഞ്ഞിമംഗലം, ശ്രീ. മാധവന്‍ പുറച്ചേരി,ശ്രീ ദിവാകരന്‍ മാവിലായി,ശ്രീ രാമകൃഷ്ണന്‍ ചുഴലി ശ്രീ എം പി ആര്‍.മുട്ടന്നൂര്‍,
ശ്രീമതി ജാസ്മിന്‍ മനോജ്‌,കുമാരി ആതിര പുഷ്പരാജന്‍ എന്നിവര്‍ സ്വന്തം കവിത അവതരിപ്പിച്ചു.പ്രൊഫ.മേലത്ത്‌ ചന്ദ്ര ശേഖരന്‍ കാവ്യാവലോകനം നടത്തി.ശ്രീമതി സപ്ന അനു ബി ജോര്‍ജിന്റെ സന്ദേശം സദസ്സിനു കൈമാറി,ശ്രീ എം ചന്ദ്രന്‍ നന്ദി പറഞ്ഞു.