12-Oct-2008

എന്റെ ചന്ദ്രന്‍

Moon - An Experiment
Moon - An Experiment,
originally uploaded by Vipin C Nambiar.

ഇത്രടുത്തോ എന്നാലെത്ര ദൂരം
അകലെയെങ്കിലും അടുത്തപോലെ
എന്തിനിത്ര ദൂരം നമ്മള്‍ തമ്മിള്‍
ഇനിയും കത്തിരിപ്പൂ ഞാന്‍ നിനക്കായ്

03-Aug-2008

ഒരു പുലരിക്കതിര്‍വെട്ടം

എന്നെന്നുമെന്റെ നെഞ്ചിലെ വിങ്ങല്‍
എരിഞ്ഞടങ്ങാത്തെ ദു:ഖത്തിന്റെ വിറ,
ജീവിതം പിടിച്ചുലച്ച തേങ്ങലുകള്‍
എങ്ങൊ പോയൊളിച്ചു, ഇന്നീ നേരം.വിളിച്ചറിയിക്കാനാകാത്ത സന്തോഷം,
നിറഞ്ഞൊഴുകി മനസ്സാകെ,സ്നേഹം.
അമ്മായായി,മകളായി,മകനായി,
തോഴനായി, എന്നെന്നും,നിറവായി.കാണാത്ത കര പോലെ നീണ്ടു കിടന്നു,
യാഥാര്‍ത്ഥ്യത്തിന്‍ മുഖം,എന്‍ മുന്നീല്‍.
സത്യം മിഥ്യയായി മാറി,നിമിഷങ്ങളില്‍,
ഭ്രാന്തമായ നോവിന്റെ വിങ്ങലുമായി,
നടന്നു മനസ്സും ശരീരവും,അനാഥമായി.

ആരും ആര്‍ക്കും സ്വന്തമല്ല,എന്നോതി,
മനസ്സിന്റെ മനസ്സിനോടു,ഞാനെന്നെന്നും,
അടിച്ചേല്‍പ്പിച്ചു മനസ്സില്‍ കുറ്റബോധം,
ഇല്ലാത്ത,പറയാത്ത,ചെയ്യാത്ത,തെറ്റുകള്‍.


അന്നും ഇന്നും ക്ഷമയോടേ കാത്തീരൂന്നു,
ദൈവവും,കാലവും,ജീവിതവും,എനിക്കായ്,
തെറ്റെന്നും പറഞ്ഞില്ല,മനസ്സിലാ ജീവിതം,
സത്യത്തിന്റെ മുഖത്തു ചവിട്ടി നടന്നു.

മിഥ്യാബോധം സ്നേഹത്തിനു വഴിമാറി,
കാലം മനസ്സിന്റെ വിങ്ങലെടുത്തു മാറ്റി,
ദൈവസ്നേഹത്തിന്റെ വിലയറിഞ്ഞു,
ത്യാഗത്തിന്റെ നിനവറിഞ്ഞു,മനസ്സ്.

പുത്തന്‍പുലരിയായി ജീവിതം,
നനുത്ത കാറ്റില്‍ നിറഞ്ഞു മനസ്സ്,
ജീവിതത്തെ സ്നേഹീച്ചു,വേണ്ടുവേളം,
നൈമിഷിക ചാപല്യമായി വേദന,
ഒരു പുതുപുത്തന്‍ നിറവിലാറാടി,
മനസ്സും, ജീവിതവും ഒത്തുപാടി.

28-May-2008

ദേഹം,ദേഹി,ശരീരം


പ്രവാസത്തിന്റെ ഭാരവും പേറി
ജീവിതത്തോണിയില്‍ എന്നും മുങ്ങി,
കരകാണാക്കരയും തേടി തുഴഞ്ഞു
അറിയാത്ത കരയും തീരവും തേടി.


എന്തന്നില്ലാത്ത ഉത്സാഹത്തിമിര്‍പ്പില്‍
മനസ്സിന്റെ ആഹ്രത്തിലേറി ഞാന്‍
എത്തിയീക്കരയിലോളം,നിസ്വാര്‍ത്ഥം.
ആവശ്യത്തിന്‍ നീണ്ട പട്ടികകള്‍
അനുദിനം നീണ്ടു നീണ്ടു,കടലാസില്‍.

മാസപ്പടി കൂട്ടിക്കിഴിച്ചു ഞാന്‍
കടലാസു തുണ്ടുകൂമ്പാ‍രമാക്കി
വീണ്ടും വീണ്ടും കണക്കുകൂട്ടി.
എങ്ങുമെങ്ങുമെത്താത്ത പട്ടികകള്‍.
കണക്കുമാഷിന്റെ ചൂരല്‍ക്കഷായം
എന്റെ മഷിത്തുളില്‍ വീണുടഞ്ഞു.
എന്നിട്ടും തീരാത്ത നിലക്കാത്ത,
നെരിപ്പോടിന്‍ ചാരമാം കണക്കുകള്‍.

നിര്‍ദ്ദയ മനസ്സുകളുടെ പരിഹാസം,
പേറി ഞാന്‍‍, എന്റെ മാസവരി
നിയന്ത്രണത്താല്‍ ചുറ്റിപ്പിടിച്ചു.
നെല്ലറയരി കുബൂസായി മാറ്റിമറിച്ചു,
മിച്ചം പിടിച്ചു മാസവരി ഞാന്‍.
എന്നിട്ടു കരപിടിക്കാത്ത ജീവിതം.


അസ്രാന്തപരിശ്രമം നിരന്തരമാക്കി
ഉപദേശങ്ങളും,ആഹ്വാനങ്ങള്‍ക്കു
ചെവികൊടുത്തില്ല,ശ്രദ്ധ തിരിച്ചില്ല.
എവിടെയെങ്കിലും എന്നെങ്കിലും,
കരയുടെ നിഴലെങ്കിലും കാണും,
എന്ന പ്രതീക്ഷയില്‍ ഞാന്‍ തുഴഞ്ഞു.


സഹികെട്ടെന്റെ ദേഹം ദേഹി,
എന്നോടു തന്നെ പരിഭവിച്ചു.
ചുമയും,ശ്വാസവും പ്രതിബന്ദ്ധമായി,
നീണ്ട അസുഖങ്ങളുടെ പട്ടിക,
എന്റെ മാസപ്പടി കണക്കു തെറ്റി,
വീണ്ടും കരകാണാക്കടലിന്റെ
വേലിയേറ്റത്തില്‍ ഞാനുഴറി.
ശരീരം എനിക്കു പ്രാരാബ്ധമായി,
സ്വന്തം ശരീരത്തെ ഞാന്‍ ശപിച്ചു.


ഉപേഷിക്കാനാവാത്ത ശരീരം

ഒരു ബാദ്ധ്യതയായ സ്വശരീരം,
മരുന്നിനും മന്ത്രത്തിനും മുന്നില്‍
ദേഹിയും ദേഹവും മുട്ടുമടക്കി.
സ്വാര്‍ത്ഥ താത്പര്യങ്ങളില്‍,
കണ്ണുടക്കി,ജീവിതത്തെ തഴഞ്ഞു.

ആര്‍ക്കുമല്ലാത്ത ഉത്തരവാദിത്വം,
എന്റെ ജീവനറ്റ ശരീരം,ദേഹി
മരവിച്ച മോര്‍ച്ചറിയുടെ ശാപമായി.
ഒരുപറ്റം സ്വാര്‍ത്ഥതകളുടെ,ആവശ്യവും
പേറി എന്റെ ദേഹി, അന്നും ഇന്നും.???

27-Apr-2008

നിര്‍ഭയം,നിരന്തരം,നിര്‍ലോഭം...............

Osana perunnal................
Osana perunnal................,
originally uploaded by p.sandeep.

എന്നെനും മനസ്സില്‍, ക്രൂശിതരൂപമായി
മനസ്സിന്റെ ശക്തിയായി, എന്നെന്നും
ഹൃദയത്തില്‍ നീ നിറയണേ തമ്പുരാനേ
നിര്‍ലോഭമായി മനസ്സില്‍ ശക്തി നിറക്കണേ
ഒരു നുള്ളു സ്നേഹത്തിനായി കൊതിക്കുന്ന

ലോകത്തെ, നിരന്തരം സ്നേഹത്തില്‍നിറച്ചു,

നിര്‍ലോഭം,സ്നേഹത്തിലാറാടിക്കെന്നെ നീ.

08-Apr-2008

കോട്ടകളുടെ അസ്തമയം

Fort raiders
Fort raiders,
originally uploaded by Intruder മോഹന്‍.
ഒരു നുള്ളു സൂര്യനും,ഒരു കൈപ്പിടി മേഘങ്ങളും,
ചിറകുവിരിച്ചു പറക്കുന്ന പക്ഷികളും എന്നെയോ
നിര്‍ന്നിമേഷയായി നോക്കിനില്‍ക്കുന്നത്,മൂകമായ്?

24-Feb-2008

ഹൃദയം


അലകടല്‍ പോലെ നിന്‍ ഹൃദയം,
തിരകള്‍ തീരം തേടുന്നു;
പിന്നെയും പിന്നോക്കം പായുന്നു
ശാന്തമാകൂ മനസ്സേ,
തീരം നിനക്കായി കാത്തിരിപ്പൂ.

10-Feb-2008

എന്റെ മക്കളുടെ വിഷാദങ്ങള്‍

‍അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു,
ബേബി വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും,
മേരിയും അവളുടെ ലിറ്റില്‍ ലാംബുകളും
എന്നെ ആഗലേയഭാഷയുടെ ആരാധകനാക്കി,
ബര്‍ഗറും ചിപ്സും, പെപ്സിയും
എന്റെ സന്തഹസഹചാരികളായി,
കാര്‍ട്ടൂണുകളിലെ താര‍ങ്ങള്‍ എന്റെ കൂട്ടുകാരായി,
സ്വപ്നങ്ങളില്‍ അവരെന്നെ ‘ഹി മാന്‍’ ആക്കി,
അഛന്‍ കയ്യാല്‍ കംമ്പ്യൂട്ടര്‍‍ പഠിച്ചു
ബൈക്കുകളും,സ്പീഡ് ബോട്ടുകളും
എന്റെ വിരല്‍ത്തുംമ്പില്‍‘ഗ്രാന്‍ഡ്‍ പ്രീ‘ റേയ്സ്‍ നടത്തി
നിറങ്ങളും ചിത്രങ്ങളും എന്റെ ‘മൌസിന്റെ’വിക്രുതികളായി
ഞാനൊരു ‘കട്ട്-ന-പൈസ്റ്റ്‘ ഉപജ്ഞാതാവായി.
സമ്മര്‍ ഹോളിഡെയില്‍ കാണുന്ന
‘ഓള്‍ഡ് ഗ്രാനി’യുടെവീടെനിക്കു തടവറയായി,
എ. സി. യും കംമ്പ്യുട്ടറും റ്റി.വി യുംഎനിക്കു നഷ്ടബോധങ്ങളായി,
തിരി‍ച്ചു പോകലിനെക്കുറിച്ചോര്‍ത്തുഞാന്‍ വിഷാ‍ദനായി.
ഇതിനിടെ ഓടി ഓടി അലൂക്കാസിലും,പാര്‍ഥാസിലും,
റ്റൈയിലര്‍ ‘അങ്കിള്‍’ന്റെ അടുത്തും പായുന്ന അമ്മ.
ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് ,കയ്യില് ‍ഒരു ‘ലോക്കലും,
ഇന്റെര്‍നാഷണല്‍’മൊബൈലുമായി,ക്ലബ്ബിലേയ്ക് പോകുന്ന ‘അപ്പ’
എല്ലാ‘കസിന്‍ ഹൌസി’ലും,പോകുംമ്പോള്‍ കിട്ടുന്ന,ഉമ്മയും,
ചെള്ളക്കു കിട്ടുന്ന പിച്ചും എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി
കൂടെ‘ഇവനപ്പച്ചന്റെ തനി ഛായ തന്നെ’‍
ആകപ്പാടെ എനിക്കൊരു‘ജെല്‍’ ചെയ്യാത്ത തോന്നല്‍
മുപ്പതു ദിവസത്തിനു ശേഷം,വീണ്ടും എന്റെ വീട്ടിലേയ്ക്ക്
ഞാനറിയാത്ത,എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.‍

04-Feb-2008

ഒരു മകള്‍, ഒരു അമ്മ


ഉദിച്ചു വരുന്ന സൂര്യനും മറഞ്ഞു പോകുന്ന ചന്ദ്രനും
എന്തെ നിന്‍ സന്ദേശങ്ങളൊന്നു എത്തിച്ചില്ല?
വര്‍ഷങ്ങളുടെ മറവിയോ, അതോ പ്രായാധിക്യമോ?
ഇന്നും കണ്ണുനീരിന്റെ വര്‍ഷമായി,ഒരു മഴയായി?
എന്നെന്നും മുന്നില്‍ നില്‍ക്കുവാന്‍ ആഗ്രഹം?
കാറ്റായി,മേഘമായി,മഴയായി എത്തുമോ?

എന്നെന്നും എന്നെ തഴുകാനായി,മന്ദമാരുതനായി
വര്‍ഷങ്ങള്‍ പോകുന്നു, കാറ്റിന്റെ വേഗത്തില്‍,നിമിഷങ്ങളായി
എനിയെന്നും ഓര്‍മ്മകള്‍ മാത്രമായി, മെഴുകുതിരിവെട്ടമായി മാത്രം
പ്രാകാശിക്കുമോ എന്റെ മുന്നില്‍,ഇനിയുള്ള സന്ധ്യകള്‍,രാത്രികള്‍.
അമ്മയായി എന്നെന്നും എന്നരുകില്‍,നീ ഉണ്ടയിരുന്നെങ്കില്‍?
ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍,നിന്‍ തലോടലില്‍ സാന്ത്വനം
മൂര്‍ദ്ധാവിലൊരു ചുംബനമായി എന്റെ നെടുവീര്‍പ്പുകള്‍ അലിഞ്ഞു
നിര്‍ലോഭമായ വാക്കുകളാല്‍ നീ ജീവിതത്തെ നിര്‍വചിച്ചു.
വ്യഥ,ഭയം,സങ്കടം എന്നിവക്കു നിന്റെ ലാഖമായ താക്കീത്
ജീവിതം എന്റെ മകള്‍ക്കു പൂക്കളുടെ നനുത്ത പാതയാക്കു,
അവളുടെ കഷ്ടങ്ങളും നഷ്ടങ്ങളും,വ്യഥകളും എന്റെ മടിയില്‍,
തലചായ്ച്ചുറങ്ങട്ടെ, എന്നന്നേക്കുമായി, നിര്‍ ലോഭം.
വര്‍ഷങ്ങളുടെ,നഷ്ടബോധങ്ങളും,സാന്നിദ്ധ്യവും മാത്രം കൂടുവിട്ടില്ല.

29-Jan-2008

ഒരു മനസ്സ്

ഒരു പഴയ കവിത ഒരു പുതിയ പുതപ്പണിയിച്ച് ഇവിടെ അവതരിപ്പിക്കട്ടെ, സ്ഥലം ഒന്നു മാറ്റി എന്നെയുള്ളു.... പഴയ ഒരു കവിത വായിക്കുമല്ലൊ???


കിളിവാതില്‍ തുറന്നകത്തു വന്നുമുട്ടിയില്ല,
അനുവാദം കാത്തില്ലപരിഭവത്തിന്റെ
മ്ലാനത കണ്ടില്ല അതോ കണ്ടഭാവം നടിച്ചില്ല.ചിരകാലപരിചയത്തിന്റെ ചിരി
മുഖമാകെ മിന്നി നിറഞ്ഞുനിന്നു.
കുശലം വിഷയവിവരപട്ടികകള്‍നിര‍ന്നു
വീണ്ടും മുന്നില്‍,എങ്കിലും,ആര് ?
ആര്? എന്ന പരിഭ്രമം.മനസ്സിന്റെ കോണില്‍,പരിചയം മിന്നിമറഞ്ഞു,
അതോകണ്ടു മറന്ന ഏതോ മുഖഛായ.
എന്തിനീ അന്ധാളിപ്പ്? ചോദ്യശരങ്ങള്‍?
ഒരുമിച്ചിട്ടു വര്‍ഷങ്ങളായി, എന്നു മറുപടിയും.
ഞാനൊത്തു നോക്കി,അതെ, വാസ്തവം
നല്ല ഓര്‍മ്മ,പരിചയം,അതേ മുഖം.
ഞാന്‍ തന്റെ മനസ്സാടോ! എന്തെ?
എന്നെ മനസ്സിലാക്കാന്‍ തത്രപ്പാട്?
ചിന്തകളില്‍ നാം അന്യരല്ല, എങ്കിലും
ശരീരമായി, മറ്റൊരാളായി, നിന്നെ,
സ്നേഹിക്കാന്‍, താലോലിക്കാന്‍,
മതിവരുവോളം വാചാലമാകാന്‍,
ദ്വേഷ ചിന്തകളില്‍നിന്നും
വിടുവിക്കാന്‍,ഞാനെത്തി,
നിന്നരുകില്‍ ഒരു മനുഷ്യനായി.പക്ഷെ എന്നെ വിശ്വസിക്കുമോ?
എന്ന പ്രശ്നം!അതിന് സമയമുണ്ട്.
മനസ്സായി നിന്റെ ഉള്ളില്‍ ഞാന്‍
എന്നിലെ നിന്നില്‍ വേവുന്നമനസ്സായി,
കരയുന്ന ഹൃദയം,ജീവിതം വേദനയായി
പ്രണയം പോയി വിരഹം വന്നു.വിശ്വാസം പോയി,വെറും ശ്വാസമായി
അശ്രദ്ധമായി, പതറിപ്പോകുന്ന മനസ്സ്,
പതറുന്ന ഹൃദയം,പിന്തിരിപ്പിക്കും പോലെ.
ഉള്ളിലെ നിന്‍ മനസ്സാകുന്ന ഞാന്‍
വേദനയുടേ വെണ്ണീറില്‍ എരിഞ്ഞമര്‍ന്നു.
നിന്‍ സ്നേഹം എന്നെ ഒരു വ്യക്തിയാക്കി
ഇതാ ഞാനിവിടെ നിന്‍ മുന്നില്‍മനുഷ്യരൂപം,
അഛനായി,കാമുകനായി ഭര്‍ത്താവായി,
സ്നേഹിതനായി,അയല്‍ക്കരനായി.
മനസ്സിനെ പതിയെ പാകപ്പെടുത്തണം
ദിവസങ്ങളായി ശ്രദ്ധയോടെ ചിന്തിച്ചുറച്ചു,
ഈ മനസ്സിനെ മനുഷ്യനായി മാറ്റി,
പരിചയം സ്വാതന്ത്ര്യമാക്കി,സ്നേഹമായി .
നിര്‍വചനങ്ങളില്ലാത്ത മനസ്സായി.