03-Aug-2008

ഒരു പുലരിക്കതിര്‍വെട്ടം

എന്നെന്നുമെന്റെ നെഞ്ചിലെ വിങ്ങല്‍
എരിഞ്ഞടങ്ങാത്തെ ദു:ഖത്തിന്റെ വിറ,
ജീവിതം പിടിച്ചുലച്ച തേങ്ങലുകള്‍
എങ്ങൊ പോയൊളിച്ചു, ഇന്നീ നേരം.വിളിച്ചറിയിക്കാനാകാത്ത സന്തോഷം,
നിറഞ്ഞൊഴുകി മനസ്സാകെ,സ്നേഹം.
അമ്മായായി,മകളായി,മകനായി,
തോഴനായി, എന്നെന്നും,നിറവായി.കാണാത്ത കര പോലെ നീണ്ടു കിടന്നു,
യാഥാര്‍ത്ഥ്യത്തിന്‍ മുഖം,എന്‍ മുന്നീല്‍.
സത്യം മിഥ്യയായി മാറി,നിമിഷങ്ങളില്‍,
ഭ്രാന്തമായ നോവിന്റെ വിങ്ങലുമായി,
നടന്നു മനസ്സും ശരീരവും,അനാഥമായി.

ആരും ആര്‍ക്കും സ്വന്തമല്ല,എന്നോതി,
മനസ്സിന്റെ മനസ്സിനോടു,ഞാനെന്നെന്നും,
അടിച്ചേല്‍പ്പിച്ചു മനസ്സില്‍ കുറ്റബോധം,
ഇല്ലാത്ത,പറയാത്ത,ചെയ്യാത്ത,തെറ്റുകള്‍.


അന്നും ഇന്നും ക്ഷമയോടേ കാത്തീരൂന്നു,
ദൈവവും,കാലവും,ജീവിതവും,എനിക്കായ്,
തെറ്റെന്നും പറഞ്ഞില്ല,മനസ്സിലാ ജീവിതം,
സത്യത്തിന്റെ മുഖത്തു ചവിട്ടി നടന്നു.

മിഥ്യാബോധം സ്നേഹത്തിനു വഴിമാറി,
കാലം മനസ്സിന്റെ വിങ്ങലെടുത്തു മാറ്റി,
ദൈവസ്നേഹത്തിന്റെ വിലയറിഞ്ഞു,
ത്യാഗത്തിന്റെ നിനവറിഞ്ഞു,മനസ്സ്.

പുത്തന്‍പുലരിയായി ജീവിതം,
നനുത്ത കാറ്റില്‍ നിറഞ്ഞു മനസ്സ്,
ജീവിതത്തെ സ്നേഹീച്ചു,വേണ്ടുവേളം,
നൈമിഷിക ചാപല്യമായി വേദന,
ഒരു പുതുപുത്തന്‍ നിറവിലാറാടി,
മനസ്സും, ജീവിതവും ഒത്തുപാടി.

28 comments:

ഗോപക്‌ യു ആര്‍ said...

kollam..
wishes...

കരീം മാഷ്‌ said...

അമ്മായായി,മകളായി,മകനായി,
തോഴനായി, എന്നെന്നും,നിറവായി.
മനസ്സാകെ സ്നേഹം നിറഞ്ഞൊഴുകി .

Sapna Anu B.George said...

നന്ദി ഗോപക്.......നന്ദി കരീം മാഷെ

ശ്രീ said...

കൊള്ളാം ചേച്ചീ.
:)

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ട്‌, കവിത.

അനില്‍@ബ്ലോഗ് said...

“എന്നെന്നുമെന്റെ നെഞ്ചിലെ വിങ്ങല്‍
എരിഞ്ഞടങ്ങാത്തെ ദു:ഖത്തിന്റെ വിറ,
ജീവിതം പിടിച്ചുലച്ച തേങ്ങലുകള്‍
എങ്ങൊ പോയൊളിച്ചു, ഇന്നീ നേരം.
........................
........................
പുത്തന്‍പുലരിയായി ജീവിതം,
നനുത്ത കാറ്റില്‍ നിറഞ്ഞു മനസ്സ്,
ജീവിതത്തെ സ്നേഹീച്ചു,വേണ്ടുവേളം,
നൈമിഷിക ചാപല്യമായി വേദന,
ഒരു പുതുപുത്തന്‍ നിറവിലാറാടി,
മനസ്സും, ജീവിതവും ഒത്തുപാടി. “

സന്തോഷം, കേള്‍ക്കാന്‍ സുഖം.

Sapna Anu B.George said...

നന്ദി ശ്രീ.....എഴുത്തുകാരി,നന്ദി അനില്‍,ഇങ്ങനെയും എഴുതാം പക്ഷെ അതു ഞനും എന്റെ മനസ്സും അല്ലല്ലൊ..... സുന്ദരമായ വരികള്‍ കേട്ടോ....മനോഹരം

wayanadan said...

സപ്ന
മനസ്സിന്റെ ജനലുകള്‍ തുറന്നിട്ടു അല്ലെ
നുനുനുനുത്ത ഒരു തണുത്ത കാറ് കയറിയിറങ്ങി പോകുന്നുണ്ട് .
വ്യസനങ്ങളില്‍ നിന്നും സന്തോഷത്തിലേക്ക് യാത്രയാവുന്നുണ്ട് മനസ്സ്
നന്നായിരിക്കുന്നു സപ്ന
അനില്‍ സപ്നയുടെ വരികള്‍ എടുതെഴുതുകയല്ലേ ചെയ്തത് ...?
എന്തെ പിന്നെ ഇങ്ങിനെയൊരു മറുപടി ?

Sapna Anu B.George said...

വയനാടാ നന്ദി.... സങ്കടമെല്ലാം നാട്ടിലെറിഞ്ഞു കളഞ്ഞു, ചെറിയ നനുത്ത കാറ്റല്ല, സുന്ദരമായ കാറ്റും,ജീവിതം, അനിലിന്റെ വരികളല്ലെ, ഞാനല്ലല്ലോ എന്നു പറഞ്ഞതേയുള്ളു

അപര്‍ണ..... said...

nannaayittundu chechi....:)

Sapna Anu B.George said...

നന്ദി അപര്‍ണ്ണ.....ഇവിടെയെത്തിപ്പെട്ടതില്‍ സന്തോഷം

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

നിസ്സാറിക്ക said...

വളരെ നന്നായിട്ടുണ്ട്..എല്ലാ ഭാവുകങ്ങളും നേരുന്നു..

നിസ്സാറിക്ക

OAB said...

മനസ്സും ജീവിതവും ഒത്ത് പാടിയതിപ്പഴാ ശ്രദ്ധയില്‍ പെട്ടത്. നിറഞ്ഞൊഴുകുന്ന സ്നേഹത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ. എല്ലാ വിധ ആശംസകളും.

ഓരോ പോസ്റ്റിനും ഒരു നീണ്ട ഇടവേള...?

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

എം.എച്ച്.സഹീര്‍ said...

കാണാത്ത കര പോലെ നീണ്ടു കിടന്നു,
യാഥാര്‍ത്ഥ്യത്തിന്‍ മുഖം,എന്‍ മുന്നീല്‍.

നന്നായിട്ടുണ്ട്..

Sapna Anu B.George said...

നന്ദി സഹീര്‍

Anonymous said...

Swapna, Very true and genuine emotions portrayed in beautiful language. Liked it very much.
Dheyvam anugrahikkatte.
Fauzia

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

ഷാജി കെട്ടുങ്ങല്‍ said...

ഈശ്വരാ, ഇനിയുമെന്തൊക്കെക്കാണണമീ ഹ്രസ്വ ജന്മത്തില്‍...

സ്മിജ said...

ഞാന്‍ വായിച്ചൂട്ടോ. ഇയ്ക്കൊന്നും മനസ്സിലായില്ലാ‍ച്ചാലും, ഇഷ്ടായീ.

Sapna Anu B.George said...

നന്ദി Fauzia,മുല്ലപ്പൂ നന്ദി വായിച്ചതിനു...ഷാജ്ജി കൊടുങ്ങല്‍ അത്ര മോശമായിരുന്നോ കവിത...സ്മിജ മനസ്സിലായില്ലെങ്കിലും
വായിക്കാന്‍ മനസ്സു കാണിച്ചല്ലോ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇഷ്ടപ്പെട്ടു. ആശംസകള്‍.

Sapna Anu B.George said...

നന്ദി രാവീന്ദ്രന്‍

വരവൂരാൻ said...

എല്ലാം വായിച്ചും നന്നായിരിക്കുന്നു, ആശംസകൾ

Sapna Anu B.George said...

വരവൂരാൻ ........ വളരെ നന്ദീ.

യൂസുഫ്പ said...

കവിത നന്നായി. പക്ഷെ അതാസ്വതിക്കാന്‍ ഈ പാശ്ചാത്തലഗാനം അനുവദിച്ചില്ല.

Sapna Anu B.George said...

യൂസഫ്.....നന്ദി, ഗാനം ഇവിടെ നിന്നു മാറ്റാന്‍ നോക്കാം,പരീക്ഷണം നടത്തിയതാ