10-Feb-2008

എന്റെ മക്കളുടെ വിഷാദങ്ങള്‍

‍അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു,
ബേബി വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും,
മേരിയും അവളുടെ ലിറ്റില്‍ ലാംബുകളും
എന്നെ ആഗലേയഭാഷയുടെ ആരാധകനാക്കി,
ബര്‍ഗറും ചിപ്സും, പെപ്സിയും
എന്റെ സന്തഹസഹചാരികളായി,
കാര്‍ട്ടൂണുകളിലെ താര‍ങ്ങള്‍ എന്റെ കൂട്ടുകാരായി,
സ്വപ്നങ്ങളില്‍ അവരെന്നെ ‘ഹി മാന്‍’ ആക്കി,
അഛന്‍ കയ്യാല്‍ കംമ്പ്യൂട്ടര്‍‍ പഠിച്ചു
ബൈക്കുകളും,സ്പീഡ് ബോട്ടുകളും
എന്റെ വിരല്‍ത്തുംമ്പില്‍‘ഗ്രാന്‍ഡ്‍ പ്രീ‘ റേയ്സ്‍ നടത്തി
നിറങ്ങളും ചിത്രങ്ങളും എന്റെ ‘മൌസിന്റെ’വിക്രുതികളായി
ഞാനൊരു ‘കട്ട്-ന-പൈസ്റ്റ്‘ ഉപജ്ഞാതാവായി.
സമ്മര്‍ ഹോളിഡെയില്‍ കാണുന്ന
‘ഓള്‍ഡ് ഗ്രാനി’യുടെവീടെനിക്കു തടവറയായി,
എ. സി. യും കംമ്പ്യുട്ടറും റ്റി.വി യുംഎനിക്കു നഷ്ടബോധങ്ങളായി,
തിരി‍ച്ചു പോകലിനെക്കുറിച്ചോര്‍ത്തുഞാന്‍ വിഷാ‍ദനായി.
ഇതിനിടെ ഓടി ഓടി അലൂക്കാസിലും,പാര്‍ഥാസിലും,
റ്റൈയിലര്‍ ‘അങ്കിള്‍’ന്റെ അടുത്തും പായുന്ന അമ്മ.
ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് ,കയ്യില് ‍ഒരു ‘ലോക്കലും,
ഇന്റെര്‍നാഷണല്‍’മൊബൈലുമായി,ക്ലബ്ബിലേയ്ക് പോകുന്ന ‘അപ്പ’
എല്ലാ‘കസിന്‍ ഹൌസി’ലും,പോകുംമ്പോള്‍ കിട്ടുന്ന,ഉമ്മയും,
ചെള്ളക്കു കിട്ടുന്ന പിച്ചും എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി
കൂടെ‘ഇവനപ്പച്ചന്റെ തനി ഛായ തന്നെ’‍
ആകപ്പാടെ എനിക്കൊരു‘ജെല്‍’ ചെയ്യാത്ത തോന്നല്‍
മുപ്പതു ദിവസത്തിനു ശേഷം,വീണ്ടും എന്റെ വീട്ടിലേയ്ക്ക്
ഞാനറിയാത്ത,എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.‍

20 comments:

സപ്ന അനു ബി. ജോര്‍ജ്ജ് said...

Again another, old poem, in a new dress

ദേവതീര്‍ത്ഥ said...

എല്ലാ‘കസിന്‍ ഹൌസി’ലും,പോകുംമ്പോള്‍ കിട്ടുന്ന,ഉമ്മയും,
ചെള്ളക്കു കിട്ടുന്ന പിച്ചും എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി.....
നല്ല ആ‍ഖ്യാ‍നം....ഇഷ്ടമായി...

കാപ്പിലാന്‍ said...

കയ്യില് ‍ഒരു ‘ലോക്കലും,

is it local or locket

good poem keep it up

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

സ്വപ്നവും ജീവിതവും ഇപ്പോള്‍ ഒന്നാണു, സ്വപ്നേ.കുട്ടികള്‍ക്കത് യാഥാര്‍ത്ഥ്യവും നമുക്കു സ്വപ്നവും.

ആഗ്നേയ said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.
കുട്ടികള്‍ക്കു മാത്രമാണോ?ഇപ്പോള്‍ നമ്മള്‍ക്കും നാട് അപരിചിതമല്ലേ?പോയാല്‍ 30 ദിവസം കഴിഞ്ഞുകിട്ടാന്‍ നമ്മളും ആഗ്രഹിക്കുന്നില്ലേ..ചിലപ്പോളെങ്കിലും?

പോങ്ങുമ്മൂടന്‍ said...

:)

ശ്രീനാഥ്‌ | അഹം said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

ശാലിനി said...

എന്‍റെ മക്കളും ഇതുതന്നെയാവും പറയുക എന്നു തോന്നുന്നു.

ആഗ്നേയ പറഞ്ഞതും ശരിയെന്ന് തോന്നുന്നു.

Vanaja said...

സ്വപ്നേച്ചീ, കുറച്ചു സത്യങള്‍.

സ്വര്‍ണ്ണത്തിന് ഇപ്പോ റെക്കോഡ് വിലയാ..വില കൂടുന്നതിനനുസരിച്ച് ആലൂക്കാസിലെ ഉന്തും തള്ളും കൂടുന്നു. എന്റമ്മോ മീഞ്ചന്തേല്‍ പോലും കാണില്ല ഇത്രേം തിരക്ക്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എല്ലാം ഒരു സ്വപ്നം. ഒരിക്കലെങ്കിലും സ്വപ്നലോകത്തൊരു കൂടുകൂട്ടാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്..
പക്ഷെ ഇപ്പൊ നിവസങ്ങളും മാസങ്ങളും കടന്നുപോകുന്നത് വെറും നിമിഷങ്ങളുടെ വേഗതയിലാണ്..

sivakumar ശിവകുമാര്‍ said...

നല്ല കവിത... ഇനിയും എഴുതൂ.....

മുരളി മേനോന്‍ (Murali Menon) said...

ചിന്തിച്ചാലൊരന്തമില്ല, ചിന്തിച്ചില്ലേല്‍ ഒരു കുന്തമില്ല.
ചിന്തയും എഴുത്തും കൊള്ളാം ട്ടോ

വേണു venu said...

നല്ല ചിത്രം.ഇഷ്ടമായി.
ഉമ്മ വാങ്ങി നൊന്തു ചുവന്ന മോന്‍റെ മുഖവും.:)

ധ്വനി said...

സമ്മര്‍ ഹോളിഡെയില്‍ കാണുന്ന
‘ഓള്‍ഡ് ഗ്രാനി’യുടെവീടെനിക്കു തടവറയായി...

ശരിയാണു. അമ്മച്ചിപിലാവും, അമ്മിക്കല്ലും ആട്ടിന്‍ കുട്ടിയും ഇന്നിന്റെ പേരക്കുട്ടികള്‍ക്ക് കൗതുകമല്ലാതെ മാറിക്കൊണ്ടിരിയ്ക്കുന്നു.(എന്തെന്നറിയില്ലാ...നാട്ടില്‍ ജനിച്ചു വളര്‍ന്ന ഞാനും 30 ദിവസം എണ്ണിത്തന്നെയാണു തീര്‍ക്കുന്നത്)

തല്ലുകൊള്ളി said...

കിട്ടുന്ന,ഉമ്മയും,
ചെള്ളക്കു കിട്ടുന്ന പിച്ചും എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി....

വായിച്ചു കഴിഞ്ഞപ്പോ സത്യം പറഞ്ഞാ അമ്മേടെ മടിയില്‍ തലവച്ച് കിടക്കാന്‍ തോന്നിപ്പോയി...
ആശംസകള്‍....

സപ്ന അനു ബി. ജോര്‍ജ്ജ് said...

ദേവതീര്‍ത്ഥേ...ഇതൊക്കെ ഒരോ ഓരോ സത്യങ്ങളാണ്
പ്രവസികള്‍ എന്നു മുദ്രകുത്തപ്പെട്ട നമ്മുടെ പാവം കുട്ടികളുടെ അനുഭവങ്ങളാണ്.സത്യം സത്യം സത്യം. കാപ്പിലാനേ..ലോക്കല്‍ മൊബൈല്‍ എന്നാണുദ്ദേശിച്ചത് വോഡഫോണ്‍,ഐഡിയ,എയര്‍റ്റെല്‍,മുതലായവ....പ്രദീപ്,നമ്മള്‍ പണിതീര്‍ത്ത സ്വപ്നലോകത്തിലെ നിസ്സഹായരായ യാഥാര്‍ധ്യങ്ങള്‍.ആഗ്നേയ ആയിരിക്കാം,പക്ഷെ എന്നെപ്പോലെ ചില ഹതഭാഗ്യരുണ്ട്,കരഞ്ഞു,തിരിഞ്ഞു നോക്കി ഓരോ വര്‍ഷവും പടി ഇറങ്ങുന്നവര്‍! നാട് നമ്മള്‍ക്കും, അപരിചിതമായിക്കൊണ്ടിരിക്കയാണ്,എന്നത് ഒരു നഗ്നസത്യം.പോങ്ങുമ്മൂടന്‍,ശ്രീനാഥ്‌-അഹം,പ്രിയ ഉണ്ണികൃഷ്ണന്‍ അഭിപ്രായങ്ങള്‍ക്കു നന്ദി.ശാലിനി.. എല്ലാ കുട്ടികളുടെയും ഗതി ഇതു തന്നെ.വനജേ സത്യം ആണ് സ്വര്‍ണ്ണക്കടയിലെ ഉന്തുംതള്ളും ഇവിടെയും ഒട്ടും കുറവല്ല.. അല്ലെ???മിന്നാമിനുങ്ങേ നിമിഷങ്ങളുടെ ഓര്‍മ്മകളെ മുറുകെപ്പിടിച്ചോളൂ, മണല്‍ത്തരി പോലെ കൈയ്യില്‍ നിന്നും ഉതിരുന്നുപോകും.ശിവകുമാര്‍, മുരളി,വേണു നന്ദി..ധ്വനി,നമ്മുക്കു കിട്ടിയ ഈ കൌതുകങ്ങള്‍ നമ്മുടെ കുട്ടികള്‍ മനസ്സിലാക്കണമെങ്കില്‍,ഒരിത്തി മിനെക്കേടെയുള്ളു നമ്മുടെ ഭാഗത്തുനിന്നു,പക്ഷെ അതിനും നമ്മുക്കിന്നും സമയമില്ല,കുട്ടികളോട് ദൈനംദിനം ഇടപെടാന്‍!!!തല്ലുകൊള്ളി...ഈ ഓര്‍മ്മകള്‍ മാത്രമാണ് ഇന്നും ബാക്കി നില്‍ക്കുന്നത്, നന്ദി കൂട്ടുകാരെ

monsoon-dreams said...

sapna,
this is exactly how the kids are here.its is really scary.i see no compassion,love or empathy in their eyes.all are grown ups in small bodies.

Sapna Anu B.George said...

മണ്‍സൂണ്‍.......... വീണ്ടും ഞാന്‍ പറയട്ടെ,ഇവയെല്ലാം നമ്മുടെ,അതായത് മാതാപിതാക്കളെ അപേക്ഷിച്ചിരിക്കും.ഇവിടെ നമ്മള്‍ അവരോടു പെരുമാറുന്നത്,സംസാരം, നമ്മള്‍ തമ്മില്‍,കൂട്ടുകാരോട് ഇടപെടുന്നത്, ഭക്ഷണം,എല്ലാം തന്നെ ഓരോ കാരണങ്ങളാണ്.
പാര്‍വ്വതി ഓമനക്കുട്ടന്‍..... നമ്മുടെ ബോബെമലയാ‍ളി തന്നെ പറയുന്നു” ഇവിഡെത്ത മാതാപിതാക്കല്‍ മക്കലെ, മലയാലം പടിപ്പിക്കനം”.അവര്‍ക്കു തന്നെ നമ്മളെപ്പറ്റി എത്രെ മാത്രം ചിന്തയാ????

ഭാനു കളരിക്കല്‍ said...

prasaktham.