06-Jan-2009

ദു:ഖം വെച്ചൊഴിഞ്ഞ 2008


ഒഴിഞ്ഞില്ലാതെയായ വര്‍ഷം
നീണ്ടു നീണ്ടു കിടക്കാത്ത,
ഒരു ഞൊടിയിടയില്‍ ‍നീങ്ങി.



ആരോ നീട്ടിയ കൈത്തിരിവെട്ടം,
എന്നെ ഞാനാക്കിയ നെയ്ത്തീരി,
ഞാനെന്ന എന്നെ തിരിച്ചറിവാക്കി.



പൊയനാളുകള്‍ നിസ്വാര്‍ത്ഥമായ്,
കണ്ണുനീര്‍ക്കണങ്ങള്‍ക്കു വിടചൊല്ലി,
വാക്കുകളില്‍ തേനിന്റെ മാധുര്യം.



ഇതു ഞാനോ, ഇതെന്റെ ചിരിയോ?
എങ്കിലും സഖീ നീ ഇന്നും സുന്ദരി,
ആപതവാക്യങ്ങള്‍ പലവുരു കേട്ടു.



മനസ്സും ശരീരവും തേടിയലഞ്ഞു,
ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞൂ യഥാ:
മനസ്സിലായിരം താമര പൂത്തുലഞ്ഞു.



വാക്കുകളില്‍ നൈര്‍മ്മല്യം ഏറിനിന്നു
മനസ്സില്‍ പ്രേമം പൂത്തുലഞ്ഞു,
ദിവസങ്ങള്‍ തീരാത്ത ദാഹമായ്.



എന്നും ത്രിസന്ധ്യ ചുവന്നുതുടുത്തു,
മനസ്സിലൊരായിരം പൂത്തിരി നെയ്തു
പ്രതീക്ഷയുടെ ഒരായിരം ജ്വാലകള്‍.



ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ല,
ദുഖ:മേ വിട,നിനക്കെന്നെന്നേക്കും വിട,
എന്നില്‍ ഞാനെന്നു എന്‍ സ്വപ്നമായി.

16 comments:

Sapna Anu B.George said...

പുതുവര്‍ഷാശംസകള്‍ എല്ലാവര്‍ക്കും, നന്മയുടെയും എശ്വര്യത്ത്തിന്റെ,
നിറവാകട്ടെ എല്ലാവരുടെയും ജീവിതം...ദുഖ:ങ്ങളുക്കു വിടനല്‍കി,
സന്തോഷത്തിന്റെ നെയ്ത്തിരി തെളിയട്ടെ എല്ലാവരുടെ ജീവിതത്തിലും

ശ്രീ said...

പുതുവത്സരാശംസകള്‍!

Sapna Anu B.George said...

നന്ദി ശ്രീ...അവിടെയും എല്ലാ ഏശ്വര്യങ്ങളും ഉണ്ടാവട്ടെ.......

പ്രയാസി said...

എന്റെയും പുതുവത്സരാശംസകള്‍!

OAB said...

--പ്രതീക്ഷയുടെ ഒരായിരം ജ്വാല,
ദുഖമേ വിട, എന്നെന്നേക്കും വിട---.
ചിന്തകളെപ്പോലെ തന്നെ സംഭവിക്കാട്ടെ. എന്നാശംസിക്കുന്നു.

B Shihab said...

പുതുവര്‍ഷാശംസകള്‍

കാന്താരിക്കുട്ടി said...

കവിത നന്നായി സപ്ന.2008 നൽകിയ എല്ലാ ദുഖങ്ങളും മറവിയിലേക്ക് ആണ്ടു പോകട്ടെ.പുതിയ പ്രതീക്ഷകളുമായി 2009 നമ്മളിലേക്ക് എത്തിച്ചേർന്നു.അതിനെ സന്തോഷത്തോടെ വരവേൽക്കുക.

അനില്‍@ബ്ലോഗ് said...

"ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ല,
ദുഖ:മേ വിട,നിനക്കെന്നെന്നേക്കും വിട
"

ആശംസകള്‍

മലയാ‍ളി said...

പെയ്തൊഴിഞ്ഞ ദുഃഖങ്ങളള്‍...
പെയ്യാന്‍ വെമ്പിനില്‍ക്കുന്ന വേദനകള്‍....
ഗസ്സയില്‍ ചോരപെയ്തുകൊണ്ടിരിക്കുമ്പോഴും
നമുക്ക് സ്വപ്നം കാണാം,
നല്ലൊരു നാളേയ്ക്കായി....
ചോരമണക്കാത്ത ദിനങ്ങള്‍ക്കായി...
വെടിയൊച്ചകളില്ലാത്ത
പ്രശാന്ത സുന്ദര ലോകക്രമത്തിന്നായ്....

ആശംസകള്‍....!!

Sapna Anu B.George said...

പ്രയാസി,OAB,ഷിഹാബ്,കാന്താരിക്കുട്ടിഅതു തന്നെയാണ് ലക്ഷ്യം,പുതിയ പ്രതീക്ഷകള്‍,അനില്‍ബ്ലോഗ് വാക്കുകള്‍ക്കൂ നന്ദി..റസ്സക്കെ മറ്റുള്ളവരെ നന്നാക്കി,അവിടുത്തെ ചോരമണത്തിനു മുന്‍പ് നമുക്ക് നമ്മു
ടെ നാടിന്റെ ചേരക്കു ഉത്തരം പറയാനില്ലെ!!!

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല വരികള്‍...
പുതുവത്സരാശംസകള്‍....

ഹരീഷ് തൊടുപുഴ said...

പുതുവര്‍ഷാശംസകള്‍....

Sapna Anu B.George said...

പകല്‍ക്കിനാവുകള്‍...ഹരീഷ് തൊടുപുഴ, നന്ദി നല്ല വാക്കുകള്‍ക്ക്

mayilppeeli said...

ചേച്ചീ, വളരെ നല്ല വരികള്‍.....

ദുഖങ്ങള്‍ക്കു വിട ചൊല്ലാം....പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തിലേയ്ക്ക്‌ യാത്ര തുടരാം.....

ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍.....

സുല്‍ |Sul said...

നല്ല വരികള്‍...

സ്നേഹത്തിന്റെ സമാധാനത്തിന്റെ ഒരു പുതുവര്‍ഷം ഏവര്‍ക്കും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

-സുല്‍

Sapna Anu B.George said...

മയില്‍പ്പിലി, സുല്‍......നല്ല വാക്കുകള്‍ക്കു നന്ദി, ഒരു നല്ല പുതുവത്സരാശംസകള്‍