05-Feb-2007

എന്റെ അമ്മ..ഇന്നും ഒരോര്‍മ്മ

ഒരിക്കലും മായാത്ത ദിനങ്ങള്‍
ഒരായിരം ആയുസ്സിന്റെ സ്നേഹം
വാരിക്കോരിത്തന്നവള്‍, നീ എന്നമ്മേ.
ഇക്കഴിഞ്ഞ നാളുകള്‍ പൊയ നാലുവര്‍ഷങ്ങള്‍,
എന്റെ കൊഞ്ചലുകളും,പരിഭവങ്ങളും
ഇനി ആര്‍ ചെവിതരും, കേള്‍ക്കും?
എന്റെ കുഞ്ഞിക്കഥകള്‍ ഇനി ആര്‍ക്കുവേണ്ടി?
എന്നെങ്കിലുമെന്‍ സ്വപ്നങ്ങളില്‍
എന്നമ്മേ നീ ചിറകു വിരിച്ചു പറക്കുമോ?
ഒരു സ്വപ്നം പോലെ ഒരു ദിവസം
വീണ്ടുമെനിക്കു തരുമോ?
നിന്റെ മടിയില്‍ തലവെച്ചുറങ്ങാന്‍,
നിന്‍ സ്വാന്തനങ്ങള്‍ക്കായി,‍
ചോദ്യശരങ്ങളുമായി നിന്‍മുന്നിലെത്തുമ്പോള്‍,
നിലക്കാത്ത ‍‍നിന്‍ ശകാരവര്‍ഷങ്ങളും
എന്റെ ചിണുക്കങ്ങളും, ഇന്നു എന്‍ മനസ്സില്‍
‍ആ പഴയ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു.
അമ്മെ നീ ഇല്ലാത്തൊരു ജീവിതം!
അങ്ങനെ ഒരു ദിനം,മാഞ്ഞുപോയെങ്കില്‍?
ഓരോ ദിനവും നഷ്ടങ്ങളുടെ ഒരു കൂംമ്പാരം
എന്റെ മുന്‍പില്‍, എന്നെന്നും.‍
എന്റെ പരിഭവങ്ങള്‍,പിണക്കങ്ങള്‍,
നിന്‍ കൈപ്പിടിയില്‍, ഒരു തലോടലില്‍
സ്വന്ത്വനത്തിന്റെ പുതപ്പില്‍ പൊതിഞ്ഞ്
സ്നേഹത്തിന്റെ നെഞ്ചിലെ ചൂടുപറ്റി
ഒരു താരട്ടിന്റെ ഈണത്തില്‍,
ഈ ഓര്‍മ്മകളുടെ‍,ഒരു നെരിപ്പോടുമായ്
ഇന്നും ഞാന്‍ ജീവിക്കുന്നു.

12 comments:

സു | Su said...

ഉം...അമ്മയുടെ ആ കൈകള്‍ വിട്ടുപോയത് ഓര്‍മ്മിച്ചുകൊണ്ടു തന്നെ, വേദനിക്കാതെ,
അതുപോലെ സ്നേഹമുള്ള ഒരമ്മയായി, സപ്നയ്ക്ക് കുട്ടികളൊത്ത്, സ്നേഹപൂര്‍വ്വം, സന്തോഷപൂര്‍വ്വം, കഴിയാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Arun Kumar K said...

നന്ദി സു

Sanjeev Ramachandran said...

Good post.

വിഷ്ണു പ്രസാദ് said...

സപ്നചേച്ചീ,വാചാലത കുറയ്ക്കണം...
അമ്മയെക്കുറിച്ച് ഞാനിപ്പോള്‍ ഒന്നുമെഴുതില്ല...

Sunil Krishnan said...

ഒരു നിമിഷം , കുട്ടിക്കാലത്തിലേക്കു മടങ്ങിയ പോലെ.....അമ്മ ഉണ്ടാക്കി തരുന്ന ആഹാരം..അമ്മയുടെ “സ്നേഹ“ത്തില്‍ ചാലിച്ചു തരുമ്പോളുള്ള ആ “രുചി”..ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍..ആ പഴയ പാട്ടില്ലേ?

“നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍...എന്റെ ഉള്ളിലെ മോഹമെങ്കിലും...”

വേദനയിലെ സാന്ത്വനമായി...സന്തോഷത്തിലെ സംഗീതമായി...”അമ്മ”...ഈ രണ്ടക്ഷരമല്ലാതെ മറ്റെന്താണുള്ളത്?

നന്ദി സ്വപ്നാ..നന്ദി....ഈ കവിതക്കു നന്ദി.

sajan said...

"Good Work"

Sapna Anu B. George said...

സൂ,സഞ്ചീവ്,വിഷ്ണുപ്രസാദ്,സുനില്‍കൃഷ്ണാ,സാജന്‍,എല്ലാ നല്ല വാക്കുകള്‍ക്കായും നന്ദി.

gafoor said...

reading this, i picked my cell and called my Umma. Spoke to her some time. Relaxed, went to the next post.
Touching sapna...really.

കുറുമാന്‍ said...

സോറി അറിയാനും പറയാനും വൈകിപോയി :(

അദ്വൈതം അപ്പൂപ്പന്‍ said...

പോരട്ടെ പുതിയ കവിതകള്‍,ഇടയ്ക്കിടയ്ക്ക് ഞാനിവിടം സന്ദര്‍ശിയ്ക്കും...കേട്ടോ

തുഷാരം said...

നന്നായിട്ടുണ്ട്.അമ്മയില്ലാതാവുന്ന ഒരു ദിനം അതു ഓര്‍മ്മിക്കാന്‍ കൂടി പറ്റണില്ല.എത്ര വലുതായി ആ ചിറകിനടിയില്‍ നിന്നും പറന്നു ദൂരേക്ക് പോന്നിട്ടും ഇന്നും അമ്മയുടെ ഓര്‍മകള്‍ക്ക്, അമ്മയുടെ ഭക്ഷണത്തിന് ഒക്കെ എത്ര മാധുര്യം അല്ലെ‍?

മഴത്തുള്ളി said...

സപ്ന,

അമ്മയുടെ സ്നേഹം എന്നും എല്ലാവര്‍ക്കും അത്യധികം വിലപ്പെട്ടതാണ്. ഈ കവിത എന്നെ ചെറുപ്പത്തിലെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി.

സപ്ന, പിന്മൊഴികളില്‍ സപ്നയുടെ കവിതകളുടെ കമന്റുകള്‍ വരാറില്ലേ. ഞാന്‍ ഇതും വളരെ താമസിച്ചാ കണ്ടത് കേട്ടൊ.