5 Mar 2007

സ്വപ്നം പൊലിഞ്ഞു

ഒരു ചിത്രത്തിലെന്ന പോലെ
തെളിഞ്ഞൂ മുഖങ്ങള്‍,ദയനീയം
സ്നേഹത്തിനായി,ദയക്കായി
ആരോ പറഞ്ഞു‍പഠിപ്പിച്ച വരികള്‍
നിഷ്ക്കളങ്കതയില്‍ പൊതിഞ്ഞവ,
കരുണ തേടുന്ന കണ്ണുകള്‍‍‍
ഒരുപാട് ഒരുപാട് കഥകള്‍
തീരുമാനിച്ചുറപ്പിച്ചവയും,അല്ലാത്തവയും
നേരമ്പോക്കിനായി തുറന്നു വാര്‍ത്തയില്‍
എന്റെ നേരെ ദൈന്യതയുടെ കൈ നീട്ടി,
ഒരു പറ്റം അനാഥ കുഞ്ഞുങ്ങള്‍ .
കണ്ടു, കേട്ടു,മനസ്സുനിറയെ,
എവിടെ തുടങ്ങും, എവിടെ തിരയും?
തിരഞ്ഞു,അന്വേഷിച്ചു, കണ്ടെത്തി
വേഗയില്‍,ചലിച്ചു മനസ്സും വാക്കുകളും
ഒരു ലേഖനത്തില്‍ നിറച്ചു,
നിധി പോലെ കാത്തു,സൂക്ഷിച്ചു
എവിടെന്നു വരും സഹായം
എവിടെ? ആരെ?എന്തിന്?
മനസ്സില്‍ തോന്നിയ,ദയ , കരുണ,
എവിടെയോ പോയൊളിച്ചു,
ഇതില്‍, എന്തോക്കെയോ കുത്തിനിറച്ചോ!
ഇത്ര കണ്ട്, വിഷയങ്ങല്‍,ആശയങ്ങള്‍
നീരൂപണങ്ങള്‍‍‍, ഒന്നൊന്നായിവന്നു.
നീചമായ വാക്കുകളുടെ വേദന,
കീറി മുറിച്ചു,കണ്ണുനീരിനു രക്ത വര്‍ണ്ണം.
ഒന്നും തന്നെ വിലപ്പോയില്ല
വാക്കുകളും,നൊമ്പരങ്ങളും,ദൈന്യതയും.
ആരും കുഞ്ഞുങ്ങളെക്കണ്ടില്ല,
അവരുടെ വിഷമങ്ങള്‍ അനാഥത്വം,
നിസ്സഹായതയും,ഒന്നും വിലപ്പോയില്ല,
മറിച്ച് എന്റെ വാക്കുകളുടെ ഘടന,
രീതി,വ്യാകര‍‍ണത്തിന്റെ ചേര്‍ച്ചക്കുറവ്
എല്ലാം തെന്നെ ,വിമര്‍‍ശ്ശിക്കപ്പെട്ടു
എന്നെ,ഞാന്‍ മനസ്സിലാക്കിയൊ?
എന്നിലെ അനാഥത്വം ഞാന്‍ മറികടന്നൊ?
മന‍സ്സിന്റെ കോണില്‍ ഒളിപ്പിച്ചിരുന്ന ഭയം,
അപ്പാടെ ഞാന്‍തുറന്നു വെക്കുകയാരുന്നോ?
വാക്കുകളുടെ വേലിയേറ്റം ,എന്നേന്നും
തിക്കിതിരക്കി മന‍സ്സിന്റെ,കോണില്‍
പക്ഷേ,എല്ലാം ഞൊടിയിടയില്‍ നഷ്ടമായി
ഒരു പുസ്തകത്താളില്‍ എരിഞ്ഞമര്‍ന്നു
എന്റെ സ്വപനങ്ങള്‍,എന്റെ വാക്കുകള്‍‍.
എന്റെ ആശയങ്ങള്‍,എന്റെ ചിന്താശകലങ്ങള്‍.

11 comments:

Sapna Anu B.George said...

ആരെയും വേദനിപ്പിക്കാനല്ല, മറിച്ച്, കാത്തു സൂക്ഷിച്ചിരുന്ന കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി, എന്ന സംങ്കടം അറിയി‍ക്കാനാണ്.

സ്വാര്‍ത്ഥന്‍ said...

ചതിയായിപ്പോയി!

എങ്കിലും, മനസ്സില്‍ ലക്ഷ്യം വച്ച നന്മ ആ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകാന്‍ ഇടയാകട്ടേയെന്ന് ആശംസിക്കുന്നു...

(യാഹൂ ഭീമന്റെ ഗര്‍വ്വില്‍ പ്രധിഷേധിക്കുന്ന ദിനത്തില്‍ ഇത് മറ്റൊരു കോപ്പിയടിയുടെ ബാക്കിപത്രം)

കുറുമാന്‍ said...

ഒരു സ്വപ്നം പൊലിഞ്ഞു - നന്നായിരിക്കുന്നു സപ്ന ഈ കവിത.

സുല്‍ |Sul said...

സ്വപ്നാ കവിത നന്നായിരിക്കുന്നു. ശക്തവും വ്യത്യസ്ഥവുമായ ശൈലി.

ഇനിയെങ്കിലും ഇത്തരം ദൈന്യതകളിലേക്ക് നമുക്ക് മുഖം തിരിക്കാം...

-സുല്‍

Sapna Anu B.George said...

പൊളിഞ്ഞ കവിത(ജോണ്‍സണ്‍ മുല്ലശ്ശേരി)
പിന്നെ കവിത എന്നു പേരു കൊടുക്കാതെ പൊലിഞ്ഞ സ്വപ്നം എഴുതമയിരുന്നില്ലെ?
നല്ല ഗദ്യത്തില്‍.ഒരുകാര്യം സ്നേഹത്തൊടെ ഞാന്‍ പറയാം, ദയവു ചെയ്തു ഇങ്ങനെ കവിതകളെ മേലില്‍ അപമാനിക്കരുതു...കുറഞ്ഞ പക്ഷം എന്നൊടു നോക്കാന്‍ പറയരുതു സങ്കടം വരും...
സമ്മതിച്ചൊ?

MULLASSERY said...

പൊളിയാത്ത കഥാകാവ്യം!

ഇതാ,നോക്കു ഇപ്പോള്‍ ഈ ‘കഥാകാവ്യം’ സുന്ദരമല്ലേ?നേരത്തെ കണ്ടതിലും കൂടുതല്‍ സുന്ദരി?

എഴുത്തുകാര്‍ക്കെല്ലാം മാര്‍ഗ്ഗദര്‍ശിയും അനുകരണീയയുമാണ്‍
ശ്രീമതി.സപ്ന അനു.ബി.ജോര്‍ജ്ജ്..

Rasheed Chalil said...

:)

ധ്വനി | Dhwani said...

''വാക്കുകളുടെ വേലിയേറ്റം ,എന്നേന്നും
തിക്കിതിരക്കി മന‍സ്സിന്റെ,കോണില്‍
പക്ഷേ,എല്ലാം ഞൊടിയിടയില്‍ നഷ്ടമായി
ഒരു പുസ്തകത്താളില്‍ എരിഞ്ഞമര്‍ന്നു''

അതെ... അതാണു കവി (കവയത്രി)!

നിനവുകളും നൊമ്പരങ്ങളും കൊണ്ടു ചില 'നമ്പരുകള്‍'!! ചിന്തകള്‍ വല്ലാതെ ശ്വാസം മുട്ടിച്ചുവല്ലെ? :)

Anonymous said...

Swpna,

a different style indeed..i'm nt qualified to comment on poetry..but felt one thing..ther is too much prose in yr poetry...less words...more communication and emotions gives that magic touch to pems..may b I'm wrong...Are we witnessing the evolution of a noted poet in Malayalam?? Congrats...

rajesh pillai

asdfasdf asfdasdf said...

എല്ലാം ഞൊടിയിടയില്‍ നഷ്ടമായി
ഒരു പുസ്തകത്താളില്‍ എരിഞ്ഞമര്‍ന്നു
എന്റെ സ്വപനങ്ങള്‍,എന്റെ വാക്കുകള്‍‍...
അങ്ങനെ എരിഞ്ഞടങ്ങാതെ സ്വപ്നങ്ങളെല്ലാം സ്വായത്തമാകാനിടയാകട്ടെ.
നല്ല ശൈലി.

Unknown said...

nalla kavitha, sailiyum vyathyastham, thudaruka.. nanmakalum aasamsakalum nerunnu