11 Jul 2007

മഴ,തേന്‍മഴ,പൂമഴ


തുള്ളി തുള്ളിയായി മണി മണിയായി
നീര്‍മണിപോലെ വീണു എന്നരികില്‍
തണുത്ത നനുത്ത സുന്ദരമുത്തുകള്‍
കോരിയെടുത്തു കൈക്കുമ്പിളില്‍.
നെഞ്ചോടുചേര്‍ത്തു,മെയ്യോടടുപ്പിച്ചു
മുഖമാകെ നനച്ചു ഞാന്‍ നിന്നു.
കാലങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍
കണ്ടുമറന്ന ഈ മുത്തുമണികള്‍
ഇന്നെന്തേ എന്റെ കണ്ണുനീരിന്‍
ഉപ്പുരസത്തിന്‍ നീരില്‍കുതിര്‍ന്നു
ഒഴുകിയിറങ്ങി എന്‍ മുഖമാകെ !
മഴയുടെ ഓരോമുത്തുമണികളും
നേര്‍ത്തകുളിര്‍മ്മയും,സുഖമുള്ള
തണുപ്പനേക്കാള്‍,ഓര്‍മ്മകളുടെ
തണുത്തു വി‍റങ്ങലിച്ച കുറെ
വേദനിപ്പിക്കുന്ന വേലിയേറ്റം,
ഒരിക്കലും മാഞ്ഞുപോകാത്ത
ഏങ്ങലടികള്‍,ഒരു മിന്നലില്‍
മാറ്റൊലുയായി,തകര്‍ന്നടിഞ്ഞു‍.
മഴയായി,നീര്‍മണിമുത്തായി.

15 comments:

Sapna Anu B.George said...

മഴ മഴ മഴ

തൊട്ടാവാടി said...

ഞാനും ഉണ്ട് ബ്ലോഗില്‍

ചേച്ചി , സു ചേച്ചി , കൈപ്പള്ളി ചേട്ടന്‍ , സാബിത്ത , കെരീം മാഷ് അങ്ങിനെ ഒത്തിരി പേരുടെ ബ്ലോഗ് ഞാന്‍ മിക്കപ്പോഴും വായിച്ചിട്ടുണ്ട്.
ഒരിക്കലും ഞാന്‍ ഒരു ബ്ലോഗര്‍ ആകും എന്ന് കരുതിയില്യ....!

“എന്റെ കണ്ണുനീരിന്‍ഉപ്പുരസത്തിന്‍ നീരില്‍കുതിര്‍ന്നുഒഴുകിയിറങ്ങി എന്‍ മുഖമാകെ“

നല്ല വരികള്‍
വീണ്ടും കാ‍ണാം എന്ന പ്രതീക്ഷയോടെ......
തൊട്ടാവാടി

Inji Pennu said...

Swapnechi,
mazha kandu sughikkaallee naattil?

സു | Su said...

മഴ പെയ്യട്ടെ. :)

പരസ്പരം said...

ഇങ്ങനെ കവിതയ്ക്കു മാത്രമായ് ഒരു ബ്ലോഗു തുടങ്ങിയതറിഞ്ഞില്ല. മഴ ആസ്വദിക്കാന്‍ നാട്ടില്‍ പോയതാണോ? ബ്ലോഗ് തലക്കെട്ടിന്റെ ഇടയില്‍ ഒരു ചെറിയ അക്ഷരപിശാച് കടന്നുകൂടിയിട്ടുണ്ട്. കവിതകള്‍ തുടരൂ....

Unknown said...

ചേച്ചീ, മഴ! കവിത ഒത്തിരി മനോഹരമായിട്ടുണ്ട്...

Malayali Peringode said...

ചേച്ചീ...
മഴയെകാത്തുകഴിയുന്ന പ്രവാസികളുടെ സങ്കടം ശരിക്കറിയുന്ന നിങ്ങള്‍.. ഞങ്ങളെ നല്ലൊരു മഴ നനയിച്ചു.... നന്ദി...

മഴത്തുള്ളി said...

സപ്നാ,

മഴക്കവിത വളരെ നന്നായിരിക്കുന്നു. ഇതു കാണാന്‍ വളരെ വൈകി കെട്ടോ. ഞാനും നാട്ടില്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ മുന്‍പുണ്ടായിരുന്നു. അതിനാല്‍ മഴ ആസ്വദിക്കാന്‍ സാധിച്ചു.

ഇനിയും പോരട്ടെ മഴക്കവിതകള്‍. :)

P S Manoj kumar said...

hello mazha vayicchu.

Sapna Anu B.George said...

തൊട്ടാവാടിക്കും,ഇഞ്ചിപ്പെണ്ണിനും,സുവിനും,
പരസ്പ്പരം,പ്രവീണ്‍ ഐസ്സക്കിനും,
വര്‍ത്തമാനത്തിനും,മനോജിനും നന്ദി, അഭിപ്രായങ്ങള്‍ക്കായി

ഉപാസന || Upasana said...

സര്‍വസംഹാരിയാ‍യ കാ‍ലാതിവര്‍ത്തിയായ മഴയെക്കുറിച്ച് ഇനിയും എഴുതുക... കവിത നന്നായിരുന്നു... മഴത്തുള്ളി മാഷും ഈ ഏരിയയിലെ ഒരു Expert ആണ്...
:)
പൊട്ടന്‍

umbachy said...

ചേച്ചി
ആ വരികള്‍  ഒന്നു കൂടി മാറ്റി എഴുതി നോക്കുക
അത് ഇനിയുമേറെ നന്നാവുമായിരുന്നില്ലേ എന്നൊരു തോന്നല്‍ 

സുജനിക said...

നല്ല രചന....കവിത/കഥ/ഉപന്യാസം/കുറിപ്പ്...ഏതിലും ഉള്‍പ്പെടുത്താവുന്ന ശില്‍പ്പം..അതുതന്നെയാണല്ലോ സാഹിത്യം.നിരാകാരം

Rejo Poothokaran said...

ag \m¶mbn«pâv sIs«m .......
C¶nbpw {]Xn£n¡p¶p ....

the man to walk with said...

ഓര്‍മ്മകളുടെ
തണുത്തു വി‍റങ്ങലിച്ച കുറെ
വേദനിപ്പിക്കുന്ന വേലിയേറ്റം,..

oru mazha peyyunnu..

best wishes