29 Oct 2007

നിസ്സഹായത

നിലക്കാത്ത ഒടുങ്ങാത്ത വേദനകള്‍

‍പ്രാരാബ്ധങ്ങളുടെ ഭാരം എന്നില്‍

‍തീരാദുഖത്തിന്റെ പര്യായങ്ങളായി

നിര്‍നിമേഷയായി,നിരാധാരിയായി

നിമിഷങ്ങള്‍ നിശബ്ധമായി ഉറ്റുനോക്കി

നിസ്സഹായതയുടെ ക്രൂരമുഖം,

എന്നിലെ എന്നെ ഉറ്റുനോക്കി

വിറങ്ങലിച്ച ജീവിതം വഴിമുട്ടി.

ജീവിതംവെച്ചുനീട്ടി മണ്‍പാത്രം

അസന്‍മാര്‍ഗ്ഗം എന്റെ കൂട്ടുകാരിയായി

അവിശ്വാസം എന്നെ വിശ്വാസത്തിന്റെ

പരിവേഷം എടുത്തണിയിച്ചു

ദിനചര്യകള്‍ താളാല്‍മകങ്ങളായി

ബന്ധങ്ങള്‍ എനിക്കു തടവറയായി.

ഉറ്റവര്‍ ഉടയവര്‍ പൊട്ടിച്ചെറിഞ്ഞ

അറത്തുമുറിച്ചില്ലാതാക്കിയ ബന്ധം.

ഒരിറ്റു കഞ്ഞിവെള്ളം,അന്നത്തിന്നായി

വേദനയുടെ നിസ്സഹായതയുടെ

അവസാന കണീകയും പൊട്ടിച്ചെറിഞ്ഞു.

ജീവന്റെ ജീവനായ ശരീരത്തിനുടമ

എന്റെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി.

അവശേഷിച്ച ജീവിതം ഒരു ഭാരമായി

ആര്‍ക്കോ വെച്ചുനീട്ടി നിസ്സഹായത

എന്നിലെ എന്നില്‍ ഞാന്‍ അലിഞ്ഞു

രക്തവര്‍ണ്ണത്തില്‍ എന്നന്നേക്കുമായി.

21 comments:

Sapna Anu B.George said...

ഒരു നിസ്സഹായതയുടെ ദീനരോദനം

ശെഫി said...

ഈ നിസ്സഹായത അറിയാനാവുന്നു.

വാക്കുകളുടേയും ആശയങ്ങളുടേയും ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക

Sanal Kumar Sasidharan said...

onnurukkicheruthakkaamaayirunnu.
ezhuthu

ഉപാസന || Upasana said...

കൊള്ളാം
ആശയമുണ്ട്
:)
ഉപാസന

ഓ. ടോ: ചില വാക്കുകള്‍ തെറ്റായാണ് ടൈപ്പ് ചെയ്തിരിക്കുന്നെ. ശ്രദ്ധിക്കുമല്ലോ

സു | Su said...

സപ്ന :) ഇനിയും കൂടുതല്‍ നന്നാക്കാം.

മയൂര said...

:)

സുരേഷ് ഐക്കര said...

കുറിപ്പ് എന്ന നിലയില്‍ തെറ്റില്ല.കവിത അല്ല താനും.
പോരാ,ഇനിയും ശ്രമിക്കണം.

വിഷ്ണു പ്രസാദ് said...

ഉള്ളിലെ നിലവിളി കേള്‍ക്കാം...

ഫസല്‍ ബിനാലി.. said...

ethra kandu churukkavunnuvo athrakandu churukkanamaayirunnu.
ennale quality keep cheyyanaakoo
best wishes

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നില്ല. കാരണം സപ്നയുടെ വേറെ കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.

Sapna Anu B.George said...

അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കു നന്ദി, എല്ലവരുടെയും സൂചികകള്‍ മാനിച്ച് ഇനിയുള്ളവ സൂക്ഷിച്ചെഴുതാം.. ശ്രീ,ശെഫി, സനാതനന്‍, എന്റെ ഉപാസന,സൂ,മയൂര,സുരേഷ് അയിക്കര,വിഷ്ണു പ്രസാദ്,ഫസല്‍, വാല്‍മീകി, എല്ലാവര്‍ക്കും നന്ദി.

വാണി said...

:)

സപ്ന ടച്ച് ഇവിടെ അല്‍പ്പം അയഞ്ഞപോലെ!

ഹരിശ്രീ said...

kavitha valare istamayi. nalla varikal..

Murali K Menon said...

കവിതയുടെ സ്ഫുരണങ്ങള്‍ അവിടവിടെ മിന്നുന്നുണ്ട്. അടുത്തതില്‍ സൂപ്പറാവും അല്ലേ

Sapna Anu B.George said...

ഒരു കവിതയുടെ മിന്നലെ കാണുന്നുള്ളു എങ്കിലും കവിതയെന്നു വിശേഷിപ്പിക്കാമല്ലോ അല്ലെ???

രാജന്‍ വെങ്ങര said...

ഇരുട്ടല്‍‌പ്പമൊന്നേറുകില്‍,
തിളക്കമേറും‌ നക്ഷ്ത്രങ്ങള്‍‌!
ഇതാകാശനീതി!!
വേദനയുറഞ്ഞ ഹ്രുത്തിലൂ‍റും,
വാക്കിനുമതി സൌന്ദര്യം!
ഇതു ലോക കാവ്യ നീതി!!!

മനസ്സിലുണ്ടൊരു മരം‌,
ഇലകൊഴിഞ്ഞെഴുന്നു നില്‍ക്കും
ചില്ലകള്‍ ബാക്കി,
കരഞ്ഞാര്‍ക്കുന്നു,
വാക്കാം കാക്കകള്‍
കലമ്പല്‍ കൂട്ടുന്നിതീ കൊമ്പില്‍!
മോക്ഷമില്ലാതലയും
ആല്‍മാക്കളത്രെയീ കാക്കകള്‍,
ആരിതു പറഞ്ഞെന്നു ഓര്‍മ്മയില്‍ പരതാം.
ചിലമ്പികലപില കൂട്ടുമീ
വാക്കിന്‍ കാ‍ക്കക്കൂട്ടങ്ങള്‍-
‍ക്കേകാമിനി മോചനം.
അന്നമെറിയാം,കയ്യ് മാടി വിളിക്കാം,
വന്നിരിക്ക ,വന്നെന്‍ ഇലക്കീറില്‍.
കൊത്തിരുചിച്ചു തല ചെരിച്ചെന്നെ
നോക്കി പറന്നകന്നോളു.
ഇനി നിനക്കു മോക്ഷം,
ഈ ഇലത്താളെനിക്കു സ്വന്തം.

********************
ചങ്ങാതിമാര്‍ പറഞ്ഞ പൊലെ,

വാക്കുകള്‍ കുറുക്കുക.
അന്നേരമതിലൂറും
ചെറുതേന്‍ മധുരം
അതിരസമതനുഭവം.!!

സ്നേഹപൂര്‍വ്വം.
രാജന്‍.

Anonymous said...

നന്ദി രാജന്‍,,,, ഇനിയും കുറുക്കാനുള്ള കഴിവില്ല, ഇതാണെന്റെ പരിധി. എങ്കിലും ശ്രമിക്കാം

Sapna Anu B.George said...

നന്ദി രാജന്‍,,,, ഇനിയും കുറുക്കാനുള്ള കഴിവില്ല, ഇതാണെന്റെ പരിധി. എങ്കിലും ശ്രമിക്കാം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത പോരാ..............
സ്നേഹപൂര്‍വ്വം.
sageer

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
എം.എച്ച്.സഹീര്‍ said...

നാം നമ്മെ അറിയുമ്പേോഴാണ`, ശരിക്കും ജീവിതം ആരംഭിക്കുന്നതു തന്നെ അതുവരെയ്ക്കും വെറുമൊരു യാത്രയാണ` ജീവിതം,ജീവണ്റ്റെ രേഖചിത്രം നന്നായിട്ടുണ്ട്‌..എഴുതുക...വീണ്ടും...വീണ്ടും.
ഭംഗിയുള്ള തൂവലാണെങ്കില്‍
കൊഴിഞ്ഞ്‌ പോയാലും
നാം സൂക്ഷിച്ചു വയ്ക്കുന്നു.
ഓര്‍മ്മളും ഇതു പോലെയാണ്‌.