3 Oct 2010

അരിമുല്ലെ നിനക്കായി

 ദേവി സുരേഷിന്റെ ചിത്രം

 ചിത്രത്തില്‍ നിന്നും എത്തി നോക്കി നീ എന്നെ,
ചിരിയില്‍ മയക്കി നിന്‍ മുഖംതിരിച്ചു നോക്കി,
പാല്‍പ്പുഞ്ചിരിയില്‍ ലയിച്ചുഞാന്‍ നിന്നു ക്ഷണം.

ചിരിയില്‍ സ്നേഹം,കണ്ണില്‍ ദയ,മനസ്സില്‍ വിഷം,
ഇന്നിന്റെ മുഖങ്ങളില്‍ കാണുന്ന കാപട്യത്തിന്‍ ചിരി,
ഇല്ലീമുഖത്ത്,സ്നേഹത്തുള്ളികള്‍ നിറഞ്ഞ മനസ്സു മാത്രം.

മനസ്സുകള്‍ മനസ്സുകളുടെ കാതില്‍ സ്വകാര്യങ്ങള്‍,
എന്നും വാക്കുകളാല്‍ നിറച്ചു വെച്ചു നിനക്കായ്,
മുഖാമുഖം എന്നും പകര്‍ന്നു സ്നേഹത്തിന്‍ പുഞ്ചിരി.

അരിമുല്ലേ നിന്‍ മുഖം എന്നില്‍ ചിരിയുണര്‍ത്തി,
നിന്‍ നിറം എന്നില്‍ മന്ദസ്മിതം പൊഴിച്ചു നിന്നു,
എന്നില്‍ നീ നിറക്കാഴ്ചയുടെ തേന്മഴയായി നിന്നു.

12 comments:

Sapna Anu B.George said...

ദേവിയുടെ പേജില്‍ ഞാന്‍ കണ്ട ചിത്രത്തില്‍ നിന്നു വന്ന ‘ഇന്‍സ്റ്റെന്റ്‘ കുട്ടികവിത

devi said...

valare nalla kavitha

devisuresh said...

arimullayil njan enneyanu kandathu. snehathinte amshangal kaviyathri arimullayil darshikkunnu.nairmalyamaya snehamanu charachatangalilum valuthu. nirakazhchakal thnmazhapozhikkunnathu, bhavanakalilum. nalla kalangalikkulla nammude swapnangalilumanu. priya snehithe, nalla kavithakku , pranamam

ഞാന്‍ ഇരിങ്ങല്‍ said...

നന്നായി, ഒരു ചിത്രം ഒരു കവിതയ്ക്ക് പ്രേരകമായെങ്കില്‍ കവിയും ചിത്രമെടുത്തയാളും കാഴ്ചക്കാരനും വായനക്കാരും ധന്യമായി.

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ നല്ല കവിത

ഒഴാക്കന്‍. said...

കൊള്ളാട്ടോ

Vayady said...

ഹോ! ഇവിടമാകെ മുല്ലപ്പൂവിന്റെ സുഗന്ധമാണല്ലോ!!. മുല്ലപ്പൂവിനെ കുറിച്ചുള്ള ഈ ഇന്‍‌സ്റ്റന്റ് കവിത കൊള്ളാം കേട്ടോ. ഈ മുല്ലപ്പൂ കണ്ടാല്‍ ആര്‍ക്കാണ്‌ കൊതിയാകാത്തത്? ഇപ്പോള്‍ എനിക്കൊരു പാട്ട് പാടാന്‍ തോന്നുന്നു..

"കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും...
ഉടുക്കാന്‍ വെള്ളപ്പുടവ...."

മേഘമല്‍ഹാര്‍(സുധീര്‍) said...

:)

Yatheesh Kurup said...

അര്‍ത്ഥവത്തായ കവിത.
ഇന്നത്തെ ലോകത്തെ കാപട്യങ്ങളും ദുഷ്ടതകളും ഇല്ലാത്ത, എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന പുഷ്പങ്ങളെ കാണാന്‍ തന്നെ ഒരു പ്രത്യേക ശേലുണ്ട്. ഇത് പോലെ ഉള്ള കവിതകള്‍ വായനക്കാരുടെ മനസ്സ് നിറയ്ക്കുക തന്നെ ചെയ്യും.

Sukanya said...

ഒരു മുല്ലപ്പൂ ചിരി കണ്ടു. കൊള്ളാം.

കുഞ്ഞൂസ് (Kunjuss) said...

അരിമുല്ലയുടെ സുഗന്ധം പരത്തുന്ന കൊച്ചു കവിതയും മനോഹരമായ ചിത്രവും!

രണ്ടുപേര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍....

Unknown said...

അരിമുല്ലേ നിന്‍ മുഖം എന്നില്‍ ചിരിയുണര്‍ത്തി,
നിന്‍ നിറം എന്നില്‍ മന്ദസ്മിതം പൊഴിച്ചു നിന്നു,
എന്നില്‍ നീ നിറക്കാഴ്ചയുടെ തേന്മഴയായി നിന്നു.

നല്ല വരികള്‍.
ഒത്തിരി ഇഷ്ട്ടമായി.