24-Oct-2010

ഓര്‍മ്മകളുടെ മരണം


മരിച്ചിട്ടും മരിക്കാത്ത അഛന്റെ ഓര്‍മ്മകള്‍
മനസ്സിന്റെ മതിലില്‍ വരിച്ചിട്ടു ഞാന്‍
ഓര്‍ത്തു ഓര്‍ത്തോത്തു കരയാന്‍
മരിച്ചു ജീവിക്കാന്‍ ജീവിതം പഠിപ്പിച്ചു.


ഓര്‍മ്മകള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചു,
അഛനാല്‍ കോര്‍ത്തിണക്കിയ കണ്ണികള്‍ ,
ഒറ്റപ്പെടലിന്റെ ഭയം കണ്ണുനീരായ വാര്‍ന്നൊഴുകി,
ജീവിതത്തില്‍ ജീവിക്കാന്‍ മറന്ന ദിനങ്ങള്‍ .


എന്തിനെന്നറിയാതെ എവിടെയോ മനസ്സലഞ്ഞു,
ഓര്‍മ്മകളെ ചേര്‍ത്തു പിടിച്ച് ഇല്യായ്മകളാക്കി,
ജീവിതം അസ്വസ്തകളില്‍ മുങ്ങിത്താണു,
ഉത്തരങ്ങളില്ലാതെ  ചോദ്യങ്ങള്‍ മാത്രം.

മനസ്സില്‍ ചിന്തകള്‍ ആയിരം തെന്നി നീങ്ങി
എവിടെനിന്നോ ശബ്ദം ‘ഓര്‍മ്മകള്‍ക്കു കടിഞ്ഞാനിടൂ‘,
വാക്കുകള്‍ എന്നിലേക്കു നടന്നെത്തി,
‘ആര്‍ക്കും തിറെഴുതിയിട്ടില്ലാത്ത നിന്‍ ദിനങ്ങള്‍ ‘  .

അഛനും അമ്മയും എന്ന വെറും ഓര്‍മ്മകള്‍
മനസ്സില്‍ എരീഞ്ഞകത്തുന്ന മെഴുകുതിരികള്‍
എന്നും എന്തിനും നിന്‍ മനസ്സാക്ഷിയായി,
നിന്നുള്ളില്‍ തളരാതെ വളരാനായി മാത്രം .

25 comments:

Sapna Anu B.George said...

ഇന്ന് 5 വര്‍ഷം തികയുന്ന ഈ ദിവസത്തില്‍ ,മരിച്ച ദിവസം,ഒരിട്ടു കണ്ണുനീരില്‍ എന്റെ ഓര്‍മ്മക്കല്‍ ഞാന്‍ ഒരിക്കലും,തീര്‍ത്തും ജീവിച്ചു മാറ്റിയില്ല. ഉത്തരമില്ലാത്ത ചോദ്യമായി ഞാന്‍ എന്റെ ജീവിതത്തെത്തന്നെ മറന്നു. ഇന്നു ഞാന്‍ ആ ഒര്‍മ്മകള്‍ നല്ലതിനായി മാത്രം എടുത്ത്,ഭയം ഉള്ളില്‍ നിന്നകറ്റി, എന്റെ മക്കള്‍ക്കും , ബിജുവിനും,കുടുംബത്തിനുമായി ജീവിക്കും എന്നു മനസ്സില്‍ തീരുമാനിക്കുന്നു.അന്നും ഇന്നും, സ്വര്‍ഗ്ഗത്തിലേക്കു പോകാതെ എന്റെ കൈവിടാതെ എന്റെ കൂടെ ഇന്നും ജീവിച്ച ഡാഡിയെ ഞാന്‍ ഇന്നു മുഴുവനായി സ്വതന്ത്രനാക്കി, ദൈവത്തിന്റെ വിരുന്നിനായി പറഞ്ഞയക്കുന്നു. പോയ് വരൂ ഡാഡി.

ഒഴാക്കന്‍. said...

ചിലത് നമ്മള്‍ മനുഷ്യര്‍ക്ക്‌ തടയാന്‍ ആവാത്തതാണ്, പക്ഷെ നമുക്ക് അതിനോട് നമ്മെ തന്നെ മാറ്റിയെടുത്തു അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനുള്ള ഒരു കഴിവ് ഈശ്വരന്‍ തന്നിട്ടുണ്ട്

Vayady said...

സപ്‌നാ..ഇതെഴുതിയപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകുമെന്നു എനിക്കറിയാം. ഒരു മകള്‍ക്ക് അച്ഛനോടുള്ള സ്നേഹത്തിന്‍റെ ആഴവും പരപ്പും ഈ വരികളിലുണ്ട്. നഷ്ടങ്ങള്‍ എന്നും തീരാനഷ്ടങ്ങള്‍ തന്നെ.

MyDreams said...

അച്ഛന്റെ ഓര്‍മ്മകള്‍ നന്നായി വിവരിച്ചു ....അത് കവിതയായോ ?
വലിയ എഴുത്തുകാരിയായ കൂട്ടുകാരി
ഇത് അല്ല പ്രതീക്ഷിച്ചത് ......

കെ.പി.സുകുമാരന്‍ said...

വായിച്ചു, മറ്റൊന്നും എഴുതാന്‍ കഴിയുന്നില്ല...

കുഞ്ഞൂസ് (Kunjuss) said...

പ്രിയ കൂട്ടുകാരീ....
അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം!

Sapna Anu B.George said...

ഒഴാക്കന്‍ -.......ഓര്‍മ്മകളെ കൈവിടാതെ ഞാന്‍ ജീവിച്ചപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മിഥ്യകളായി. ഇന്നെനിക്ക് തരംതിരിച്ചറിവായി. ചിലത് നമ്മള്‍ മനുഷ്യര്‍ക്ക്‌ തടയാന്‍ ആവാത്തതാണ്, പക്ഷെ നമുക്ക് അതിനോട് നമ്മെ തന്നെ മാറ്റിയെടുത്തു അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനുള്ള ഒരു കഴിവ് ഈശ്വരന്‍ തന്നിട്ടുണ്ട്. Vayady ........ചില കണ്ണുനീര്‍ത്തുള്ളികള്‍ വീണുചിതറാറില്ല,
അവ നീര്‍ക്കെട്ടുകളായി ഹൃദയത്തില്‍ നിറഞ്ഞു വിങ്ങും,നിലക്കാതെ!!ആ നീര്‍ച്ചാലുകളെ ഞാന്‍ ഇവിടെ പൊട്ടിച്ച് വിടുന്നു,എന്നന്നേക്കുമായി.MyDreams .........കവിതയായൊ എന്നെനിക്കറിയില്ല,എന്റെ ഹൃദയത്തിന്റെ ഭാരം കുറഞ്ഞു,ഞാന്‍ ആ കവിതകൊണ്ട് ഉദ്ദേശിച്ചതും അതുമാത്രം.
പ്രതീക്ഷകള്‍ നമ്മുടെ മനസ്സിനെ തകര്‍ക്കും.കെ.പി.സുകുമാരന്‍ ...വായിച്ചു, മറ്റൊന്നും എഴുതാന്‍ കഴിയുന്നില്ല...... അങ്ങയുടെ ഇത്രവാക്കുകള്‍ക്കായി നന്ദി. കുഞ്ഞൂസ് (Kunjuss) നന്ദിയുണ്ട്.

Sai Reshmi said...

Having read twice"Oormakaludae Maranam", I feel soo very goood, touched... expressed.. relieved...
Every word depicts the emotion carried by every son/daughter, whatever be their age/status.

Shoba said...

It is so very touching,Sapna. I can imagine how you feel...hang in there dear friend. We canonly hope and pray that they are at a much better place now. Brought back memories of Amma...

Manoraj said...

അച്ഛന്‍ എന്നത് ഒരു വലിയ സത്യമാണ്. നഷ്ടപ്പെടുമ്പോഴാണ് അതിന്റെ മഹത്വം നമ്മള്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ എന്നോടൊപ്പം ഉണ്ടായിരുന്ന അച്ഛന്‍ ഇന്ന് എന്നോടൊപ്പമില്ല. സ്വപ്ന അറിയാം എത്രത്തോളം വിഷമം കാണും മനസ്സിലെന്ന്. സഹിക്കാന്‍ കഴിയട്ടെ. നന്മകള്‍. ഒപ്പം പ്രാര്‍ത്ഥനകളും

the man to walk with said...

ormakal marikkumo..?

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഇല്ലൊരു കടലിനും കെടുത്താനാകില്ല
അച്ഛനെക്കുറിച്ചൊരായുള്ളിലെ തീ

അച്ഛന്റെ മരണത്തെക്കുറിച്ചു
പദസ്വനവും എഴുതിയിട്ടുണ്ട്.ഇതു
പോലെ ഹൃദയ സ്പര്‍ശിയായി.

നിശാസുരഭി said...

പ്രണാമം.
വരാന്‍ വൈകി എങ്കിലും.

ഈ വരികള്‍ ഇനിയും നന്നാവട്ടെ എന്നാശംസിക്കുന്നു.

രമേശ്‌അരൂര്‍ said...

അച്ഛന്റെ ഓര്‍മ്മകള്‍ കനം തൂങ്ങി നില്‍ക്കുന്ന സപ്നയുടെ മനസുണ്ട് ഈ വരികളില്‍ ..ചില ദുഃഖ ങ്ങള്‍ വിട്ടുപിരിയാതെ നില്‍ക്കും .മാതാപിതാക്കളുടെ ഓര്‍മകളായി.
നഷ്ടപ്പെട്ട ബാല്യ കൌമാരങ്ങളായി ...അച്ഛന്റെ ആത്മാവിനു സ്വര്‍ഗത്തില്‍ ഇടം ലഭിക്കും ...

jayanEvoor said...

മരിക്കുവോളം മായില്ല ഈ വേദന....
ഞാനും അതനുഭവിക്കുന്നു.

കമ്പർ said...

വ്യത്യസ്തമായ ഒരു യാത്രാ മൊഴി.., വേറിട്ട ചിന്ത, ഗുഡ്

അഭിനന്ദനങ്ങൾ

dsignx said...

really convicting...
I can remember my father..

Sapna Anu B.George said...

Sai,Shobha,Manoraj,A man to walk with,James,Ramesh,Nishasurabhi, Jayan, Kambr,Dsignx.................ഇത്ര നാളും നിങ്ങളുടെ അഭിപ്രായങ്ങൾ കാണാഞ്ഞതിലും പ്രതികാരിക്കാത്തതിലും സങ്കടം,ഖേദം അറിയിക്കട്ടെ.ഓർമ്മകൾ മരിക്കാറില്ലെങ്കിലും,അവയിൽ ജീവിക്കുന്നത്, മനസ്സിനെ തളർത്തുന്നു. അഭിപ്രായങ്ങൾക്ക് നന്ദി വീണ്ടും വീണ്ടും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്വപ്നാടനത്തിലൂടെ സ്വപ്നവും സ്വപ്നഗീതങ്ങളും കണ്ട് ഈ സ്വപ്നകവിതയിലെത്തി.തികച്ചും വിത്യസ്തമായൊരു അനുഭവമായി ഇതിലെയെല്ലാം വായന.വേറിട്ടൊരു ശൈലി,വളച്ചുകെട്ടില്ലാത്ത അവതരണം..
ആശംസകള്‍ .അഭിനന്ദനങ്ങള്‍ .

Sapna Anu B.George said...

മുഹമ്മദ് ജി.........ഇതിൽ വളച്ചുകെട്ടിന്റെ ആവശ്യം ഇല്ല. സ്വന്തം ജീവിതം പോലും സത്യസന്ധമായി ജീവിക്കാൻ സാധിച്ചില്ലെൻകിൽ പിന്നെ എന്തിനാ ഞാൻ ഞാനെന്നു വിളിക്കപ്പെടുന്നത്? ഇത്ര നല്ല വാക്കുകൾക്ക് നന്ദി.

ശാന്ത കാവുമ്പായി said...

ഓർമകൾ മരിക്കുന്നില്ല.

ചന്തു നായര്‍ said...

“എരിഞ്ഞമരുന്ന ചിതക്കുള്ളിലച്ഛനെ ചന്ദനം മണക്കുന്ന തീ നാമ്പ് തിന്നുന്നൂ.....“ ഇതു ഞാൻ എന്റെ അച്ഛനെക്കുറിച്ച് എന്നോ എഴുതി തുടങ്ങിയ കവിതയാണ് ഇന്നും എനിക്കിത് പൂർത്തിയാ‍ക്കാൻ കഴിയുന്നില്ലാ... പ്രീയ സഖേ....താങ്കളൂടെ വരികൾ വായിച്ചപ്പോൾ എന്റെ മിഴികളും നിറഞ്ഞു... എന്റെ പിതാവ് എന്നോടോപ്പം ഇല്ലാതായിട്ട് ഇന്ന് 10 വർഷം കഴിയുന്നൂ...ഇന്നെദിവസം ഇത് വയിച്ചപ്പോൾ....! എല്ലാ ഭാവുകങ്ങളും...

Sapna Anu B.George said...

നന്ദി ശാന്ത.....,സത്യം ഒരിക്കലും മരിക്കാത്ത ഓർമ്മകൾ!ചന്തു....അച്ഛൻ എന്നും ഓർമ്മയായി അവശേഷിച്ചു,പക്ഷെ ഇന്നും ഞാൻ ക്ഷമിച്ചിട്ടില്ല എന്നെ വിട്ടുപോയതിന്!

dilshad raihan said...

ormakal marikkathe nilanilkatte

Echmukutty said...

ഹൃദയസ്പർശിയയി എഴുതിയല്ലോ.