1 Jul 2006

കവിത

കവിതകള്‍ തേടിയെത്തിയരെ വെറും കയ്യോടെ മടക്കിഅയച്ചതിനു പകരമാവുകയില്ലെങ്കിലും,എന്റെ പഴയ കവിതകള്‍ ഇവിടെ ചേര്‍ക്കുന്നു .


ഒരു ദീര്‍ഘനിശ്വാസം
ഈ പോയനാളുക
പോയ സമയംഒരു വര്‍ഷമോ? അതോ വര്‍ഷങ്ങളോ?
എവിടെ നിന്നോ വന്ന മന്ദമാരുതന്‍
ഒരു കൊടുങ്കാറ്റായി മാറാന്‍ നിമിഷങ്ങള്‍ മാത്രം
അതാഞ്ഞടിച്ച്‌,എല്ലാം തല്ലിത്തകര്‍ത്തു.
ആരെന്നോ? ഏതെന്നോ? എവിടെനിന്നെന്നോ?
എന്നൊന്നില്ലാത്ത,ഭ്രാന്തമായ കാറ്റ്‌.
ഒരു മണല്‍ക്കാറ്റായി, ഒരു കനല്‍ക്കാറ്റായിഅതു ചുഴറ്റിയടിച്ചു.
കാല്‍ തെറ്റി, അടിതെറ്റി, അതു ചുഴറ്റിയടിച്ചു
ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത,സഹതാപങ്ങളുടെയൊ, രോദനങ്ങളുടെയോ,പ്രാര്‍ഥനയുടെയൊ,മതിലുകളെല്ലാം,
ഒരു ശ്വാസത്തിലൂടെ, തട്ടിത്തെറുപ്പിച്ച്‌
എല്ലാം തകര്‍ത്തെറിഞ്ഞു.
ഒരു ദീര്‍ഘനിശ്വാസത്തിന്റെ ചൂട്‌,
ഒരുപക്ഷേ എല്ലാം ശാന്തമാക്കി.
എവിടെനിന്നോ, ആരില്‍നിന്നോ,
അല്ലെങ്കില്‍,ഒരു ശവകുടീരത്തില്‍ നിന്നോ?
വേദനിക്കുന്ന ഒരു ദീര്‍ഘനിശ്വാസം,
എല്ലാമൊരു നിശ്വാസത്തിലൊതുക്കി.
ഒരു ജീവിതത്തിന്റെ മുഴുവന്‍ ഉത്തരമായി.
കടമകളും ബന്ധങ്ങളും ജീവിതത്തിന്റെ ഉത്തരമായി.
എല്ലാം അറിയുന്നവനേ,നിന്റെ ഉത്തരങ്ങള്‍ക്കു
മുന്നോടിയായിഇത്ര അധികം ചോദ്യങ്ങളുടെ കൊടുങ്കാറ്റോ?
രക്തബന്തങ്ങളെ ജീവഛവമാക്കി മാറ്റുന്ന കൊടുങ്കാറ്റ്‌
മണ്മറഞ്ഞ പിത്രുത്വങ്ങളുടെദീര്‍ഘനിശ്വാത്തില്‍
‍എല്ലം അടങ്ങിജീവന്റെ വെളിച്ചം,പ്രകാശം,
അതിന്റെ പ്രഭാവം,ഒരു മന്ദമാരുതനായി,
എന്നന്നേക്കുമായി,എല്ലാ ഉത്തരങ്ങളുമായി.
------------------------------------------------------------------------------------------------ഇതേ പദ്യം കേക’ വൃത്തത്തില്‍ ഒരു ദീര്‍ഘ നിശ്വാസം(കേക)
പോയ നാളുകള്‍, പോയ സമയം,
പിന്നെയെത്ര-പോയി നല്‍ വര്‍ഷങ്ങളും
മനസ്സിന്‍ സ്വപ്ന ങ്ങളും !
എങ്ങുനിന്നറിവീല,വന്നതാമിളം തെന്നല്‍
‍എങ്ങുമേ തകര്‍ക്കുന്നു ഭ്രാന്തമാം കൊടുംകാറ്റായ് !
രോദന,സഹതാപ,പ്രാര്‍ത്ഥന മതിലുകള്‍
‍രോഷാന്ധ മണല്‍ ക്കാറ്റിന്‍ ദീര്‍ഘശ്വാസത്താല്‍
വീഴ്കേചിന്തിച്ചേ,നച്ചൂടിനാല്‍ തകര്‍ക്കപ്പെട്ടു
സര്‍വ്വ-ജീവിത,മെന്നാലതില്‍ ശാന്തിയും നുകര്‍ന്നെന്നോ..!!
കേവലമൊരു ദീര്‍ഘശ്വാസത്തിലൊതുക്കിയോ
താവക ജീവിതത്തെ സര്‍വ്വവുമറിയുന്നോന്‍ !
ഉത്തരമാകും മാരി പെയ്‌വതിന്‍
മുന്നേ രക്ത-ബന്ധങ്ങള്‍ തകര്‍ക്കുവാന്‍
ചോദ്യമാം കൊടുംകാറ്റോ?
എങ്കിലും മണ്മറഞ്ഞ പിതൃക്കള്‍ തന്‍
ദീര്‍ഘമാം-നിശ്വാസത്തിങ്കലെല്ലാം
ജീവന്റെ പ്രകാശമായ് !!
-----------------------------------------------------------
ഇതാണു കുഞ്ഞേ , പുഴുവെ പൂമ്പാറ്റയാക്കുന്ന സൂത്രം.
ഇനി ഇതു പാടി ഹൃദ്ദിസ്ഥമാക്കാന്‍ എളുപ്പമാകും.
------------------------------------------------------------------------------------------------
------------------------------------------------------------------------------------------------

എന്റെ മക്കളുടെ വിഷാദങ്ങള്‍

അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു,
ബേബി വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും,
മേരിയും അവളുടെ ലിറ്റില്‍ ലാംബുകളും
എന്നെ ആഗലേയഭാഷയുടെ ആരാധകനാക്കി,
ബര്‍ഗറും ചിപ്സും, പെപ്സിയും
എന്റെ സന്തഹസഹചാരികളായി,
കാര്‍ട്ടൂണുകളിലെ താര‍ങ്ങള്‍
എന്റെ കൂട്ടുകാരായി,
സ്വപ്നങ്ങളില്‍ അവരെന്നെ ‘ഹി മാന്‍’ ആക്കി,
അഛന്‍ കയ്യാല്‍ കംമ്പ്യൂട്ടര്‍‍ പഠിച്ചുബൈക്കുകളും,
സ്പീഡ് ബോട്ടുകളുംഎന്റെ വിരല്‍ത്തുംമ്പില്‍
‘ഗ്രാന്‍ഡ്‍ പ്രീ‘ റേയ്സ്‍ നടത്തി
നിറങ്ങളും ചിത്രങ്ങളും
എന്റെ ‘മൌസിന്റെ’വിക്രുതികളായി
ഞാനൊരു ‘കട്ട്-ന-പൈസ്റ്റ്‘ ഉപജ്ഞാതാവായി.
സമ്മര്‍ ഹോളിഡെയില്‍ കാണുന്ന
‘ഓള്‍ഡ് ഗ്രാനി’യുടെവീടെനിക്കു തടവറയായി,
എ. സി. യും കംമ്പ്യുട്ടറും റ്റി.വി യും
എനിക്കു നഷ്ടബോധങ്ങളായി,
തിരി‍ച്ചു പോകലിനെക്കുറിച്ചോര്‍ത്തു ഞാന്‍ വിഷാ‍ദനായി.
ഇതിനിടെ ഓടി ഓടി അലൂക്കാസിലും,പാര്‍ഥാസിലും,
റ്റൈയിലര്‍ ‘അങ്കിള്‍’ന്റെ അടുത്തും പായുന്ന അമ്മ.
ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് ,കയ്യില് ‍
ഒരു ‘ലോക്കലും,ഇന്റെര്‍നാഷണല്‍’മൊബൈലുമായി,
ക്ലബ്ബിലേയ്ക് പോകുന്ന ‘അപ്പ
’എല്ലാ ‘കസിന്‍ ഹൌസി’ലും,പോകുംമ്പോള്‍ കിട്ടുന്ന,
ഉമ്മയും,ചെള്ളക്കു കിട്ടുന്ന പിച്ചും
എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി
കൂടെ‘ഇവനപ്പച്ചന്റെ തനി ഛായ തന്നെ’
‍ആകപ്പാടെ എനിക്കൊരു‘ജെല്‍’ ചെയ്യാത്ത തോന്നല്‍
‍മുപ്പതു ദിവസത്തിനു ശേഷം,വീണ്ടും എന്റെ വീട്ടിലേയ്ക്ക്
ഞാനറിയാത്ത ,എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.

------------------------------------------------------------------------------------------------

പെങ്ങളെ നിനക്കായി

എന്റെ സഹോദരി,നിനക്കായി ഒരു ദിവസം
നമ്മള്‍ പിച്ചവെച്ച നടുമുറ്റവും
മണ്ണപ്പം ചുട്ടുകളിച്ചആ കരിചിരട്ടയും,
ഇന്നും എന്‍ മനസ്സില്‍
ഒരു ഇന്നലെയുടെ ഓര്‍മ്മയായി നിറഞ്ഞൊഴുകി
ഏതോ കയ്യെത്താ ദൂരത്തില്‍
‍ഇന്നും ഒരാഗ്രഹമായിഒരു ആശയായി
ഈ ഓര്‍മ്മകള്‍ നിനക്കുമുണ്ടായിരുന്നോ?
നമ്മുടെ നല്ല ഇന്നെലെകള്‍‍ഇന്നുമെന്റെ മനസ്സില്‍,
ഒരു നനുത്ത കുളിരായിഈ ജീവിതത്തില്‍,
എന്നെന്നു നിന്‍ രെക്ഷകനായി
എന്നെന്നും നിന്‍ പ്രിയ ഏട്ടനായി