Showing posts with label എന്റെ അമ്മ..ഇന്നും ഒരോര്‍മ്മ. Show all posts
Showing posts with label എന്റെ അമ്മ..ഇന്നും ഒരോര്‍മ്മ. Show all posts

5 Feb 2007

എന്റെ അമ്മ..ഇന്നും ഒരോര്‍മ്മ

ഒരിക്കലും മായാത്ത ദിനങ്ങള്‍
ഒരായിരം ആയുസ്സിന്റെ സ്നേഹം
വാരിക്കോരിത്തന്നവള്‍, നീ എന്നമ്മേ.
ഇക്കഴിഞ്ഞ നാളുകള്‍ പൊയ നാലുവര്‍ഷങ്ങള്‍,
എന്റെ കൊഞ്ചലുകളും,പരിഭവങ്ങളും
ഇനി ആര്‍ ചെവിതരും, കേള്‍ക്കും?
എന്റെ കുഞ്ഞിക്കഥകള്‍ ഇനി ആര്‍ക്കുവേണ്ടി?
എന്നെങ്കിലുമെന്‍ സ്വപ്നങ്ങളില്‍
എന്നമ്മേ നീ ചിറകു വിരിച്ചു പറക്കുമോ?
ഒരു സ്വപ്നം പോലെ ഒരു ദിവസം
വീണ്ടുമെനിക്കു തരുമോ?
നിന്റെ മടിയില്‍ തലവെച്ചുറങ്ങാന്‍,
നിന്‍ സ്വാന്തനങ്ങള്‍ക്കായി,‍
ചോദ്യശരങ്ങളുമായി നിന്‍മുന്നിലെത്തുമ്പോള്‍,
നിലക്കാത്ത ‍‍നിന്‍ ശകാരവര്‍ഷങ്ങളും
എന്റെ ചിണുക്കങ്ങളും, ഇന്നു എന്‍ മനസ്സില്‍
‍ആ പഴയ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു.
അമ്മെ നീ ഇല്ലാത്തൊരു ജീവിതം!
അങ്ങനെ ഒരു ദിനം,മാഞ്ഞുപോയെങ്കില്‍?
ഓരോ ദിനവും നഷ്ടങ്ങളുടെ ഒരു കൂംമ്പാരം
എന്റെ മുന്‍പില്‍, എന്നെന്നും.‍
എന്റെ പരിഭവങ്ങള്‍,പിണക്കങ്ങള്‍,
നിന്‍ കൈപ്പിടിയില്‍, ഒരു തലോടലില്‍
സ്വന്ത്വനത്തിന്റെ പുതപ്പില്‍ പൊതിഞ്ഞ്
സ്നേഹത്തിന്റെ നെഞ്ചിലെ ചൂടുപറ്റി
ഒരു താരട്ടിന്റെ ഈണത്തില്‍,
ഈ ഓര്‍മ്മകളുടെ‍,ഒരു നെരിപ്പോടുമായ്
ഇന്നും ഞാന്‍ ജീവിക്കുന്നു.