Showing posts with label സ്വപ്നങ്ങൾ-ബൂക്ക് പ്രകാശനം. Show all posts
Showing posts with label സ്വപ്നങ്ങൾ-ബൂക്ക് പ്രകാശനം. Show all posts

6 Jan 2010

സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം

പുസ്തക പ്രകാശനവും കവിയരങ്ങും നടന്നു

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച സപ്ന അനു ബി ജോര്‍ജിന്റെ സ്വപ്നങ്ങള്‍ എന്ന
കവിതസമാഹാരത്തിന്റെ പ്രകാശനം 2009 ഡിസംബര്‍28നു വൈകുന്നേരം 4.30 നു
തളിപ്പറമ്പ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ ശ്രീ ഹരിപ്പാട്‌ കെ പി എന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത കവി പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.ശ്രീ.ബാലകൃഷ്ണന്‍ കൊയ്യാല്‍ പുസ്തകം ഏറ്റു വാങ്ങി സംസാരിച്ചു.
ശ്രീ വിജയരാജന്‍ പി സി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു ശ്രീ എം എന്‍ രാജീവ്‌ ആശംസയും ശ്രീമതി ലീല എം ചന്ദ്രന്‍ സ്വാഗതവും പറഞ്ഞു.

അതിനോടനുബന്ധിച്ച്‌, കലാ-സാഹിത്യരംഗങ്ങളില്‍ നിത്യ സാന്നിദ്ധ്യമായ
ശ്രീ.വാരം ബാലകൃഷ്ണന്‍ നയിച്ച കവിയരങ്ങില്‍ ശ്രീ പപ്പന്‍ കുഞ്ഞിമംഗലം, ശ്രീ. മാധവന്‍ പുറച്ചേരി,ശ്രീ ദിവാകരന്‍ മാവിലായി,ശ്രീ രാമകൃഷ്ണന്‍ ചുഴലി ശ്രീ എം പി ആര്‍.മുട്ടന്നൂര്‍,
ശ്രീമതി ജാസ്മിന്‍ മനോജ്‌,കുമാരി ആതിര പുഷ്പരാജന്‍ എന്നിവര്‍ സ്വന്തം കവിത അവതരിപ്പിച്ചു.പ്രൊഫ.മേലത്ത്‌ ചന്ദ്ര ശേഖരന്‍ കാവ്യാവലോകനം നടത്തി.ശ്രീമതി സപ്ന അനു ബി ജോര്‍ജിന്റെ സന്ദേശം സദസ്സിനു കൈമാറി,ശ്രീ എം ചന്ദ്രന്‍ നന്ദി പറഞ്ഞു.