Showing posts with label ദേഹം. Show all posts
Showing posts with label ദേഹം. Show all posts

28 May 2008

ദേഹം,ദേഹി,ശരീരം


പ്രവാസത്തിന്റെ ഭാരവും പേറി
ജീവിതത്തോണിയില്‍ എന്നും മുങ്ങി,
കരകാണാക്കരയും തേടി തുഴഞ്ഞു
അറിയാത്ത കരയും തീരവും തേടി.


എന്തന്നില്ലാത്ത ഉത്സാഹത്തിമിര്‍പ്പില്‍
മനസ്സിന്റെ ആഹ്രത്തിലേറി ഞാന്‍
എത്തിയീക്കരയിലോളം,നിസ്വാര്‍ത്ഥം.
ആവശ്യത്തിന്‍ നീണ്ട പട്ടികകള്‍
അനുദിനം നീണ്ടു നീണ്ടു,കടലാസില്‍.

മാസപ്പടി കൂട്ടിക്കിഴിച്ചു ഞാന്‍
കടലാസു തുണ്ടുകൂമ്പാ‍രമാക്കി
വീണ്ടും വീണ്ടും കണക്കുകൂട്ടി.
എങ്ങുമെങ്ങുമെത്താത്ത പട്ടികകള്‍.
കണക്കുമാഷിന്റെ ചൂരല്‍ക്കഷായം
എന്റെ മഷിത്തുളില്‍ വീണുടഞ്ഞു.
എന്നിട്ടും തീരാത്ത നിലക്കാത്ത,
നെരിപ്പോടിന്‍ ചാരമാം കണക്കുകള്‍.

നിര്‍ദ്ദയ മനസ്സുകളുടെ പരിഹാസം,
പേറി ഞാന്‍‍, എന്റെ മാസവരി
നിയന്ത്രണത്താല്‍ ചുറ്റിപ്പിടിച്ചു.
നെല്ലറയരി കുബൂസായി മാറ്റിമറിച്ചു,
മിച്ചം പിടിച്ചു മാസവരി ഞാന്‍.
എന്നിട്ടു കരപിടിക്കാത്ത ജീവിതം.


അസ്രാന്തപരിശ്രമം നിരന്തരമാക്കി
ഉപദേശങ്ങളും,ആഹ്വാനങ്ങള്‍ക്കു
ചെവികൊടുത്തില്ല,ശ്രദ്ധ തിരിച്ചില്ല.
എവിടെയെങ്കിലും എന്നെങ്കിലും,
കരയുടെ നിഴലെങ്കിലും കാണും,
എന്ന പ്രതീക്ഷയില്‍ ഞാന്‍ തുഴഞ്ഞു.


സഹികെട്ടെന്റെ ദേഹം ദേഹി,
എന്നോടു തന്നെ പരിഭവിച്ചു.
ചുമയും,ശ്വാസവും പ്രതിബന്ദ്ധമായി,
നീണ്ട അസുഖങ്ങളുടെ പട്ടിക,
എന്റെ മാസപ്പടി കണക്കു തെറ്റി,
വീണ്ടും കരകാണാക്കടലിന്റെ
വേലിയേറ്റത്തില്‍ ഞാനുഴറി.
ശരീരം എനിക്കു പ്രാരാബ്ധമായി,
സ്വന്തം ശരീരത്തെ ഞാന്‍ ശപിച്ചു.


ഉപേഷിക്കാനാവാത്ത ശരീരം

ഒരു ബാദ്ധ്യതയായ സ്വശരീരം,
മരുന്നിനും മന്ത്രത്തിനും മുന്നില്‍
ദേഹിയും ദേഹവും മുട്ടുമടക്കി.
സ്വാര്‍ത്ഥ താത്പര്യങ്ങളില്‍,
കണ്ണുടക്കി,ജീവിതത്തെ തഴഞ്ഞു.

ആര്‍ക്കുമല്ലാത്ത ഉത്തരവാദിത്വം,
എന്റെ ജീവനറ്റ ശരീരം,ദേഹി
മരവിച്ച മോര്‍ച്ചറിയുടെ ശാപമായി.
ഒരുപറ്റം സ്വാര്‍ത്ഥതകളുടെ,ആവശ്യവും
പേറി എന്റെ ദേഹി, അന്നും ഇന്നും.???