Showing posts with label തേന്‍മഴ. Show all posts
Showing posts with label തേന്‍മഴ. Show all posts

11 Jul 2007

മഴ,തേന്‍മഴ,പൂമഴ


തുള്ളി തുള്ളിയായി മണി മണിയായി
നീര്‍മണിപോലെ വീണു എന്നരികില്‍
തണുത്ത നനുത്ത സുന്ദരമുത്തുകള്‍
കോരിയെടുത്തു കൈക്കുമ്പിളില്‍.
നെഞ്ചോടുചേര്‍ത്തു,മെയ്യോടടുപ്പിച്ചു
മുഖമാകെ നനച്ചു ഞാന്‍ നിന്നു.
കാലങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍
കണ്ടുമറന്ന ഈ മുത്തുമണികള്‍
ഇന്നെന്തേ എന്റെ കണ്ണുനീരിന്‍
ഉപ്പുരസത്തിന്‍ നീരില്‍കുതിര്‍ന്നു
ഒഴുകിയിറങ്ങി എന്‍ മുഖമാകെ !
മഴയുടെ ഓരോമുത്തുമണികളും
നേര്‍ത്തകുളിര്‍മ്മയും,സുഖമുള്ള
തണുപ്പനേക്കാള്‍,ഓര്‍മ്മകളുടെ
തണുത്തു വി‍റങ്ങലിച്ച കുറെ
വേദനിപ്പിക്കുന്ന വേലിയേറ്റം,
ഒരിക്കലും മാഞ്ഞുപോകാത്ത
ഏങ്ങലടികള്‍,ഒരു മിന്നലില്‍
മാറ്റൊലുയായി,തകര്‍ന്നടിഞ്ഞു‍.
മഴയായി,നീര്‍മണിമുത്തായി.