Showing posts with label അരിമുല്ല. Show all posts
Showing posts with label അരിമുല്ല. Show all posts

3 Oct 2010

അരിമുല്ലെ നിനക്കായി

 ദേവി സുരേഷിന്റെ ചിത്രം

 ചിത്രത്തില്‍ നിന്നും എത്തി നോക്കി നീ എന്നെ,
ചിരിയില്‍ മയക്കി നിന്‍ മുഖംതിരിച്ചു നോക്കി,
പാല്‍പ്പുഞ്ചിരിയില്‍ ലയിച്ചുഞാന്‍ നിന്നു ക്ഷണം.

ചിരിയില്‍ സ്നേഹം,കണ്ണില്‍ ദയ,മനസ്സില്‍ വിഷം,
ഇന്നിന്റെ മുഖങ്ങളില്‍ കാണുന്ന കാപട്യത്തിന്‍ ചിരി,
ഇല്ലീമുഖത്ത്,സ്നേഹത്തുള്ളികള്‍ നിറഞ്ഞ മനസ്സു മാത്രം.

മനസ്സുകള്‍ മനസ്സുകളുടെ കാതില്‍ സ്വകാര്യങ്ങള്‍,
എന്നും വാക്കുകളാല്‍ നിറച്ചു വെച്ചു നിനക്കായ്,
മുഖാമുഖം എന്നും പകര്‍ന്നു സ്നേഹത്തിന്‍ പുഞ്ചിരി.

അരിമുല്ലേ നിന്‍ മുഖം എന്നില്‍ ചിരിയുണര്‍ത്തി,
നിന്‍ നിറം എന്നില്‍ മന്ദസ്മിതം പൊഴിച്ചു നിന്നു,
എന്നില്‍ നീ നിറക്കാഴ്ചയുടെ തേന്മഴയായി നിന്നു.