29 Oct 2007

നിസ്സഹായത

നിലക്കാത്ത ഒടുങ്ങാത്ത വേദനകള്‍

‍പ്രാരാബ്ധങ്ങളുടെ ഭാരം എന്നില്‍

‍തീരാദുഖത്തിന്റെ പര്യായങ്ങളായി

നിര്‍നിമേഷയായി,നിരാധാരിയായി

നിമിഷങ്ങള്‍ നിശബ്ധമായി ഉറ്റുനോക്കി

നിസ്സഹായതയുടെ ക്രൂരമുഖം,

എന്നിലെ എന്നെ ഉറ്റുനോക്കി

വിറങ്ങലിച്ച ജീവിതം വഴിമുട്ടി.

ജീവിതംവെച്ചുനീട്ടി മണ്‍പാത്രം

അസന്‍മാര്‍ഗ്ഗം എന്റെ കൂട്ടുകാരിയായി

അവിശ്വാസം എന്നെ വിശ്വാസത്തിന്റെ

പരിവേഷം എടുത്തണിയിച്ചു

ദിനചര്യകള്‍ താളാല്‍മകങ്ങളായി

ബന്ധങ്ങള്‍ എനിക്കു തടവറയായി.

ഉറ്റവര്‍ ഉടയവര്‍ പൊട്ടിച്ചെറിഞ്ഞ

അറത്തുമുറിച്ചില്ലാതാക്കിയ ബന്ധം.

ഒരിറ്റു കഞ്ഞിവെള്ളം,അന്നത്തിന്നായി

വേദനയുടെ നിസ്സഹായതയുടെ

അവസാന കണീകയും പൊട്ടിച്ചെറിഞ്ഞു.

ജീവന്റെ ജീവനായ ശരീരത്തിനുടമ

എന്റെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി.

അവശേഷിച്ച ജീവിതം ഒരു ഭാരമായി

ആര്‍ക്കോ വെച്ചുനീട്ടി നിസ്സഹായത

എന്നിലെ എന്നില്‍ ഞാന്‍ അലിഞ്ഞു

രക്തവര്‍ണ്ണത്തില്‍ എന്നന്നേക്കുമായി.