17 Jan 2007

എന്റെ കൂട്ടുകാരാ


ഏതോ വരികളില്‍, ഏതോ അക്ഷരങ്ങളില്‍
എന്റെ കളിത്തോഴനായി,
എന്റെ ശബ്ദത്തിന്റെ പരിചയം,
എന്റെ നിശ്വാസതിന്റെ തിങ്ങലില്‍
ഒരു വിശ്വാസത്തിന്റെ പേരില്‍
എന്നെത്തേടിയെത്തിയവനേ
ഈ ചിരപരിചിതമായ ശബ്ദം,
എന്നെന്നും എനിക്കു വിശ്വസിമല്ലേ?
ഒരിറ്റു കണ്ണുനീരും,ഒരു കൈത്തരി സ്നേഹവും
എല്ലാ നിന്റെ ഈ കൈക്കുമ്പിളില്‍
ഞാന്‍ സമര്‍പ്പിക്കട്ടെ.
നിന്റെ മന‍സ്സിന്റെ നൊമ്പരങ്ങള്‍,
എത്തിനോക്കുന്ന വിഭ്രാന്തികള്‍
ഒന്നു പങ്കുവെക്കാന്‍, ഒന്നറിയിക്കാന്‍,
എന്നെന്നും ഒരു കൈയ്യെത്തും ദൂരത്തു
ഞാന്‍ നിന്റെ ഓരം ചാരി നില്‍ക്കും.
എന്റെ ഓരൊ കവിതകള്‍‍ക്കും,
ഓരോ വിവര്‍ത്തനങ്ങള്‍ക്കും
നിന്റെ വിമര്‍ശനങ്ങളും, ശാസനകളും,
ഒരിറ്റു പുഞ്ചിരിയോടെ,ഞാന്‍ തിരുത്തി.
ഓരോ ദിവസങ്ങളുടെ പ്രത്യേകതകള്‍
നാം ഒരു കുറിമാനത്തിലൂടെയോ,
ഒരു സ്ക്രാപ്പിലൂടെയോ, ഒരു ബ്ലോഗിലൂടെയൊ
ഒരു യാഹൂവിലൂടെയോ കൈമാറി.
മറ്റാരുമറിയാത്ത ഒരു മുഖം,എന്നിലെവിടെയോ?
ഒരു കടങ്കഥയിലെ നായികയായി ഞാന്‍
എന്നെത്തന്നെ സങ്കല്‍പ്പിച്ചു.
ഞാനറിയാത്ത ഏതോ ഒരു പ്രചോദനം,
എന്നെ അക്ഷരങ്ങളുടെ കൂട്ടുകാരിയാക്കി,
അവയിലൂടെ ഞാന്‍,കര‍ഞ്ഞു,ചിരിച്ചു,
ഏങ്ങലടിച്ചു,വിഷണ്ണയായി,വിഷാദയായി.
എന്റെ മനസ്സിന്റെ തടവറയില്‍ നിന്നു
അക്ഷരങ്ങളായി ഞാന്‍ പുനര്‍ജ്ജനിച്ചു.
എന്നെ ഞാനാക്കിയ നിന്റെ മനസ്സില്‍
ഞാനെന്നു നിന്റെ ഉറ്റ സുഹ്രുത്തായിരിക്കും
എന്നെന്നും, എന്നന്നേക്കും.

14 comments:

Sanjeev said...

Being a friend is the most beautiful and fulfilling thing on earth. Reading your lines make my love for friendship even more fruitful. I’m indeed honoured to have a writer with the most intense of poetry in you. Thanx a million. Write more.

സു | Su said...

സൌഹൃദം, അര്‍ത്ഥമറിയാത്തവര്‍ക്ക് പാരയാണ്;
അര്‍ത്ഥമറിയുന്നവര്‍ക്ക് പാതയും.

കൈകോര്‍ത്ത് നടക്കാം, കാതില്‍ പാട്ട് മൂളാം, കളിയാക്കിച്ചിരിക്കാം, കിഴുക്കൊന്നു കൊടുക്കാം, കണ്ണീര് തുടയ്ക്കാം, കാത്തിരുന്ന് കരയാം.

:)

Sapna Anu B.George said...

സഞ്ജീവ്, സൂ, ഒരു ചെറിയ തിരുത്തുകൂടി നടത്തി, എന്തോ ഒന്നെഴുതാതെ വിട്ടതു പോലെ! അതും കൂടി, കൂട്ടിച്ചേര്‍ത്തു.

MULLASSERY said...

നമസ്കാരം സപ്നാജി..
ഇതാണെഥാര്‍ത്ഥ കവിത !
ഇതാണ്‍ നല്ലകവിത !
എത്ര വായിച്ചാലും മതിവരില്ല വായനക്കാരന്‍ !
എഴുത്ത്കാര്‍ക്ക് വായനക്കാരോട് പ്രതിബദ്ധതയുണ്ടെങ്കില്‍ എഴുത്തുകാര്‍ സത്യസന്ധരായ് എഴുതും .
ആ പ്രതിബദ്ധതയാണ്‍ ഈ എഴുത്തുകാരിയുടെ
“ എന്റെ കൂട്ടുകാരാ ”എന്ന കവിതയില്‍ പ്രതിബിംബിക്കുന്നത് .
കവിത ഹൃദയസ്പര്‍ശിയായിരിക്കുന്നു.
എല്ലാവിധ നന്മകളും നേരുന്നു..

സ്വാര്‍ത്ഥന്‍ said...

പ്രിയപ്പെട്ട കൂട്ടുകാരീ,
നിന്നിലെ ഈ നന്മ എന്നും നിനക്ക് കൂട്ടായിരിക്കട്ടെ...

ഇട്ടിമാളു അഗ്നിമിത്ര said...

പ്രിയപെട്ട സ്വപ്നമെ.. ഇതു കൊള്ളാലോ? ഞാനും ഈ സൌഹൃദത്തിന്റെ ഒരു അഡിക്റ്റ് ആണ്.. അതു നാട്ടിലോ കൂട്ടിലോ നെറ്റിലോ എവിടെ ആയാലും .. സൂ പറഞ്ഞപോലെ ചിലപ്പോഴൊക്കെ പാരയാവാറുണ്ടെങ്കിലും .. അവരെന്റെ പാതകളിലെ ഒരു അവിഭാജ്യ ഘടകം തന്നെ.. ഇഷ്ടായീ കെട്ടൊ.. വീണ്ടും വരാം .. വരാതെവിടെ പോവാന്‍ ..

mydailypassiveincome said...

സപ്ന,

കൊള്ളാം നല്ല അര്‍ത്ഥവത്തായി എഴുതിയിരിക്കുന്നു. ഈ സൌഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയല്ലേ ജീവിതം.

G.MANU said...

കൂട്ടുകാരാ നീ അറിയുക...വാക്കിണ്റ്റെ...
കൂട്ടിനുള്ളില്‍ നിനക്കായിന്നൊരുക്കിയ കൂട്ടമല്ലികപ്പൂക്കള സൌരഭം

Areekkodan | അരീക്കോടന്‍ said...

Kavitha thalayil kayararillla...pakshe evideyokkeyo oru minnalattam....

എം.എച്ച്.സഹീര്‍ said...

ഭംഗിയുള്ള തൂവലാണെങ്കില്‍ കൊഴിഞ്ഞ്‌ പോയാലും നാം സൂക്ഷിച്ചു വയ്ക്കുന്നു. ഓര്‍മ്മളും ഇതു യാണ്‌......നന്നയിരിക്കുന്നു..ഓര്‍മ്മുടെ നനവ്‌ വായനയ്ക്‌ ഒഴുക്കു തരുന്നു..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“ഏതോ ജന്മ കല്‍പ്പടവില്‍..ഏതോ ജന്മ വീഥികളില്‍..ഒരു നിമിഷം ഈ പൊന്‍ നിമിഷം..വീണ്ടും നമ്മളൊന്നായി....”
------------------------------
സ്വപ്നയുടെ കവിത വായിക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തിയത് ഈ പഴയ ഗാനം ആണ്..പുസ്തക താളുകളില്‍ ആരും കാണാതെ സൂക്ഷിച്ചു വക്കുന്ന മയില്‍പ്പീലി തുണ്ടു പോലെ,ചില്ലു കുപ്പിയില്‍ ശേഖരിക്കുന്ന ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍ പോലെ നല്ല സൌഹ്രുദങ്ങള്‍ എന്നെന്നും മധുരിക്കുന്ന ഓര്‍മ്മകളായി നിലനില്‍ക്കും..ജനി മൃതികള്‍ക്കിടയിലെ ഈ വഴിയാത്രയില്‍ മറ്റെന്താണ് നമുക്കൊക്കെ സ്വന്തമായിട്ടുള്ളത്?
( പിന്നെ, സ്വപ്നാ..കവിതയിലെ മൂന്നാമത്തെ വരി വേണോ? ഒരു ചേര്‍ച്ചക്കുറവ്..അല്ലെങ്കില്‍ “പരിചയത്തില്‍” എന്നാക്കി മാറ്റിയാല്‍ നന്നാവും..)

RahShaNa said...

Beautiful peom. When distance keeps us away from each other, internet brings our loved ones and friends closer more than ever. You capture the essence through your beautiful choice of words, mixing poetic verses with modern terminologies and realities. its excellent!

RahShaNa said...

This poem depicts friendship beautifully with your choice of peotic verses mixed with modern terminology and reality. It is lyrical, nostalgic and current at once. Excellent!

ഭാനു കളരിക്കല്‍ said...

ee kavithayil puthumayunt