15 Feb 2007

അത്യന്താധുനിക ‘വാലന്‍റ്റൈന്‘‍

നീ എന്റെ ലഹരിയല്ലേ
എന്റെ ഷീവാസ്‌ റീഗല്‍‍
വോഡ്കയും ലൈം കോര്‍ഡിയലും,
കൂടെ ഒരു ചീന്തു പച്ചമുളകും പോലെ,
ഒരു സിഗരറ്റ് പുക,ചില്‍ഡ്‌ ബിയര്‍
കഞ്ചാവിന്റെ ലഹരിയാണു നീയെനിക്കു
ചുണ്ടുകളിലെത്തുന്ന മദന രസം നീ,
ഞാനാകുന്ന മദ്യകോപ്പയിലെ
നുരഞ്ഞു പൊങ്ങുന്ന ലഹരി നീ
സിഗരറ്റ് ലൈറ്റര്‍കാത്തു നില്‍ക്കുന്ന
ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജെസ്‌ പോലെ
ലൈറ്ററിന്റെ മാദകാഗ്നിയില്‍‍
എരിഞ്ഞടങ്ങാന്‍ വെമ്പുന്ന പുകയില
ചില്ലുകോപ്പയിലെ മാദകത്വം,
നുരഞ്ഞു പൊങ്ങും പെണ്‍ മനം
എന്റെ സിരകളില്‍ നീ കഞ്ചാവും
സ്നേഹവും പ്രണയവും ആയി
അഗ്നിജ്വാലയായി കത്തി പടര്‍ന്നു നീ.
ലഹരിയുടെ ചില്ലു കോപ്പ‍നുകര്‍ന്നു ഞാന്‍
നമുക്കിടയില്‍ എന്തിനീ
സ്നേഹം,പ്രണയം,വിശ്വാസം?
നീ എന്ന ലഹരി സിരകളിലെ മദജലമോ?
വിശ്വാസത്തിന്റെ തൊട്ടു കൂട്ടുമായി നീ എത്തി
പ്രേമത്തിന്റെ കാണാപുറങ്ങളിലെ പുകച്ചുരുളുകള്‍
‍എന്നെ തേടിയലയുന്നുവോ
നീയൊ എന്റെ പ്രാണന്‍?
എന്നിലെ പ്രണയം,വിശ്വാസം,സ്നേഹം?
നീ ഞാന്‍ ആകുന്നു,ഞാന്‍ നീയും.
നിന്റെ കവിതകള്‍ എനിക്കു കൂട്ടായി
നിന്റെ വാക്കുകള്‍ എനിക്കു മഴത്തുള്ളി
നിന്റെ വാക്കിന്റെ മാധുര്യം,
എന്റെ സ്വപ്നങ്ങളിലെ കേളികള്‍‍‍
എന്റെ മനസ്സിന്റെ ലഹരി നീ
എന്റെ സ്വപ്നം,എന്റെ സഖീ.

20 comments:

Sreejith K. said...

ഹ ഹ. ഇതിഷ്ടായി സപ്നേച്ചീ

Durga said...

mm....too much materialistic a love..:)

Sanjeev said...

Reading your lines was like listening kishoreda, and sipping my favourite Smirnoff with a long green chilly sliced stinging at the tip of my tongue on a rainy afternoon by the riverside. Thanx for the feel.

മഴത്തുള്ളി said...

സപ്ന,

അത്യന്താധുനികന്‍ ഇഷ്ടപ്പെട്ടു കേട്ടോ. എന്നാലും ഇത്രയും വിശദമായി മദ്യങ്ങളുടെ വിവരണങ്ങളാലും മറ്റും ഒരു കവിത രചിച്ചല്ലോ. ഇതിപ്പോഴാണ് കാണുന്നത്.

Rijish said...

എന്റെ പ്രിയപ്പെട്ട കിംഗ്ഫീഷര്‍ സ്ട്രോങ്ങഗിന്റെ ഒരു ഫീലിംഗ് ഇല്ലേ ചേച്ചി ഈ കവിതക്ക് എന്നു ഒരു തോന്നല്‍. നന്നായിട്ടുണ്ട്‌, ബാംഗ്‌ളൂര്‍ നഗരത്തില്‍ പാറ്‍ടികള്‍ കഴിഞ്ഞു ഞാന്‍ തനിയെ വീട്ടിലേക്ക് വരുമ്പോള്‍ പറയാന്‍ കഴിയാതെ പോയ വാക്കുകള്‍

ഇളംതെന്നല്‍.... said...

ഈ അത്യന്താധുനികന്‍ കൊള്ളാം....കെ ട്ടോ...

സ്വാര്‍ത്ഥന്‍ said...

ഹ ഹ ഹ.....
സംഗതി മനസ്സിലായീ..... വാലന്റൈന്‍ ദിനത്തില്‍ ചുള്ളന്‍ തിരക്കിലായിരുന്നല്ലേ??? പുറത്ത് കൊണ്ടുപോകാന്‍ സാധിച്ചില്ലായിരിക്കും!!!

ഇങ്ങനെ ‘ക്രിയേറ്റീവ് ’ ആയി രക്ഷപ്പെടാന്‍ കഴിയുന്ന ഫര്‍ത്താക്കന്മാരുടെ ഫാര്യമാര്‍ ‘ദീര്‍ഘസുമംഗലികള്‍‘ ആയിത്തീരും, തീര്‍ച്ച!

susha said...

bhagyam varshathil oru tavanayae valentines day ollu....

sapnechi good writing again..

വിചാരം said...

പ്രണയമാര്‍ന്ന കവിതകളില്‍ എന്നും പൂക്കളും പ്രണയാതുര ഓര്‍മ്മകളുമായി നിറഞ്ഞിരിക്കുകയാണ് പതിവ് അതിനുവിപരീതമായി ലഹരി പിടിപ്പിക്കുന്ന ചിന്തകളാലും വസ്തുക്കളാലും കവിത മനോഹരമാക്കിയിരീക്കുന്നു .... അരുവി വഴിമാറി ഒഴുകുന്നു
നല്ലത്

MULLASSERY said...

namaskaaram sapnaji..

'oru' kaaryam shradhichitundo?
bhavathiyude mikiya srishtikalum (headings)'oru'vil thudangunnu!
ithu avarthana virasatha undaakkunnundu!

lakshya bodhamillathe ezhuthiyal, bhaavana, ithilum kooduthal uyaraam!samsayamilla!!

paaval-padavalam muthalaaya sasyangal padarnnu kayarunnathupoleyaano 'kathi' padarunnathu ?!

enthayalam tharakkedilla enney parayunnullu..

Sapna Anu B.George said...

ശ്രീജിത്തെ,ദുര്‍ഗ,മഴത്തുള്ളി,റിജേഷ്,ഇളംതെന്നല്‍,സ്വാര്‍ഥന്‍,സുഷ,വിചാരം, സഞ്ചീവ്,അഭിപ്രായങ്ങള്‍ക്കു നന്ദി. ഇതൊരു ‘മദ്യ വിവരണമോ! ഒരു കളിയാക്കലോ അല്ല! മറിച്ച് ഇങനെയും ഒരു ചിന്താഗതി ആരുടേയും മനസ്സിലൂടെ കടന്നു പോകാം.‍ഇതൊരു തെറ്റാണെന്നു തോന്നിയില്ല, എനിക്കൊരു ‘മാനസഗുരു’ഉണ്ട്, അദ്ദേഹത്തിന്റെ വാക്കിലും,വളരെ വ്യത്യസ്ഥമായ ഒരു കവിത എന്നല്ലാതെ ,മറ്റൊന്നും കേട്ടില്ല. ഒരു തിരുവനതപുരംകാരനോടുള്ള സംസാരത്തില്‍ നിന്നും ഉടലെടുത്ത ചില‍ വാക്കുകള്‍ക്ക് ഞാന്നൊരു കാവ്യ രൂപംകൊടുത്തു എന്നല്ലാതെ, ഇതൊരു കള്ളുകുടിയന്റെ വിലാപയാത്രയല്ല.

കരീം മാഷ്‌ said...

ഇതില്‍ പറഞ്ഞ ഒരു ബ്രാന്‍ഡും എനിക്കിപ്പോള്‍ ഇഷ്ടമില്ല.
തുഷാരയിലെ പത്തരക്കോല്‍ ആഴത്തില്‍ കുത്തിയ കിണറ്റിലെ പരിശുദ്ധമായ പച്ചവെള്ളം ശ്രീമതി ഓട്ടു ഗ്ലാസ്സില്‍ പാല്പുഞ്ചിരിയുമായി തരുമ്പോള്‍ ഞാനെന്റെ വാലെന്റയിന്‍ ദിന സമ്മാനം അവള്‍ക്കു നല്‍കും.
ആ ലഹരി മതി,
അല്ലങ്കില്‍ ആ ലഹരിയെക്കുറിച്ചുള്ള ഓര്‍മ്മ മതി ഒരു ആയുഷ്ക്കാലത്തേക്ക്‌!

Sapna Anu B.George said...

മാഷേ ,ഈ പാനപാത്രം എന്റെ ശ്രീമാന്‍ എനിക്കു വെച്ചുനീട്ടുന്ന ഒരു പാനപാത്രം,അല്ല!!!മറിച്ച് ഒരു വ്യത്യസ്ഥമായ വീക്ഷണം എന്നേ ഉള്ളു.

ഒടിയന്‍... said...

പനിപിടിച്ച ഒരു അനുഭവം ചേച്ചി..
പനി എപ്പോഴും എന്നേ ഭ്രാന്ത് പിടിപ്പിക്കും..
കത്തുന്ന സ്വപ്നങ്ങള്‍..മൂക്കിനടിയില്‍ കൂടിയുള്ള ഉഷ്ണക്കാറ്റും..
കരീം മാഷ്‌ പറഞ്ഞാപോലെ നമുക്കു പച്ചവെള്ളം മതിയേ..
നിരാശപ്പെടുത്താന്‍ പറഞ്ഞതല്ല...
കവിത സ്വകാര്യമായ ഒരു അനുഭവം അല്ലേ..
ഇനിയും എഴുതണം..

anil bs said...

serikkum valare yishtapettu kavitha.pinne nashtamaya kawmarathinodulla oru deeshyam manakkunillee..ye kavithayil yennu oru samsayam......
nalla bhavana.....


anil bs

മഴത്തുള്ളി said...

കൊള്ളാം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

good..realy good...........

padmanabhan namboodiri said...

inganayee swapnam kaanaavuu ennu aarkkum nirbandhikkaan pattilla. swapnathoodu varaan paadillennu paranjittum kaaryamilla. ennaalum ...
illa njaan paranjuvenneeyullu.
inganetokke parayaaloo. vaayanakkaaranu athinulla svaathathryamillee? nalla swapnam kaanaanum keelkkaanum anubhavikkaanum sukhamaanu.
oru thaarakaye kaanumpool athu raavu marakkum
puyhumazha kaanke varalcha marakkum
paalchiri kandthu mruthiye maranuu sukhichee poovum
paavam maanava hrudayam ...ennaanallo?

ഭാനു കളരിക്കല്‍ said...

നമുക്കിടയില്‍ എന്തിനീ
സ്നേഹം,പ്രണയം,വിശ്വാസം?

very nice and strong

Vayady said...

സപ്‌ന, വളരെ വ്യത്യസ്തമായൊരു വീക്ഷണം. എനിക്ക് ഇങ്ങിനെയുള്ള കവിതകള്‍ ഇഷ്ടമാണ്‌. മറ്റുള്ള കവിതകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. വളരെ നന്നായിട്ടുണ്ട്.