11 Jan 2009

ശംഖുപുഷ്പം


പുഷ്പകല്‍പ്പത്തിലെത്തി നീ സ്വയം ,
എന്റെ സ്വപ്നകല്‍പ്പത്തിലെന്നപോല്‍.
നിര്‍ന്നിമേഷയായ് നോക്കിനിന്നു ഞാന്‍
എന്റെ ഹൃദയകല്‍പ്പത്തില്‍ തുടിപ്പുമായി.

22 comments:

Sapna Anu B.George said...

എന്റെ മുറ്റത്തെ ശംഖുപുഷ്പം..

Typist | എഴുത്തുകാരി said...

ഇപ്പോള്‍ ഇത്തരം പൂക്കളൊന്നും കാണാനില്ലാതായിരിക്കുന്നു (എന്റെ മുറ്റത്തും ഉണ്ട് ട്ടോ, നീല ശംഖുപുഷ്പം, കുറേക്കൂടി ഇതളുകളുള്ളതു്

Sapna Anu B.George said...

എഴൂത്തുകാരി ഇത് ഗല്‍ഫില്‍ , ഒമാനിലുള്ള എന്റെ വീട്ടിലെതാ,,, ഇതു ശംഖുപുഷ്പമാണ് എന്നിപ്പൊഴാ ഞാന്‍ അറിഞ്ഞത്. അഭിപ്രായത്തിനു നന്ദി

ജിജ സുബ്രഹ്മണ്യൻ said...

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും
ന്നു പാടാൻ തോന്നണൂ.നല്ലൊരു ഔഷധസസ്യമായ ശംഖുപുഷ്പം വീട്ടിൽ ഉള്ളത് നല്ലതാ !

Sapna Anu B.George said...

നന്ദി കാന്താരിക്കുട്ടി..... ഇതുകൊണ്ടെന്തു ചെയ്യണം എന്നറിയില്ല

Unknown said...

കാന്താരിക്കുട്ടി പാടി, ഞാന്‍ ഏറ്റുപാടട്ടെ.
ശകുന്തളയെ ഓര്‍മ വരുന്നു

ഭൂമിപുത്രി said...

പണ്ട് ഓണപ്പൂക്കളമിടുന്ന കാലത്താൺ ഈ നീലസുന്ദരിയുമായി ഏറ്റവും കൂട്ട് കൂടിയിട്ടുള്ളത്

Sapna Anu B.George said...

മുന്നൂറാന്‍,ഭൂമിപുത്രി.......വാക്കുകള്‍ക്കൂ നന്ദി.

mayilppeeli said...

ഇപ്പോള്‍ നാട്ടിലും അപൂര്‍വമാണീ കാഴ്ച്ച.....എന്തു ഭംഗിയാണിതിന്‌....

Sapna Anu B.George said...

ഈ പുഷ്പത്തിനും ഭംഗിമാത്രമല്ല മയില്‍പ്പീലി....ബുദ്ധിയും, മറ്റും ത്വരിതപ്പെടുത്താനുള്ള ശക്തിയുണ്ടെന്നു പറയുന്നു ആയുര്‍വേദത്തില്‍, എങിനെയെന്നറിയില്ല

Unknown said...

these rare species creates nostalgia.... of my place and childhood...

great writing

visit wwww.sailorsdiary.com

Sapna Anu B.George said...

This is truely a treat Freddy.. thanks a lot.Did you understand the language???

the man to walk with said...

swpanathil virinja oru sankupushpam ..

Sapna Anu B.George said...

സ്വപ്നത്തില്‍ അല്ല, സത്യത്തില്‍തന്നെ......

പകല്‍കിനാവന്‍ | daYdreaMer said...

ഇവളെത്ര സുന്ദരിയാണ്... ഇവളെ കാത്തുകൊള്‍ക...!!

Sapna Anu B.George said...

നന്ദി....

Rose Bastin said...

അപൂർവ ഭംഗിയുള്ള പുഷ്പം!!ആശംസകൾ!!

Sudhi|I|സുധീ said...
This comment has been removed by the author.
Sudhi|I|സുധീ said...

ഹൊ.. ശരിക്കും ഞാന്‍ മറന്നു പോയി... ആ ശംഖുപുഷ്പത്തെ... എന്‍റെ ബാല്യത്തില്‍ ഞാന്‍ ഏറെ ഇഷപ്പെട്ട ഒരു പൂവ്.. ശരിക്കും മറന്നു പോയി... ഇന്ന് ഞാന്‍ ആ വീട്ടിലല്ല താമസം.. പുതിയ വീട്ടില്‍... കുറച്ചു ദൂരെ... പഴയ വീട് അവിടെ തന്നെ ഉണ്ട്... ഞാന്‍ പോകാറില്ല... വല്ലപ്പോഴും നാട്ടില്‍ പോകുമ്പോളും ഞാന്‍ അവിടെ പോകാറില്ല... അവിടെ വേറെ ആരോ വാടകയ്ക്ക് താമസിക്കുന്നു...

അവിടെ എന്‍റെ ആ 'വള്ളിച്ചെടി' ഉണ്ടോ എനിക്കറിയില്ല... എന്‍റെ ചേച്ചിയുടെ സംരക്ഷണയിലായിരുന്നു ആ ചെടി... അവളിന്ന് എന്‍റെ വീട്ടിലല്ല...
ചിലപ്പോള്‍ ആ ശംഖുപുഷ്പം അവിടെത്തന്നെയുണ്ടാകാം!!! ഇത്തവണ ഞാന്‍ എന്‍റെ പഴയ വീട്ടില്‍ പോകും (ശംഖുപുഷ്പം ഉള്ള വീട്ടില്‍.. ha ha).. അതവിടെയുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാനും ഒരു photo എടുക്കും...
എന്നിട്ട് "എന്‍റെ പഴയ മുറ്റത്തെ ശംഖുപുഷ്പം" എന്ന അടിക്കുറിപ്പും...

മറന്നതിനു ഞാന്‍ എന്നെ പഴിക്കുന്നു... ഓര്‍മ്മപ്പെടുത്തിയതിനു നന്ദി...
ഒപ്പം ഒരായിരം ആശംസകളും...
പിന്നെ വൈകി വായിച്ചതിനു ക്ഷമയും...

"ശംഖുപുഷ്പവും അതിനെ തേടിയെത്തിയ വണ്ടും" Really it touched me a lot...

Sapna Anu B.George said...

സുധീഷ്....അഭിപ്രായം എഴുതിയത്, മാറ്റിയതെന്തിനെന്ന് മനസ്സിലായില്ല, എന്തായാലും,ചിത്രങ്ങള്‍ ചിലപ്പോള്‍ ചില്‍ നോവുകള്‍ തൊടുത്തു വിടും,സന്തൊഷങ്ങളും....വന്നു പുഷ്പത്തെ കണ്ടതിനു നന്ദി.

Sudhi|I|സുധീ said...

ആദ്യ കമന്റില്‍ കുറച്ചു പഴയ കമന്റ് കൂടെ കടന്നുകൂടി, അതാ ഡിലീറ്റ് ചെയ്തേ :-(

Anonymous said...

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെയോര്‍മ്മവരും എന്നെഴുതിയ വയലാറിനോട് ഒരു രസികശിരോമണി ചോദിച്ചത്രേ, ശകുന്തള മാവേല്‍ കേറി നില്‍ക്കുമ്പോഴാണോ ദുഷ്യന്തന്‍ അവളെ കണ്ടത് എന്ന്.

നല്ല പുഷ്പം.