2 Jun 2009

കഫന്‍ ധരിച്ച കൃഷ്ണന്റെ രാധ




സ്നേഹാത്തിന്റെ ഭാഷയോതി വിടവാങ്ങി അമ്മെ നീ
മതത്തിനതീതമായ ഭാഷ നീ പഠിപ്പിച്ചു മനുഷ്യനെ,
സ്നേഹം മാത്രം,ഓതിനീ,ഹൃദയത്തിന്റെ തേങ്ങലായി.



ജീവിതം പഠിപ്പിച്ചു,പ്രേമമായി,സ്നേഹമായി,ദയയായി,
വിശാലമായ ഹൃദയത്തിലെ മധുരം,നുകര്‍ന്നു നീ എത്തി.
മതവും ജാതിയും തീര്‍ത്ത മതിലുകള്‍ തട്ടിത്തെറിപ്പിച്ചു.


മരണത്തിലും പ്രകടമാക്കിയ സ്നേഹത്തിന്റെ ഊഷ്മളത,
ശക്തമായാ ജീവിതം കൊണ്ട് വരച്ചുകാട്ടി നീ എന്നെന്നും
അന്വര്‍ധമാകുന്ന, മനുഷ്യന്‍ മറന്ന സ്നേഹത്തിലെ വില.



സൌന്ദര്യധാമമെ നീ മനസ്സിന്റെ തീര്‍ഥങ്ങള്‍ തീര്‍ത്തു,
സ്നേഹത്തിന്റെ നെയ്പ്പാസത്തില്‍ ആറാടി ജീവിതം,
മധുരം വറ്റാത്തെ സ്നേഹത്തിനെ ഉറവിടമായ അമ്മ.



കൃഷ്ണ്ണന്റെ രാധയായി പ്രേമത്തിന്റെ ഔന്ന്യത്തില്‍ എത്തി നീ
നിര്‍വ്വചനങ്ങള്‍ കാരണങ്ങളായി,ഉത്തരങ്ങള്‍ വീണ്ടും,
സ്ത്രീത്വത്തിന്റെ ചോദ്യചിഹ്നങ്ങളെ നാണത്തില്‍ പൊതിഞ്ഞു.




മതത്തിന്റെ വിശാലവീക്ഷണങ്ങള്‍ വ്യക്തിസ്വന്തം എന്ന്,
തീരുമാനിച്ചുറച്ച മനസ്സിന്റെ സ്നേഹവായ്പ് എടുത്തണിഞ്ഞു,
ജീവിതത്തിന്റെ കൈപ്പേറിയ നീര്‍മണികള്‍ തീര്‍ഥമായി.




വാക്കുകളിലൂടെ വരുച്ചുകാട്ടി നീ ജീവിതത്തിന്റെ ചിത്രങ്ങള്‍
വര്‍ണ്ണങ്ങള്‍, തീവ്രവികാരങ്ങളുടെ ചവിട്ടുപടികളായി എന്നും
സ്നേഹത്തിന്റെ വര്‍ണ്ണത്തില്‍ ചാലിച്ചുവരച്ച ജീവിതം.




മരണത്തിലു സ്നേഹത്തിന്റ വ്യത്യസ്ഥത നിലനിര്‍ത്തി
മതത്തിന്റെ അതിര്‍വരമ്പുകളെ അതിജീവിച്ചു മരിച്ചൂ,
സ്നേഹത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ഒത്തുചേര്‍ത്തു.



ഹിന്ദുവും,ഇസ്ലാമും,ക്രിസ്ത്യാനിയും,ബൂദ്ധനും,കൈകോര്‍ത്തു,
മരണത്തിന്‍തൂവല്‍ സ്പര്‍ശത്തില്‍ പൊതിഞ്ഞ ആമിക്കരുകില്‍
സ്നേഹം മാത്രം മതം,പ്രേമം മാത്രം ജാതി,മനുഷ്യന്‍ മാത്രം സത്യം.

24 comments:

Sapna Anu B.George said...

മരണത്തിലും സ്നേഹം നിലനിര്‍ത്തി, സ്നേഹിച്ചവരെയല്ലാം,ഒരു മരത്തിന്റെ കീഴില്‍ , ജാതിമതഭേദമില്ല്ലാതെ,വിദ്വേഷങ്ങളും,അഭിപ്രായവ്യത്യാസങ്ങളീല്ലാതെ,സ്നേഹംത്തിന്റെ മതത്തില്‍,
വെളുത്ത പൂ‍ക്കളുടെ അകംബടിയോടെ കൃഷ്ണന്റെ രാധ നടന്നു നീങ്ങി മേഘങ്ങള്‍ക്കിടയിലേക്ക്....

ശ്രീ said...

ഈ സമര്‍പ്പണം നന്നായി ചേച്ചീ...

ഫസല്‍ ബിനാലി.. said...

സ്നേഹം..സ്നേഹം മാത്രം

Sapna Anu B.George said...

നന്ദി ശ്രീ, ഫസല്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"ഹിന്ദുവും,ഇസ്ലാമും,ക്രിസ്ത്യാനിയും,ബൂദ്ധനും,കൈകോര്‍ത്തു,മരണത്തിന്‍തൂവല്‍ സ്പര്‍ശത്തില്‍ പൊതിഞ്ഞ ആമിക്കരുകില്‍സ്നേഹം മാത്രം മതം,പ്രേമം മാത്രം ജാതി,മനുഷ്യന്‍ മാത്രം സത്യം."

---------------------------
ജീവിതം മുഴുവൻ സ്നേഹത്തെക്കുറിച്ചുമാത്രം സംസാരിച്ച മാധവിക്കുട്ടിയെക്കുറിച്ചു ഇതിലും മനോഹരമായി എഴുതാനാവില്ല.ഈ മൂന്ന് വരികളിൽ അവരുടെ ജീവിത സത്യം മുഴുവനുണ്ട്.

നല്ല സമർപ്പണം സപ്നാ....ചിലവരികളിൽ ചില വാക്കുകൾ അല്പമൊന്നു മാറ്റി എഴുതിയാൽ വളരെ നന്നാവും.പിന്നെ ചില അക്ഷര പിശാചുകളെക്കൂടി തിരുത്തിക്കൊള്ളൂ....!

Typist | എഴുത്തുകാരി said...

പ്രണാമം മാധവിക്കുട്ടിക്കു്.

Sapna Anu B.George said...

നന്ദി സുനില്‍....ഇതിലും നന്നായി ഒരഭീപ്രായം പറയാനകില്ല എനിക്കും,അവരുടെ വിയോഗത്തെപ്പറ്റി,മരണത്തിലും,സനേഹത്തിന്റെ വില നമുക്കെല്ലാം തന്നിട്ടാണ്,ആ അമ്മ പോയത്.നന്ദി എഴുത്തുകാരി

poor-me/പാവം-ഞാന്‍ said...

Excellent and timely lines. Thanks for it.

Soha Shameel said...

നല്ല അനുസ്മരണം, ബോറന്‍ വരികള്‍.

Sudhi|I|സുധീ said...

ആമി പ്രണയമാണ്... സ്വപ്നവും...
മരണത്തെ പേടിച്ചു എന്റെ കഥ എഴുതിയ ആമി പക്ഷെ മരിക്കുന്നില്ല...
വേദനകള്‍ ഇനി നമുക്കല്ലേ ഉള്ളൂ...
നന്ദി..

Sapna Anu B.George said...

നന്ദി പാവം ഞാന്‍,ആല്‍ബര്‍ട്ട് റീഡ്,സുധീഷ്, വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി,ആമിയുടെ സ്നേഹം മരണത്തിലും നമുക്കു തന്നിട്ടാണ്, പോയത്.

ഹരിശ്രീ said...

പ്രണാമം.

Sukanya said...

ഒരു കുട്ടിയുടെ പ്രസരിപ്പ് ആണ് അമ്മ നല്‍കിയത്‌. പ്രണാമം.
സപ്നക്ക് ആശംസകള്‍, അമ്മയെപറ്റി ഒരു കവിത എഴുതാന്‍ കഴിഞ്ഞതില്‍.

Sapna Anu B.George said...

നന്ദി ഹരിശ്രീ....സുകന്യ. എന്റെ മക്കള്‍ എന്ന് ആമി എല്ലാവരെയും വിളിച്ചിരുന്നു കവിതകളിലൂടെ,എന്നെയും. അഭിപ്രായത്തിനു നന്ദി

Anil cheleri kumaran said...

..സൌദര്യധാമാ‍..
സൌന്ദര്യധാമം.
തിരുത്തുമല്ലോ..
വളരെ മനോഹരമായ വരികൾ!

Sapna Anu B.George said...

തെറ്റുതിരുത്തി കുമാര്‍...‘സൌന്ദര്യധാമം‘ വളരെ നന്ദിയുണ്ട്

മണിലാല്‍ said...
This comment has been removed by the author.
വശംവദൻ said...

നല്ല വരികൾ, ആശംസകള്‍

വല്യമ്മായി said...

വായിച്ചിരുന്നില്ലെങ്കില്‍ ഒരു നഷ്ടമാകുമായിരുന്ന വരികള്‍.അവരുടെ സ്നേഹം പലപ്പോഴും തെറ്റിദ്ധരിക്ക്പ്പെട്ടിട്ടെയുള്ളൂ,ഇനിയെങ്കിലും അതിന്റെ ശരിയായ അര്‍ത്ഥം എല്ലാവരും തിരിഛ്കറിഞ്ഞിരുന്നെങ്കില്‍.അതിനീ വരികള്‍ ഉപകരിക്കട്ടെ.

Sapna Anu B.George said...

വംശവദനന്‍.. നന്ദി, വല്യമ്മായി ഒത്തിരി നാളുകള്‍ക്കു ശേഷമാണല്ലൊ കാണുന്നത്,വീണ്ടും വരിക

sm sadique said...

വളരെ താമസിച്ചു . ഇന്നെങ്കിലും എത്താനായല്ലോ. ആ സാഹിത്യ പ്രതിഭക്കുള്ള സമര്‍പ്പണ കവിത സ്രേഷ്ട്ടമായി.

Mohamed Salahudheen said...

നന്മതിന്മകളെല്ലാവര്ക്കുമൊന്ന്.

Sapna Anu B.George said...

നന്ദി സലാഹ്

Vayady said...

കവിത നന്നായി. ഇങ്ങിനെയൊരു കവിത സമര്‍‌പ്പിക്കാന്‍ തോന്നിയതിന്‌ നന്ദി.