5 Aug 2009

മഴയുടെ അഭിപ്രാ‍യകണ്ണുനീര്‍



ഈ വരികളെല്ലാം തന്നെ എന്റെ സുഹൃത്തുക്കളും വിമര്‍ശകരുടെയും വാക്കുകളായി പെയ്തിറങ്ങിയ , അഭിപ്രായ പെരുമയിലെ ചില തുള്ളികള്‍ ഞാനിവിടെ കോര്‍ത്തിണക്കി എങ്ങനെയുണ്ട്....



മഴയോട് കുശലാന്വേഷണം മൊഴിയു,
എന്നെ തിരിച്ചറിയുമോ ഈ തുള്ളികളള്‍
മഴയെന്നെ മറന്നിരിക്കുമോ ആവോ!
നമ്മുടെ ചിരി അവയുടെ കണ്ണീരോ?



ഈ മഴത്തുള്ളി തന്‍ നിയോഗം
എത്ര തൃപ്ത്തിയോടെ നിറവേറ്റിടും
ഒന്നും നാമറിയുന്നില്ലല്ലോ നിരന്തരം
നമുക്കുവേണ്ടിയോ പൊഴിഞ്ഞുതീരുന്നത്?


ദൈവത്തിനോ പ്രകൃതിക്കോ വേദനതന്‍,
തോരാത്ത കണ്ണുനീരല്ലെന്നാരറിഞ്ഞു?
തകര്‍ത്തു പെയ്തൊഴിയും മഴതന്‍
കെടുതികള്‍ എന്നു കൂടെയെത്തും.


ലോകത്തിന്‍ നനാ നിര്‍വ്വചനങ്ങള്‍
മഴക്കെന്തെ ഒരിക്കലും ഇല്ല്ലാത്തതു?
ഓരോ മഴത്തുള്ളിയും ചുട്ടു പഴുത്ത
ഭൂമിയെ കുളിര്‍ അണിയിപ്പിക്കാന്‍,
പുതിയ നാമ്പു പൊട്ടി മുളക്കാനെത്തുന്നു.



കവിതാശകലങ്ങളിന്‍ നിമിത്തമായി
വാക്കുകളുടെ മഴത്തുള്ളികള്‍ പൊഴിയുന്നു.
എങ്കിലും നീ വീണ്ടും ദീര്‍ഘനിശ്വാനങ്ങളുടെ
രൂപാലങ്കാരങ്ങളായി ആകാശത്തേക്ക് ഉയര്‍ന്ന്
മഴയായി ഭൂമിയിലേക്ക് തിരിച്ചെത്തുന്നു.



ഇല്ലതെയാവുന്നില്ലീ തൂലികതന്‍ ലാവ
നീരാവിയായുയണര്‍ന്നു വീണ്ടും വീണ്ടും,
ആര്‍ക്കായോ മന്നിന്റെ വിരിമാറു തേടും,
നിമിഷതിനായ് മനമൊരുക്കുക നാമെന്നും .



അലങ്കാരങ്ങളായി ആകാശത്തുതിര്‍ന്നു,
മെരുങ്ങാത്ത മഴയായി,ശക്തമായെത്തി,
മണ്ണിൽ ചേരുംമുൻപേ തുള്ളികള്‍ക്കുണ്ടോ
ലക്ഷ്യം മണ്ണിൽ ചേർന്നതിൻ ശേഷമീ ജീവിതം




ഈ വരികള്‍ക്കു പ്രചോദനമായ വരികള്‍ ഇവിടെ വായിക്കുമല്ലോ!!





5 comments:

Sapna Anu B.George said...

ഈ വരികളെല്ലാം തന്നെ എന്റെ സുഹൃത്തുക്കളും വിമര്‍ശകരുടെയും വാക്കുകളായി പെയ്തിറങ്ങിയ , അഭിപ്രായ പെരുമയിലെ ചില തുള്ളികളാണ്. ഞാനതിവിടെ വീണ്ടും കോര്‍ത്തിണക്കി,തുടക്കും കുഴൂര്‍ വിത്സന്റെ വാക്കുകള്‍ ,അതില്‍ നിന്നു വന്ന ആശയം.!എങ്ങനെയുണ്ട്....
കുറുമാന്‍,Bindhu Unny,വഴിപോക്കന്‍[Vazhipokkan],ശ്രീ,Faizal Kondotty,സു |Su,Sukanya,മലയാ‍ളി
malayalam,Tom Mangatt,മഴത്തുള്ളികള്‍ Ambilikuttan,കുമാരന്‍|kumaran, Chandradasan,The Intrepid Journeyman,വയനാടന്‍...ഇവരുടെ വരികളിലെ തുള്ളികള്‍ കോര്‍ത്തിണക്കി ഞാനിവിടെ...

Sukanya said...

എന്താ സപ്ന ഇത്‌ ! ഒരു ചിത്രത്തില്‍ നിന്ന് കവിത, ഇതാ ഇപ്പൊ ഞങ്ങളുടെ ഒക്കെ കമന്റില്‍ നിന്നും വേറൊന്ന് പിറന്നിരിക്കുന്നു.

ഒരു പുതിയ ആശയം വളരെ ഭംഗിയായി അവതരിപ്പിച്ചു. ആശംസകള്‍.

Malayali Peringode said...

ഉം.....
നന്നായിട്ടുണ്ട്...


(ഇനി ഇത് കവിതയാക്കല്ലേട്ടാ! )

:)

Sapna Anu B.George said...

Sukanya ,മലയാ‍ളി....thanks a lot

angel from hell said...

sapnechi mazha ye kurichu ethra paranjaalum vaakkukal vattilla.... mazhayudey sneham arinja enikku mazha kavitha eshttapettu....
sapnechi ezhuthiya poley mazha kannuneerakumo..?