29 Aug 2010

ഒരു താരാട്ടിന്റെ അസ്തമയം

ദൈവസ്നേഹത്തിന്‍ പര്യായമേ
ഈ ഭൂമിയില്‍ കാരുണ്യത്തിന്‍
തേരേറിവന്ന അമ്മയെന്ന മാലാഖ.

നിന്‍ ഓര്‍മ്മക്കായ് ഈ ദിനം
എന്റെ നിമിഷങ്ങളുടെ ദിനങ്ങളുടെ
ഓരോ അണുവും നിനക്കായിതാ
സമര്‍പ്പിച്ചര്‍പ്പിക്കുന്നമ്മേ.

സര്‍വ്വേശ്വരന്റെ മടിയില്‍
തലചാച്ചുറങ്ങവേ, ഞാന്‍
മൂളിച്ചോദിച്ച ചോദ്യങ്ങള്‍
ഒരു ചെറുപിഞ്ചിരിയുടെ
മര്‍മ്മരത്തില്‍ അലിഞ്ഞു.

‘കരയുന്ന എന്റെ സമാധാനം?‘
നിന്നമ്മതന്‍ അമ്മിഞ്ഞപ്പലില്‍
നിന്റെ സമാധാനത്തിന്റെ
ചിറകുകളുകളില്‍ പറന്നുയരും.

ഞനെന്ന കുഞ്ഞിനെ ആര്‍
ഭാഷയുടെ കടമ്പകള്‍ കടത്തും?
നിന്നമ്മതന്‍ താരട്ടിന്‍ ‍വരികളില്‍
നിന്‍ ഭാഷാമൂല്യം മറ‍ഞ്ഞിരിപ്പൂ.

ദുര്‍ബലനായ നിന്‍‍ പരിരക്ഷ
കാലാകാലമായ് എന്‍  മടിത്തട്ടില്‍
നിറഞ്ഞു നില്‍പ്പൂ,എന്നെന്നും.

സംസ്കാരത്തില്‍ പരിവേശഷത്തില്‍
എവിടെയോ മുങ്ങിത്തഴുന്നു നീ,
ശ്വാസത്തില്‍ നീര്‍ക്കുമിളകള്‍
ജീവനായി എത്തിനൊക്കുമ്പോള്‍ 
മരിച്ചു ജീവിക്കുന്ന എന്‍ഭാഷ നീ അമ്മെ.

25 comments:

Sapna Anu B.George said...

പഴയ ഏതൊവരികള്‍ മറന്നുകിടന്നു എന്റെ ഡ്രാഫറ്റില്‍ ......ഇത മറന്നുപോകൂന്ന, സംസ്കാരത്തിനു നാണക്കേടെന്നു മലയാളി സ്വയം വിശേഷിപ്പിക്കുന്ന മലയാളം.ചൈനക്കാരന്റെ സംസ്കാരത്തില്‍ നിന്നു കണ്ടുപഠിക്കാന്‍ നമുക്കു ധാരാളം ഉണ്ട്.ഇനി കൊന്നു കുഴിച്ചുമൂടും എന്നു പറഞ്ഞാല്‍ പോലും ഒരു നന്ദി വാക്ക് പോലും, ഇംഗ്ലീഷില്‍ വരില്ല.കണ്ടു പടിക്ക്!!!!

കുഞ്ഞൂസ് (Kunjuss) said...

പരിഷ്കാരത്തിന്റെ പരിവേഷത്തില്‍ , അമ്മയുടെ മുലപ്പാലിനൊപ്പം പകര്‍ന്നു കിട്ടിയ മാതൃഭാഷയെ മറക്കുന്നു നമ്മള്‍! നല്ല കവിത സപ്ന.

Sapna Anu B.George said...

നന്ദി കുഞ്ഞൂസ്സ്......... കുറെ നാളായി ബ്ലൊഗില്‍ തൊട്ടിട്ട്, ഇത് ഡ്രാഫ്റ്റില്‍ മറന്നു കിടന്നതാണ്.

അരുണ്‍ കരിമുട്ടം said...

എന്തിനു ചൈന, തമിഴ് നാട്ടില്‍ പോലും അവര്‍ ഭാഷയെ സ്നേഹിക്കുന്നു.

കവിത ഇഷ്ടായി..

Sapna Anu B.George said...

നന്ദി അരുണ്‍ ...........മലയാളി ആരുടെയെങ്കിലും കഴുത്തുവെട്ടി കാശുണ്ടാക്കാന്‍ നോക്കുകയല്ലേ

Yatheesh Kurup said...

നല്ല കവിത. ഓരോ നിമിഷവും മലയാളികള്‍ മറക്കുന്ന മലയാള ഭാഷയെ, വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഓര്‍മ്മിക്കാന്‍ ഒരു ദിവസം വേണ്ടിവരും. മദേര്‍സ് ഡേ, ഫാദേര്സ് ഡേ എന്നൊക്കെ പറയുന്നത് പോലെ മലയാളം ഡേ എന്ന് കൂടെ കാണേണ്ടി വരും താമസിയാതെ തന്നെ. അങ്ങനെ വരാതിരിക്കാന്‍ ഇത് പോലെ ഉള്ള മലയാളം ബ്ലോഗ്ഗുകള്‍ സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് മലയാലം അര്രിയതില്ല എന്ന് നമ്മുടെ കുട്ടികള്‍ കൂടെ പറയാതിരിക്കാന്‍ ഒരു നല്ല മലയാള നാടിനു വേണ്ടി പ്രാര്‍ത്ഥിക്കാം.

Sapna Anu B.George said...

മലയാളം,എന്നും എന്റെയും നിന്റെയും സ്വപ്നം മാത്രമാണ്.കുട്ടികള്‍ ‘മലയാലം അരിയില്ല‘ എന്നു പറയുന്നത്,അപ്പനും അമ്മയും അതുകേട്ട് കുട്ടിയും,ആദ്യം നമ്മള്‍ ബഹുമാനിച്ചല്‍ ഉപയോഗിച്ചാല്‍ എന്റെ കുട്ടിയും ബഹുമാനിക്കും.

Yatheesh Kurup said...

തീര്‍ച്ചയായിട്ടും അതിനോട് യോജിക്കുന്നു ഞാന്‍. ഓരോ മാതാപിതാക്കള്‍ പൊതു സ്ഥലങ്ങളില്‍ വെച്ച് എന്റെ കുട്ടികള്‍ക്ക് മലയാലം അര്രിയില്ല എന്ന് വലിയ കാര്യത്തോടെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരു മലയാളി ആയതില്‍ സ്വയം ഒരു പുച്ഛം തോന്നാറുണ്ട്. സ്വന്തം കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുക എന്നത് എല്ലാ മാതാപിതാക്കളുടെയും കടമ ആണ്. വിദേശത്ത് ജനിച്ചു വളര്‍ന്ന കുട്ടികളെ നമുക്ക് മനസ്സിലാകും, അവര്‍ക്ക് മലയാളം പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ നമ്മുടെ നാട്ടില്‍ ജനിച്ചു വളര്‍ന്ന, ഇന്നലെ വരെ മലയാളം വ്യക്തമായി പറഞ്ഞുകൊണ്ടിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ മലയാലം എന്ന് പറയുന്നതിനോട് യോജിക്കാന്‍ പറ്റില്ല.

ജസ്റ്റിന്‍ said...

കവിതയില്‍ പോലും നമ്മള്‍ മലയാളം മറക്കുന്നു. വായിച്ച കവിതയെക്കുറിച്ച് അഭിപ്രായം ആംഗലേയത്തില്‍ പറയുന്നു. എന്തിന് മലയാളിയോട് മലയാളത്തില്‍ സംസാരിച്ചാല്‍ വില കുറഞ്ഞ് പോകുമോ എന്ന് നാം ഭയക്കുന്നു. പരിഷ്കാരം എന്നാല്‍ ഭാഷയെ മറക്കല്‍ ആണെന്ന് വിശ്വസിക്കുന്ന മലയാളിയോട് എന്ത് പറയാന്‍.

Nima said...

Beautiful lines...thank you for sharing..sorry that i couldn't post a comment in malayalam..

Sapna Anu B.George said...

ജെസ്റ്റിന്‍ ...സാങ്കേതിക കാരങ്ങള്‍ കാണുമായിരിക്കും,എന്നിരുന്നാലും,ജപ്പാന്‍കാരന്‍ ഇംഗ്ലീഷ് പഠിക്കില്ല,പറയില്ല്,ഇനി സായിപ്പെത്ര കൊമ്പത്തെ സായിപ്പാണെങ്കിലും. പക്ഷെ നമ്മള്‍ ഇന്നും സായിപ്പിനു കൊടിപിടിക്കുന്നു. നിമ........സാരമിലാ വായിക്കാന്‍ ശ്രമിച്ചല്ലോ, മലയാളം എഴുതാന്‍ അറിയില്ല എന്നെനിക്കറിയാം.

Pranavam Ravikumar said...

നല്ല വരികള്‍... പരിരക്ഷക്കായി ചെയ്യും പല പരിഷ്കാരങ്ങളും ഒടുവില്‍ പരിതാപമാകുന്നു എന്നതാണ് സത്യം....

ആശംസകള്‍

കൊച്ചുരവി

Sapna Anu B.George said...

നന്ദി രവി.....

ജസ്റ്റിന്‍ said...

സപ്നയുടെ മറുപടി എന്താണെന്ന് പോലും പിടി കിട്ടുന്നില്ല.

ജപ്പാനും സായിപ്പും ഒക്കെ എന്റെ മറുപടിയിലും താങ്കളുടെ കവിതയിലും എവിടെ. പിന്നെ മലയാളം എഴുതാന്‍ അറിയില്ല എന്ന് പറഞ്ഞത് ആര്‍ക്ക്. സപ്നക്കാണെന്ന് മറുപടിയിലെ അക്ഷരത്തെറ്റുകള്‍ കണ്ടപ്പോള്‍ തോന്നുന്നു. അതോ വേറെന്തെങ്കിലുമാണോ ഉദ്ദേശിച്ചത്.

Yatheesh Kurup said...

ജസ്റ്റിന്‍ മറുപടി മുഴുവന്‍ വായിച്ചില്ല എന്ന് തോന്നുന്നു. മലയാളം എഴുതാന്‍ അറിയില്ല എന്ന് ചേച്ചി പറഞ്ഞത് നിമയോടാണ്.

"നിമ........സാരമിലാ വായിക്കാന്‍ ശ്രമിച്ചല്ലോ, മലയാളം എഴുതാന്‍ അറിയില്ല എന്നെനിക്കറിയാം"

Sukanya said...

ഭാഷയോട് ബഹുമാനം ഇല്ലാത്ത ഒരു ജനത മലയാളിക്ക് സ്വന്തം. നല്ല കവിത.

ഭാനു കളരിക്കല്‍ said...

മാതൃഭാഷയെ കുറിച്ചുള്ള കവിയുടെ ഈ വ്യാധി കാലികവും പ്രസക്തവുമാണ്. അത് എല്ലാവരിലേക്കും പടരട്ടെ...

Sapna Anu B.George said...

സുകന്യ .......ഭാഷ എന്തെന്നു അതിന്റെ വില മലയാളിക്ക് ഒരിക്കലും മനസ്സിലാവില്ല.ഇംഗ്ലീഷ് സംസരിക്കനും പഠിക്കാനും വിസമ്മതിക്കുന്ന ജപ്പാന്‍ കാരനെയും,ചൈനക്കാരനോടു ആഗ്യഭാഷയില്‍ സംസാരിച്ചാല്‍ പോലും,ഓക്കില്ല അതുപോലെ നമ്മളും നമ്മുടെ ഭാഷ മറക്കരുത എന്ന്.നന്ദി ഭാനു..... എല്ലാവരും ഒരിക്കലെങ്കിലൂം ഭാഷയെ ബഹുമാനിക്കട്ടെ

Vayady said...

ഇന്‍‌ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നും ഉള്ള പലരേയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്‌. സ്വന്തം മാതൃഭാഷയെ ഇത്രമാത്രം അവഹേളിക്കുന്ന ഒരു ജനതയെ ഞാന്‍ കണ്ടിട്ടേയില്ല. മാതൃഭാഷ സംസാരിക്കാന്‍ അറിയില്ല എന്നത് അന്തസ്സിന്റെ ലക്ഷണമായിക്കരുതുന്ന മറ്റൊരു ജനതയും ലോകത്തുണ്ടെന്ന് തോന്നുന്നില്ല.

സ്വപ്‌ന വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. കൊള്ളാം. നല്ല കവിത.

Sapna Anu B.George said...

വായാടീ...............നമ്മള്‍ 100 പേര്‍ സങ്കടപെട്ടിട്ടൂ കാര്യം ഇല്ല.മലയാളീയൂടെ ജാട് മാറീല് ഒരീക്കലും

MiniBinoy said...

ivide paranjirikkunna oro commentum valare sathyamanu..nammal malayalikale pole swantham bhashaye bahumanikkathavar lokathu mattarum kanilla.."malayalam ariyilla" ennu manglishil
parayunnathu anthsayi kanunnvaranu palarum..prathyekichu innathe thalamura..ithupole oru rich language mattonnundo ennu samshayam.. athinte vila ariyan padillathavaree ingane swantham verukale marakku!!malayalathil oru nalla pattu kettal polum halilakunna alkkar undu nammude idayil..kavitha valere nannayirikkunnu sapna.iniyum ezhuthanam..ella vidha aashamsakalum nerunnu!!

Vayady said...

സ്വപ്‌ന അടുത്ത കവിത പോസ്റ്റ് ചെയ്യാനുള്ള സമയമായി കേട്ടൊ.

Sapna Anu B.George said...

വായാടി ...........ഒരു ഓര്‍മ്മപ്പെടുത്തലിനു നന്ദി, ഉടന്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും

Anurag said...

ഇനി കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ മലയാളം സംസാരിക്കാന്‍ ആരും കാണില്ല,കാരണം ഇപ്പോള്‍ മരിച്ച് കൊണ്ടിരിക്കുന്ന ഒരു ഭാഷയാണത്,എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ ചെയ്യുക.

Muralee Mukundan , ബിലാത്തിപട്ടണം said...

സര്‍വ്വേശ്വരന്റെ മടിയില്‍
തലചാച്ചുറങ്ങവേ, ഞാന്‍
മൂളിച്ചോദിച്ച ചോദ്യങ്ങള്‍
ഒരു ചെറുപപുഞ്ചിരിയുടെ
മര്‍മ്മരത്തില്‍ അലിഞ്ഞു.