അക്ഷരങ്ങളെ പ്രണയിച്ചു പണ്ടേ
വായന ഒരു തപസ്യയായി കൂട്ടു കൂടി
എന്നിട്ടെന്തേ ജീവിതം,നോക്കി മഞ്ഞളിച്ചു,
അക്ഷരങ്ങള്‍ മരവിച്ച് അക്കങ്ങളായി മാറി.
എന്തിനീ ദോഷദര്‍ശന ചിന്തകള്‍?
കൈപിടിച്ചു നടത്തിയില്ലാരും!
സ്വയം നടന്നു,വീണു,വീണ്ടും,വീണ്ടും
വഴി തെളിഞ്ഞില്ല,സ്വയം തേടി,
സ്വന്തമായൊരു പാത,ഇരുട്ടില്‍ തേടി.
അംഗീകാരം തേടി പോയില്ല,
താനെ വരുമൊരു നാള്,ഒരു പ്രതീക്ഷ!
പ്രതീക്ഷ, മായാതെ ,മറയാതെ,മനസ്സില്‍.
സാന്ത്വനത്തിന്റെ മാറ്റൊലികള്‍,തലോടല്‍
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കു,
അതിനെ ഉപേക്ഷ പാടുണ്ടോ?
സാന്ത്വനങ്ങള്‍ ചോദ്യങ്ങളായി.
നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിനോക്കി,
പല നാടും മേടും ചിത്രങ്ങളായി,
ഒത്തിരി സൗഹൃദങ്ങള്‍ മുഖങ്ങളായി
ആത്മാര്‍ഥമായി സ്നേഹിച്ചവര്‍,
സഹായങ്ങള്‍ വെച്ചു നീട്ടി.
ജീവിതത്തിന്റെ ബാക്കി പാതിയില്‍
അതു മാത്രം ലാഭം,സൗഹൃദങ്ങള്‍
സാന്ത്വനം പകര്‍ന്നു സൗഹൃദങ്ങള്‍,
ഒരു കൈപ്പിടി അക്ഷരങ്ങള്‍ പോലെ.
10 comments:
ഒരു സ്വാന്തനപ്രിയരായ അക്ഷരപ്രേമികള്‍ക്കായി...
നല്ല സൌഹൃദങ്ങള്‍ നേട്ടങ്ങള്‍ തന്നെയല്ലേ സപ്ന. വീഴുകയും വീണ്ടും എഴുന്നേല്ക്കുകയും ചെയ്തൊരു ദിവസം തനിയെ നടക്കാന്‍ തീര്‍ച്ചയായും സാധിക്കും. ജീവിതത്തിന്റെ അടുത്ത പാതിയിലും ഒരിക്കല്‍ പൂക്കള്‍ വിരിയും. പ്രതീക്ഷകള്‍ ഒരിക്കലും കൈവിടരുതെന്ന് മാത്രം. ആശംസകള്‍.
The purpose of life is a life of purpose.
Keep it up sappoo....
നന്നായിരിക്കുന്നു
നന്നായി
നന്ദി, തറവാടി,മഴത്തുള്ളി,സുനില്‍,ഗഫൂര്‍,മിന്നമിനുങ്ങേ,ശെഫി, നിങ്ങളുടെ നല്ല വാക്കുകള്‍ക്കായി.
സൗഹൃദത്തിന്റെ നനുത്ത സ്പര്‍ശം പോലെ തോന്നി...
വാക്കുകളില്‍ ഒഴിഞ്ഞിരിക്കുന്ന സുഖദുഖങ്ങള്‍ തന്നെയായിരുന്നു സൗഹൃദത്തിന്റെ നിര്‍വചനമെന്നും വ്യക്തമാക്കും വിധം മനോഹരമായ കവിത
അഭിനന്ദനങ്ങള്‍
kollam !
നന്നായിരിക്കുന്നു സുഹ്രുത്തെ ..
സൌഹൃദങ്ങള്‍ എങ്കിലും ഉണ്ടല്ലോ കൈപിടിച്ച് നടത്താന്‍. ആത്മാവില്‍ തീ ഉണ്ടെങ്കില്‍ ജ്വലിച്ചു കൊണ്ടിരിക്കുക്ക.
എന്നും ജ്വലിക്കട്ടെ എന്ന് മാത്റം ആശംസിക്കുന്നു.
Post a Comment