ഉദിച്ചു വരുന്ന സൂര്യനും മറഞ്ഞു പോകുന്ന ചന്ദ്രനും
എന്തെ നിന് സന്ദേശങ്ങളൊന്നു എത്തിച്ചില്ല?
വര്‍ഷങ്ങളുടെ മറവിയോ, അതോ പ്രായാധിക്യമോ?
ഇന്നും കണ്ണുനീരിന്റെ വര്‍ഷമായി,ഒരു മഴയായി?
എന്നെന്നും മുന്നില്‍ നില്ക്കുവാന് ആഗ്രഹം?
കാറ്റായി,മേഘമായി,മഴയായി എത്തുമോ?
എന്നെന്നും എന്നെ തഴുകാനായി,മന്ദമാരുതനായി
വര്‍ഷങ്ങള്‍ പോകുന്നു, കാറ്റിന്റെ വേഗത്തില്‍,നിമിഷങ്ങളായി
എനിയെന്നും ഓര്‍മ്മകള്‍ മാത്രമായി, മെഴുകുതിരിവെട്ടമായി മാത്രം
പ്രാകാശിക്കുമോ എന്റെ മുന്നില്‍,ഇനിയുള്ള സന്ധ്യകള്‍,രാത്രികള്‍.
അമ്മയായി എന്നെന്നും എന്നരുകില്‍,നീ ഉണ്ടയിരുന്നെങ്കില്?
ജീവിതം വഴിമുട്ടി നില്ക്കുമ്പോള്,നിന് തലോടലില്‍ സാന്ത്വനം
മൂര്‍ദ്ധാവിലൊരു ചുംബനമായി എന്റെ നെടുവീര്‍പ്പുകള്‍ അലിഞ്ഞു
നിര്‍ലോഭമായ വാക്കുകളാല്‍ നീ ജീവിതത്തെ നിര്‍വചിച്ചു.
വ്യഥ,ഭയം,സങ്കടം എന്നിവക്കു നിന്റെ ലാഖമായ താക്കീത്
ജീവിതം എന്റെ മകള്‍ക്കു പൂക്കളുടെ നനുത്ത പാതയാക്കു,
അവളുടെ കഷ്ടങ്ങളും നഷ്ടങ്ങളും,വ്യഥകളും എന്റെ മടിയില്‍,
തലചായ്ച്ചുറങ്ങട്ടെ, എന്നന്നേക്കുമായി, നിര് ലോഭം.
വര്‍ഷങ്ങളുടെ,നഷ്ടബോധങ്ങളും,സാന്നിദ്ധ്യവും മാത്രം കൂടുവിട്ടില്ല.
17 comments:
മറ്റൊരു ഫെബ്രുവരി 4 എത്തി... കണ്ണുനീരില്ലാത്ത,ഖനീഭവിച്ച,നിര്‍വ്വികാരമായ,
മറ്റൊരു ഓര്‍മ്മദിവസം,.....ഒരമ്മയുടെ ഓര്‍മ്മ ദിവസം.
ഒരു നിമിഷമെങ്കിലും ചിന്തയില്‍ നിന്നും മറവിയിലേക്ക് പോയെങ്കിലല്ലേ വീണ്ടും ഓര്‍ക്കേണ്ടതുള്ളൂ
സ്വപ്ന...
നല്ല എഴുത്ത്
മധുരമീ ഓര്‍മ്മകള്‍
മധുരിക്കുമോര്‍മ്മകള്‍
ഇന്നലെകളുടെ നോവുകളും,നിനവുകളും
ഇന്നും നിന്നില്‍ പ്രതീക്ഷയുടെ
വിളക്ക് തെളിയിക്കുന്നു
നന്മകള് നേരുന്നു
മലയാളബ്ലോഗിലാദ്യമായി ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക www.rathisukam.blogspot.com
നിറഞ്ഞ രണ്ടു കണ്ണുകളും, നൊമ്പരം കടിച്ചു വിഴുങ്ങുന്ന ചുണ്ടുകളും ഓര്‍മ്മ വന്നു!
നല്ല എഴുത്ത് അമ്മ മലയാളമ്പോലുള്ള മധുരമാണു
അമ്മയെ മറക്കുന്ന ഈ കാലത്ത് ഓര്ത്തിരിക്കുന്നുവെന്നതു തന്നെ ഒരു നന്മയാണ്. അമ്മ എന്നും നന്മയാണ്.
പുതിയ എഴുത്തുകള്‍ ശീലിക്കണം.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
വല്യമ്മായി പറഞ്ഞതിനോട് യോജിക്കുന്നൂ. ഇത്ര പ്രായമായിട്ടും അമ്മയുടെ അടുത്തു നിന്നും കിട്ടുന്ന സുരക്ഷിതത്വ ബോധം എനിക്കിപ്പോഴും വേറൊരിടത്തു നിന്നും കിട്ടില്ല.
അമ്മയ്ക്ക് നമ്മെ വിട്ടു പോവാനാവില്ല, ഒരിക്കലും.
നന്നായിരിക്കുന്നു
എന്താ പറയണ്ടത്?
ഓര്മകള്തന് നൊമ്പരങ്ങള്‍ അല്ലെ .... നന്നായി .
കവിതയുടെ കാര്യത്തില്‍ ഗുരുവായൂരമ്പലനടയില്‍ ചെന്ന് നിക്കുന്ന യേശുദാസനെപ്പോലെയാ ഞാന്‍.ആഗ്രഹമുണ്ട്, പക്ഷെ അകത്ത് പ്രവേശിക്കാനാവുന്നില്ല. സദയം ക്ഷമിക്കുക
വല്യമ്മായി...ചിന്തയിലും മറവിയില്‍ നിന്നും പോയില്ല, പക്ഷെ എന്നെ വിട്ടു പോയി... ഞാന്‍ ‘കട്ടി’ പറഞ്ഞിട്ടും ചിണുങ്ങിയിട്ടും, പിണങ്ങിനിന്നിട്ടും തിരിഞ്ഞു നോക്കിയൈല്ല, എന്നെ തനിച്ചാക്കിയിട്ട് പോയി.നന്ദി മന്‍സൂര്‍ വാക്കുകളില്‍ കാപട്യമില്ല,ചിന്തയില്ക്കൂടീ വന്നത് കുത്തിക്കുറിച്ചു എന്നെയുള്ളു, ഇന്നലെ അമ്മയുടെ 6 വര്‍ഷം തികയുന്ന ദിവസം ആയിരുന്നു.നന്ദി മറ്റൊരാള്‍, പ്രിയ,ധ്വനി,അനൂപ് അമ്മക്കു മാത്രമെ ഈ മധുരത്തിനവകാശമുള്ളു,വനജ.. സുരക്ഷിതബോധം തരാനിന്നമ്മയില്ല. ഇരിങ്ങലെ..ഈ ഒരു നഷ്ടബോധത്തില്‍ നിന്നു കരകയറാന്‍ പറ്റുന്നില്ല,അനാഥത്വം വല്ലാതെ വേദനിപ്പിക്കുന്നു,മറ്റെല്ലാം മരവിച്ച ഒരു തോന്നല്‍!!!നന്ദി പോങ്ങുമ്മൂടന്,പി.ആര്, നവരുചിയന്‍,കര്‍ത്താ ജി,
ഇഷ്ടമായ്... ചിന്തകളില്‍ ഒരു നൊമ്പരം അന്തര്‍ലീനമാണെന്ന് കാണുന്നു.. കാലചക്രത്തിന്റെ തേരുരുളുമ്പോള്‍ സ്നേഹത്തിന്റെ മാത്രം ലോകത്ത് സന്തോഷമായ് ഓര്‍മ്മകള്‍ അനുഭൂതിയാക്കി മാറ്റാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്,
സ്വപ്നേച്ചീ
ഏറെ ഇഷ്ടപ്പെട്ടു ഈ വിഹ്വലചിന്ത...
വേര്‍പാടിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി വീഴുന്ന മനസ് പോലെയാണ് ചിലപ്പോള്‍ വാക്കുകളും...
ആശംസകള്‍.....
അസ്സലായിരിക്കുന്നു...!നന്ദി.
Post a Comment