എന്നെനും മനസ്സില്‍, ക്രൂശിതരൂപമായി
മനസ്സിന്റെ ശക്തിയായി, എന്നെന്നും
ഹൃദയത്തില്‍ നീ നിറയണേ തമ്പുരാനേ
നിര്‍ലോഭമായി മനസ്സില്‍ ശക്തി നിറക്കണേ
ഒരു നുള്ളു സ്നേഹത്തിനായി കൊതിക്കുന്ന
ലോകത്തെ, നിരന്തരം സ്നേഹത്തില്നിറച്ചു,
നിര്‍ലോഭം,സ്നേഹത്തിലാറാടിക്കെന്നെ നീ.
13 comments:
ഒരു നിമിഷ കവിത..........ഫ്ലിക്കറില്‍ കണ്ട ചിത്രത്തില്‍ നോക്കി എഴുതിയ,ഒരു കവിത.
പണ്ട് പണ്ട് ഒരിടത്ത് ദൈവം എന്ന ഒരാള്‍ ഉണ്ടായിരുന്നു.
ലോകത്തു നിര്ലോഭമായിത്തന്നെ സ്നേഹം പരന്നൊഴുകുന്നുണ്ട് സ്വപ്നാ, ആ തമ്പുരാന്റെ കാരുണ്യത്താല്‍....
അതു കാണാനുള്ള കണ്ണുകളെല്ലാര്ക്കുമില്ലെന്നേയുള്ളു........
ശരിയാണ്.പക്ഷേ ഈശ്വരനെ എത്രപ്പേര്‍ അറിയുന്നുണ്ട്
കണ്ണുള്ളവര്‍ കാണട്ടെ ..
കാതുള്ളവര്കേള്ക്കട്ടെ...
I can't understand the code laungauge but the photograph is very nice
iniyum orupadu kavithakal pratheekshikkunnu...
regards
നന്നായി നിമിഷ കവിത
ഫിക്കറിലെ എന്റെ ചിത്രങ്ങള്‍ കാണാത്തു ഭാഗ്യമായി...:)ചിലപ്പൊ ഒരു മഹാകാവ്യം എഴുതിയേനെ..
പ്രാര്‍ത്ഥനാപൂര്‍വ്വം
നിത്യവും കുറിമാനം
തന്നതില്ലെന്നാകിലും
സത്യമാണീവഴിയേ
നിശ്ചയംവന്നീടും ഞാന്‍.
സ്നെഹസ്വരൂപനായ തമ്പുരാന് ഈ പ്രാര്‍ത്ഥന കൈക്കൊള്ളാതിരിക്കില്ല... (പെറ്റമ്മ നിന്നെ കൈവെടിഞ്ഞാലും... എന്ന സ്നേഹവാത്സല്യങ്ങളുടെ പാരമ്യതയില്‍ നമ്മെ മുക്കിക്കളയുന്ന ബൈബിള്‍ വചനം ഓര്‍ത്തു പോകുന്നു)
ആശംസകള്‍
ജയകൃഷ്ണന് കാവാലം
നന്ദി യാരിദ്,ശിവ,ഗീതാഗീതികളെ... ചിലപ്പോ സ്നേഹം കാണാനുള്ള കണ്ണ് ദൈവം കൊടുക്കില്ല, നന്ദി അനൂപ്...,നന്ദി മിന്നാമിനുങ്ങുകള്‍,രഘുരാം പ്രസാദ്,കാണാമറയത്ത്...ചിത്രങ്ങള്‍ ഉണ്ടൊ ഫ്ലിക്കറില്‍???,മുഹമ്മദ് ശിഹാബ് ,ഫസല്‍,ലീല വളരെ നന്ദി അഭിപ്രായങ്ങള്‍ക്ക്....ജയകൃഷ്ണാ നിഷ്കളങ്കാ...ദൈവവചനം സത്യമാവട്ടെ
Looks like virus attack to me>>>>
Post a Comment