28 May 2008

ദേഹം,ദേഹി,ശരീരം


പ്രവാസത്തിന്റെ ഭാരവും പേറി
ജീവിതത്തോണിയില്‍ എന്നും മുങ്ങി,
കരകാണാക്കരയും തേടി തുഴഞ്ഞു
അറിയാത്ത കരയും തീരവും തേടി.


എന്തന്നില്ലാത്ത ഉത്സാഹത്തിമിര്‍പ്പില്‍
മനസ്സിന്റെ ആഹ്രത്തിലേറി ഞാന്‍
എത്തിയീക്കരയിലോളം,നിസ്വാര്‍ത്ഥം.
ആവശ്യത്തിന്‍ നീണ്ട പട്ടികകള്‍
അനുദിനം നീണ്ടു നീണ്ടു,കടലാസില്‍.

മാസപ്പടി കൂട്ടിക്കിഴിച്ചു ഞാന്‍
കടലാസു തുണ്ടുകൂമ്പാ‍രമാക്കി
വീണ്ടും വീണ്ടും കണക്കുകൂട്ടി.
എങ്ങുമെങ്ങുമെത്താത്ത പട്ടികകള്‍.
കണക്കുമാഷിന്റെ ചൂരല്‍ക്കഷായം
എന്റെ മഷിത്തുളില്‍ വീണുടഞ്ഞു.
എന്നിട്ടും തീരാത്ത നിലക്കാത്ത,
നെരിപ്പോടിന്‍ ചാരമാം കണക്കുകള്‍.

നിര്‍ദ്ദയ മനസ്സുകളുടെ പരിഹാസം,
പേറി ഞാന്‍‍, എന്റെ മാസവരി
നിയന്ത്രണത്താല്‍ ചുറ്റിപ്പിടിച്ചു.
നെല്ലറയരി കുബൂസായി മാറ്റിമറിച്ചു,
മിച്ചം പിടിച്ചു മാസവരി ഞാന്‍.
എന്നിട്ടു കരപിടിക്കാത്ത ജീവിതം.


അസ്രാന്തപരിശ്രമം നിരന്തരമാക്കി
ഉപദേശങ്ങളും,ആഹ്വാനങ്ങള്‍ക്കു
ചെവികൊടുത്തില്ല,ശ്രദ്ധ തിരിച്ചില്ല.
എവിടെയെങ്കിലും എന്നെങ്കിലും,
കരയുടെ നിഴലെങ്കിലും കാണും,
എന്ന പ്രതീക്ഷയില്‍ ഞാന്‍ തുഴഞ്ഞു.


സഹികെട്ടെന്റെ ദേഹം ദേഹി,
എന്നോടു തന്നെ പരിഭവിച്ചു.
ചുമയും,ശ്വാസവും പ്രതിബന്ദ്ധമായി,
നീണ്ട അസുഖങ്ങളുടെ പട്ടിക,
എന്റെ മാസപ്പടി കണക്കു തെറ്റി,
വീണ്ടും കരകാണാക്കടലിന്റെ
വേലിയേറ്റത്തില്‍ ഞാനുഴറി.
ശരീരം എനിക്കു പ്രാരാബ്ധമായി,
സ്വന്തം ശരീരത്തെ ഞാന്‍ ശപിച്ചു.


ഉപേഷിക്കാനാവാത്ത ശരീരം

ഒരു ബാദ്ധ്യതയായ സ്വശരീരം,
മരുന്നിനും മന്ത്രത്തിനും മുന്നില്‍
ദേഹിയും ദേഹവും മുട്ടുമടക്കി.
സ്വാര്‍ത്ഥ താത്പര്യങ്ങളില്‍,
കണ്ണുടക്കി,ജീവിതത്തെ തഴഞ്ഞു.

ആര്‍ക്കുമല്ലാത്ത ഉത്തരവാദിത്വം,
എന്റെ ജീവനറ്റ ശരീരം,ദേഹി
മരവിച്ച മോര്‍ച്ചറിയുടെ ശാപമായി.
ഒരുപറ്റം സ്വാര്‍ത്ഥതകളുടെ,ആവശ്യവും
പേറി എന്റെ ദേഹി, അന്നും ഇന്നും.???

37 comments:

ഹരീഷ് തൊടുപുഴ said...

ചേച്ചി, ഒരു സന്തോഷം തരുന്ന കവിത കൂടി പെട്ടന്നെഴുതി പോസ്റ്റിക്കെ, പ്ലീസ്....

Sunith Somasekharan said...

ella prashnangalum maarum chechi...
live inthe present time...

മറ്റൊരാള്‍ | GG said...

സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനായ്
ഞാന്‍ തനിയേ പോകുന്നു.

.....
......
ഈ യാത്രയുടെ അന്ത്യം
ഇന്നലെക്കാ‍ള്‍ ചെറുപ്പം!!

എന്റെ ജന്മദിനത്തിന് ഒരാള്‍ ആശംസിച്ചതിങ്ങനെയാണ്. ആദ്യം വായിച്ച് ഞെട്ടിയെങ്കിലും, പിന്നീട് അതാണ് വളരെ അര്‍ത്ഥവത്തായ ആശംസകള്‍ എന്ന് തിരിച്ചറിഞ്ഞു.

ഓ.ടോ:
അവതരിപ്പിക്കുന്ന ആള്‍ എന്നര്‍ത്ഥത്തില്‍ “അവതാരക”എന്നാണ് ശരി.

Unknown said...

എത്ര കൂട്ടിയാലും തീരാത്ത കണക്കുകള്‍
ജീവിതത്തിന്റെ നാനാവിധത്തിലുള്ള വ്യാകുലതകള്‍
നിറഞ്ഞ മനസിന് അര്‍ഥങ്ങള്‍ കണ്ടെത്താന്‍
പ്രയാസമാണ്.
കാശുള്ളപ്പോള്‍ ആനന്ദിക്കുക അതു തീരുവോളം
അവസാനം തെക്കെ കണ്ടത്തില്‍ നല്ലൊരു
മാവിന്റെ കൊള്ളിയില്‍ എരിഞ്ഞടങ്ങണം
ഇത് മോഹം
ആ ചിതാ ഭസ്മം കാശിയിലും ഹരിദ്വാറിലും
കന്യാകുമാരിയിലും നിമജ്ജനം ചെയ്യണം
ഇത് എന്റെ മുത്തച്ചന്മാരുടെ ആഗ്രഹം ഞാന്‍
മരിച്ചാല്‍ ആ ദേഹം എന്തു ചെയ്യണമെന്ന് ഇപ്പോ
തീരുമാനിച്ചിട്ടില്ല
വല്ലോ മ്യൂസയത്തിലും ചീയാതെ സൂക്ഷിച്ചു വച്ചാലോ
എന്ന അലോചനയിലാണ്
കാരണം ഞാന്‍ ജിവിക്കുന്ന സമൂഹം എന്നെ സ്വാര്‍ഥനും ദുരാഗ്രഹിയും ആക്കി മാറ്റിയിരിക്കുന്നു

420 said...

കണ്ടില്ലെന്നും
അറിഞ്ഞില്ലെന്നും
നടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍...

ശക്തം.

ജിജ സുബ്രഹ്മണ്യൻ said...

ഇന്നു ഞാന്‍ നാളെ നീ....

ആ പടം കണ്ടിട്ടു ഉള്ളില്‍ എവിടെയോ ഒരു നൊമ്പരം...

Rasheed Chalil said...

സത്യം... :(

Sapna Anu B.George said...

ഹരീഷെ....ശ്രമിക്കഞ്ഞിട്ടല്ല... ഒരു അനുഭത്തിന്റെ വെളിച്ചം എല്ലാം തന്നെ നിരാശയുടേതാണ്‍്, എന്നാലു താങ്കളുടെ അഭിപ്രായം മനിച്ചെഴുതുന്നുണ്ട്. my craack words,നന്ദി.....മറ്റൊരാള്‍...സമയമാം രഥത്തില്‍ എങ്കിലും പാടാന്‍ ആളുള്ളത് തന്നെ ഭാഗ്യം,അനൂപ് എസ് കോതനല്ലുര്‍....നല്ല വരികള്‍ക്കു നന്ദി.....വി ആര്‍ ഹരിപ്രാസാദ് , കാന്താരിക്കുട്ടി,ഞാന്‍ മറ്റുള്ളവരിലും,എന്റെ സ്വന്തം ജീവിതത്തിലും കാണുന്ന നൊമ്പരം ആണ്‍് എന്റെ കവിതകള്‍, അതു വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കൂ.....നന്ദി ഇത്തിരി വെട്ടം

സാബി said...

മോർച്ചറിയിലെത്തിയപ്പോൾ
തീരെ തെരക്കില്ലാത്തവനായി,
കടമയും കടപ്പാടും കെട്ടഴിഞ്ഞു
കടങ്ങളും ധാന്യക്കുടങ്ങളും
പിന്തുടർന്നില്ല
പ്രവാസിക്കിതു തന്നെ ശാന്തി

Jayasree Lakshmy Kumar said...

എല്ലാ പ്രവാസദുഖങ്ങള്‍ക്കും ഒരേ മുഖമാണോ?

നന്ദു said...

"മാസപ്പടി കൂട്ടിക്കിഴിച്ചു ഞാന്‍
കടലാസു തുണ്ടുകൂമ്പാ‍രമാക്കി
വീണ്ടും വീണ്ടും കണക്കുകൂട്ടി.
എങ്ങുമെങ്ങുമെത്താത്ത പട്ടികകള്‍."

ഒരു ശരാശരിപ്രവാസിയുടെ മനസ്സിലെ ആകുലതകൾ നന്നായി വരച്ഛിട്ടിരിക്കുന്നു. നല്ല വരികൾ സപ്ന. :)

Sapna Anu B.George said...

സാബി...........അഭിപ്രായമായി എഴുതിയ വരികള്‍ എന്റെ കവിതയുടെ അന്ത്യഭാഗമാകേണ്ടവയായിരുന്നു.... നന്ദി സാബി.
ലക്ഷ്മീ.....എല്ലാ പ്രവാസവും മുഖവും എല്ലാം ഒരു പോലെയാണ്‍്, ഇവിടുത്തെ കാറ്റിന് ഒരേ ചൂടാണ്
ഒരു ദയയും ഇല്ലാത്ത ചൂട്.നന്ദി നന്ദു.... ഒരു പ്രവാസിക്കെ മറ്റൊരു പ്രവാസിയുടെ വേദന വരച്ചു കാട്ടാന്‍ സാധിക്കു... ഇതു മനസ്സിലാകാന്‍ അതേ വേദനയില്‍ ക്കൂടി കടന്നു പോകണം

Rafeeq said...

പ്രാവസികളുടെ വിഷമം.. എന്നും ഒരുപോലെയാണല്ലെ..??

കൊള്ളാം ചേച്ചീ..

Sapna Anu B.George said...

ഇവിടുത്തെ ചൂട് പോലെ സത്യം റഫീക്

Shooting star - ഷിഹാബ് said...

പ്രവാസവും ജിവിതത്തിന്റെ നശ്വരതയും നന്നായി എഴുതി. തുറന്നെഴുത്ത് നന്നായിട്ടുണ്‍ട് പക്ഷേ കാവ്യ ഭംഗി കൂട്ടുവാന്‍ ശ്രമിക്കാമായിരുന്നു എന്നാണു എന്റെ അഭിപ്രായം. പറയുവാന്‍ ഉള്ള ആളില്ല ഞാന്‍. എന്നാലും തോന്നിയത് പറഞ്ഞു

Sapna Anu B.George said...

ഷിഹാബ്..........സത്യം എഴുതി വന്നപ്പോ കവിതയുടെ ഈണം പോയി, സത്യമാണ്‍് അതു പറയാന്‍ മടിക്കെണ്ട് സുഹൃത്തെ. നന്ദി

annamma said...

പ്രവാസികളുടേ ശ്രദ്ധക്ക് - ദുഖങ്ങളുടെ maths പറഞ്ഞ് പേടിപ്പിക്കല്ലേ. please....

Sapna Anu B.George said...

ഇതാണു അന്നമ്മെ കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന Maths

ഹന്‍ല്ലലത്ത് Hanllalath said...

നന്നായിട്ടുണ്ട്..അക്ഷരത്തെറ്റുകള്‍ തിരുത്താമോ...?

Sapna Anu B.George said...

തിരുത്താമല്ലൊ????

Ranjith chemmad / ചെമ്മാടൻ said...

നന്നായിട്ടുണ്ട്..

Sapna Anu B.George said...

നന്ദി രെഞ്ചിത്ത്

മുഹമ്മദ് ശിഹാബ് said...

നന്നായിട്ടുണ്ട്..

കണ്ടില്ലെന്നും
അറിഞ്ഞില്ലെന്നും
നടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍...

Sapna Anu B.George said...

നന്ദി ശിഹാബ്

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

കാവാലം ജയകൃഷ്ണന്‍ said...

കവിതകളെല്ലാം മനോഹരം. എല്ലാത്തിനും കൂടി ഒരൊറ്റ കമന്‍റ് ആകാമെന്നു കരുതി. ആവര്‍ത്തനം ഒഴിവാക്കാമല്ലോ.

ജീവനുള്ള കവിതകള്‍. വിശിഷ്യാ ഈ കവിത. അനുഭവത്തിന്‍റെ തീനാളാങ്ങളുള്ള വാക്കുകള്‍... പ്രവാസം അത്‌ ഗള്‍ഫാണെങ്കിലും, അമേരിക്കയാണെങ്കിലും ഒട്ടും സുഖകരമായ ഒന്നല്ല തന്നെ. സ്വന്തം നാടിന്‍റെ മണ്ണും, മനസ്സുകളും ഒരിടത്തും കാണില്ല. ദൂരം കൂടും തോറും ബാല്യകാലത്തിന്‍റെ വളകിലുക്കങ്ങള്‍ നമ്മെ കൂടുതല്‍ നൊമ്പരപ്പെടുത്തും. എന്നും കാണുന്ന മുഖങ്ങളും, എന്നും തഴുകുന്ന കാറ്റും, എന്നും വഞ്ചി തുഴയുന്ന കായലും എല്ലാമെല്ലാം നമ്മെ കൂടുതല്‍ ദൈന്യതയോടെ തിരികെ വിളിക്കും. നമ്മളോ? പ്രാരാബ്ധങ്ങളുടെ കെട്ടുപാടുകളില്‍ കുരുങ്ങി ആ ദൈന്യ വിലാപത്തില്‍ മനസ്സുടക്കി... അപ്പൊഴും യാന്ത്രികമായ ജീവിതം തുടരാന്‍ നിര്‍ബന്ധിതരായി... അങ്ങനെയങ്ങനെ... അതാണ് പ്രവാസ ജീവിതം.

കവിതകള്‍ ജീവിതഗന്ധിയാകുമ്പോഴാണ് അതിന് മാധുര്യവും, സൌന്ദര്യവും, സുഗന്ധവും ഉണ്ടാവുന്നതെന്ന്‌ ഈ ബ്ലോഗിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

Sapna Anu B.George said...

നന്ദി സുല്‍... നന്ദി കാവാലം...താങ്കളുടെ നല്ല വാക്കുകള്‍ക്ക്

മാംഗ്‌ said...

ഞാനാണ്‌ ഏല്ലാ കവിത ഉം ഏന്നെകുറിച്ചു ഏന്റെ ആത്മാവിനെ ദേഹത്തെ വിഷമത്തെ ഭക്തിയെ അങ്ങിനെ ഏല്ലാ വിഷയത്തിലും എന്താ ഒരു കവിതയില്‍ എന്ഗിലും മറ്റൊരാളിലൂടെ ലോകത്തെ കാണാന്‍ ശ്രമിക്കാത്തത്

Sapna Anu B.George said...

നന്ദി mang........ഒരു തീഷ്ണമായ വീക്ഷണത്തിനു!!!!!

വയനാടന്‍ said...

സപ്ന
ഹൃദയത്തില്‍ മൂര്‍ച്ചയുള്ള ഒരു കത്തി കയറ്റി വച്ചത് പോലെ ....
ആചിത്രമൊന്നു മാറ്റമോ ...അത് എന്റെ
ഉത്സാഹങ്ങള്‍ കെടുത്തിക്കളയുന്നു
നന്ദി സപ്ന
മായക്കാഴ്ചകളുടെ വര്ര്‍ണക്കുമിളകള്‍ പൊട്ടിക്കാന്‍ സത്യത്തിന്റെ സൂചി
നീട്ടിയതിന്

Sapna Anu B.George said...

മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ടു മുറിഞ്ഞ് ഒരു ഹൃദയത്തില്‍ നിന്നു വന്നതാണീ വരികള്‍ വയനാടാ.. അതിന്റെ വരികള്‍ക്കും മൂര്‍ച്ചകാണും. വേദനിപ്പിച്ചതില്‍ ഖേദം ഉണ്ട്,മനപ്പൂര്‍വം അല്ല....

അനില്‍@ബ്ലോഗ് // anil said...

"അസ്രാന്തപരിശ്രമം നിരന്തരമാക്കി
ഉപദേശങ്ങളും,ആഹ്വാനങ്ങള്‍ക്കു
ചെവികൊടുത്തില്ല,ശ്രദ്ധ തിരിച്ചില്ല.
എവിടെയെങ്കിലും എന്നെങ്കിലും,
കരയുടെ നിഴലെങ്കിലും കാണും,
എന്ന പ്രതീക്ഷയില്‍ ഞാന്‍ തുഴഞ്ഞു"

ഈ വരികളാവട്ടെ വഴികാട്ടുന്നതു.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

വളരെ നന്നായിട്ടുണ്ട്........

R.K.Biju Kootalida said...

പ്രവാസിയുടെ ദു:ഖം ഉളിൽ തട്ടി അവതരിപ്പിക്കുന്നു...
പക്ഷെ കവിതയായോ എന്നൊരു സംശയം,ഇനിയിപ്പോൽ കവിതയുടെ Definition എന്താ എന്നൊന്നും ചോദിക്കരുത്...
വായിചചപ്പോൾ തോന്നിയതു അങു പോസ്റ്റിയതാ‍

Sapna Anu B.George said...

നന്ദി.....ബിജു(R.K.Biju Kootalida)

നഗ്നന്‍ said...

കവിതയോടുള്ള
ഗുരുത്വാകര്‍ഷണം
അറിയുന്നു.

ദൂരങ്ങളിനിയും
ഒരു പാട്‌ താണ്ടണം....

Sapna Anu B.George said...

നന്ദി...വായിച്ചതിലും , കഷമക്കും