ഒഴിഞ്ഞു തീര്‍ന്ന കൂടുപോലെ വീണ്ടും ജീവിതം
നിലക്കാത്ത ഉരു പോലെ തെന്നി നീങ്ങി അങ്ങോളം
ഒന്നിലും കുറയാതെ നിന്നു,ദിനങ്ങള്‍ മണിക്കുറുകള്‍ .
എവിടെയോ ചോര്‍ന്നു പോയ ദിനങ്ങള്‍ ,
നീണ്ടു നീങ്ങി ഉറവയായി,കണ്ണുനീര് എന്നെന്നും
മടകെട്ടി അടച്ചില്ല ജീവിതം,അണകെട്ടിയില്ല.
ഒഴുക്കിനെതിരെ നീങ്ങിയില്ല എന്‍ ഹൃദയം,
ദു:ഖം ചാലായി,നീരായി,സമുദ്രത്തിലടങ്ങി,
എല്ലാം അവസാനിക്കുന്ന ദൈവത്തിന് സമുദ്രം.
സമാധാനമായി സാന്ദ്വനമായി ഉത്തരമായി
ജീവിതം നീട്ടിയ കയ്യില്‍ എന്റെ മകള്‍ ,
അമ്മയെന്ന സത്യത്തിനുത്തരം നല്കി.
ഇല്ലാത്ത അമ്മയെ നഷ്ടത്തിന് കൂമ്പാരത്തില്‍
നിര്‍ത്താതെ ഞാന്‍ തേടിയപ്പൊള് , കണ്ണുനീര്ചലില്
കണ്ടു നുനുത്ത കൈകള്‍ , നീര്മുത്തുകള് തുടച്ചു നീക്കാന്‍.
നഷ്ടങ്ങള്ക്കുത്തരമായി,ചോദ്യങ്ങള്‍ക്കുത്തരമായി,
ഇടവിടാതെ ലോലമായി മെല്ലെയവള്‍ നെഞ്ചിലമര്‍ന്നു,
സ്നേഹത്തില്‍ കൈക്കുമ്പിള്‍ നീട്ടി,നിര്‍ലോഭം,നിന്നിമേഷം.
നിലക്കാത്ത ഉരു പോലെ തെന്നി നീങ്ങി അങ്ങോളം
ഒന്നിലും കുറയാതെ നിന്നു,ദിനങ്ങള്‍ മണിക്കുറുകള്‍ .
എവിടെയോ ചോര്‍ന്നു പോയ ദിനങ്ങള്‍ ,
നീണ്ടു നീങ്ങി ഉറവയായി,കണ്ണുനീര് എന്നെന്നും
മടകെട്ടി അടച്ചില്ല ജീവിതം,അണകെട്ടിയില്ല.
ഒഴുക്കിനെതിരെ നീങ്ങിയില്ല എന്‍ ഹൃദയം,
ദു:ഖം ചാലായി,നീരായി,സമുദ്രത്തിലടങ്ങി,
എല്ലാം അവസാനിക്കുന്ന ദൈവത്തിന് സമുദ്രം.
സമാധാനമായി സാന്ദ്വനമായി ഉത്തരമായി
ജീവിതം നീട്ടിയ കയ്യില്‍ എന്റെ മകള്‍ ,
അമ്മയെന്ന സത്യത്തിനുത്തരം നല്കി.
ഇല്ലാത്ത അമ്മയെ നഷ്ടത്തിന് കൂമ്പാരത്തില്‍
നിര്‍ത്താതെ ഞാന്‍ തേടിയപ്പൊള് , കണ്ണുനീര്ചലില്
കണ്ടു നുനുത്ത കൈകള്‍ , നീര്മുത്തുകള് തുടച്ചു നീക്കാന്‍.
നഷ്ടങ്ങള്ക്കുത്തരമായി,ചോദ്യങ്ങള്‍ക്കുത്തരമായി,
ഇടവിടാതെ ലോലമായി മെല്ലെയവള്‍ നെഞ്ചിലമര്‍ന്നു,
സ്നേഹത്തില്‍ കൈക്കുമ്പിള്‍ നീട്ടി,നിര്‍ലോഭം,നിന്നിമേഷം.
38 comments:
അമ്മ എന്നെ പ്രതിഭാസത്തിന്റെ ഉത്തരം തെടിയുള്ള യാത്ര ഇന്നും തുടരുന്നു...........
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിനായി രാജനോട് കടപ്പെട്ടിരിക്കുന്നു. നന്ദി രാജന്.
കൊള്ളാട്ടോ... ഇതിന്റെ english ന് ഒരു ലിങ്ക് കൊടുക്കാമായിരുന്നു... ആശംസകള്‍...!
പകല്‍ക്കിനാവെ.... അഭിപ്രായത്തിനു നന്ദി, മലയാളത്തിന്റെ ലിങ്ക് കൊടുത്തു കേട്ടൊ...
യാത്ര തുടരൂ, പക്ഷേ ഉത്തരംകിട്ടുമെന്നു തോന്നുന്നില്ല.
അമ്മയെന്ന സത്യത്തിനുത്തരം നല്കി
എഴുത്തുകാരി നന്ദി.. ഉത്തരം കീട്ടില്ല എന്നറിയാം പക്ഷെ പ്രകൃതിയും ദൈവവും തന്നു,ഉത്തരം.,മൈ ഡ്രീംസ് നന്ദി
നന്നായിരിയ്ക്കുന്നു ചേച്ചി...
നന്ദി ശ്രീ...
എല്ലാം അവസാനിക്കുന്ന ദൈവത്തിന് സമുദ്രം......
നന്നായിരിക്കുന്നു.
നന്ദി പള്ളിക്കരയില്‍
amma thanne sneham..anweshanam ishtamaayi
Thanks ....the man to walk with
നന്നായിരിക്കുന്നു. ഇന്നാണു വായിച്ചത്. വായിക്കാൻ ഒരു സുഖമുണ്ട്.
കുട്ടേട്ടൻ
നന്ദി കുട്ടേട്ടാ...ഇതൊരു കഥയല്ല...കവിതയുമല്ല...മെനച്ചെടുത്തൊരു പരിതസ്ഥിതിയുമല്ല,സത്യം മാത്രം.ഓരോവര്ഷവൂം,ഹൃദയം കീറിമുറിക്കുന്ന സത്യം.അമ്മ ഇല്ല മരിച്ചുപോയി,ഇനി ഒരിക്കലും വരില്ല
വളരെ വര്ഷങ്ങല്ക്കു മുമ്പു എന്നെ ഇന്റെര്‍നെറ്റിലെ ബാല പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ആ കോട്ടയം കാരി എന്നെ മറന്നിരിക്കുന്നു.അന്നെനിക്കു മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ അറിയില്ലായിരുന്നു.എന്നാലും ഒരിക്കലും മുടങ്ങാതെ പലതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.ആ കൂട്ടത്തില്‍ അമ്മയും ഒരു വിഷയമായിരുന്നു.അന്നെന്റെ അമ്മ എനിക്കു നഷ്ടപ്പെട്ടപ്പോള്‍ അമ്മയെപ്പറ്റി ധാരാളം എനിക്കെഴുതിയവള്,എന്റെ ഭാര്യ മരിച്ചപ്പോള്‍ എന്നെ സാന്ത്വനപ്പെടുത്തിയവള്.ഇന്നും അവയില്‍ പലതും ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു.പക്ഷെ എന്തോ,ഇപ്പോള്‍ ആ കവയിത്രി എന്നെ മറന്നു[?].എന്റെ അമ്മയും മരിച്ചത് ഫെബ്രുവരിയിലാണ്.ഫെബ്രുവരി 20- ന്തി.ആ സ്മരണക്കു മുമ്പില്‍ പ്രണാമമര്‍പ്പിച്ച് കൊണ്ട്..എപ്പോഴും അമ്മയെപ്പറ്റി ഓര്‍മ്മിപ്പിച്ചിരുന്ന ആ പഴയ കൂട്ടുകാരിയെ,ഓര്‍ത്തു കൊണ്ട്....രണ്ടിറ്റു കണ്ണീര്.....
എല്ലാം അവസാനിക്കുന്ന ദൈവത്തിന് സമുദ്രം......
ഉത്തരംകിട്ടുമെന്നു തോന്നുന്നില്ല
nannayirikkunnu
വളരെ നല്ല കവിത...
ആശംസകള്‍...*
നല്ല കവിത, അമ്മയെ പറ്റി സേതു പറഞ്ഞതോര്‍ക്കുന്നു "ദൈവത്തിന് അല്പം താഴെയായി നില്ക്കുന്ന " പുള്ളിയാണെന്ന്. ആഗലേയ വിവര്‍ത്തനമെന്നാല്‍ ആഗലേയത്തില്‍ എഴുതിയ സ്വന്തം കവിതയുടേതാണോ?
ഷിഹാബ്,ശ്രീ ഇടമണ്‍....
അഭിപ്രായത്തിനും ,സന്ദര്‍ശനത്തിനും നന്ദി,ചങ്കരാ...ആ ലിങ്കില്‍ നോക്കിയാല്‍ ആഗലേയവിവര്ത്തനം,
എന്റെ സ്വന്തം ആയ ആഗലേയ കവിതകള്‍ തന്നെ
അമ്മയോളം മഹനീയമായതൊന്നുമില്ല ഈ ഭൂമിയില്‍.
നല്ല കവിത ചേച്ചീ.
ആശംസകള്‍!
നന്ദി പാറുക്കുട്ടി, ഇനിയും വരണം കേട്ടോ
"നഷ്ടങ്ങള്ക്കുത്തരമായി,ചോദ്യങ്ങള്‍ക്കുത്തരമായി,
ഇടവിടാതെ ലോലമായി മെല്ലെയവള്‍ നെഞ്ചിലമര്‍ന്നു,
സ്നേഹത്തില്‍ കൈക്കുമ്പിള്‍ നീട്ടി,നിര്‍ലോഭം,നിന്നിമേഷം."
ചേച്ചീ, നന്നായിരിക്കുന്നു.
ജീവിതത്തിന്റെ ചോദ്യവും ഉത്തരവും നമ്മുടെ ജീവിതത്തില്‍ തന്നെയുണ്ട് തെന്നാലിരാമാ. നന്ദി
മൊഴിമാറ്റം നന്നായി. പദങ്ങളുടെ വിന്യാസത്തിലും താളത്തിലും കാണിച്ച ശ്രദ്ധ അഭിനന്ദനം അർഹിക്കുന്നു.
നന്ദി അനില്‍
കവിത കണ്ണുനീരുറവകളില് ഉത്ഭവിക്കുന്നു
വിവര്ത്തിചെത് നന്നായി ഉള്‍കൊള്ളാന്‍ പറ്റിയല്ലോ
എന്റെ കവിതയല്ലെ പന്ന്യന്‍ കുട്ടി
അമ്മയ്ക്ക് സ്ഥാനം ദൈവത്തിനും മുകളില്‍ തന്നെ....
വളരെ നല്ല വരികള്‍...
നന്ദി ശ്രീഹരി
കൊള്ളാട്ടോ...
Congrats..!
നല്ല വരികള്‍...ഇഷ്ടപ്പെട്ടു...ഒരുപാടൊരുപാട് ...
ഒരുപാട് വാസ്തവങ്ങള്‍ ഒന്നിച്ചു പറഞ്ഞല്ലോ..
The EYE,സ്മിത ആദര്‍ശ്.....വളരെ നന്ദി,ജീവത്തിലെ ഉത്തരങ്ങളും അര്‍ദ്ധങ്ങളും മനസ്സിലാകാത്തപ്പോഴാണ്
എഴുതി ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ചേച്ചി,
ഈ നല്ല കവിത വിവര്‍ത്തനം ചെയ്ത് ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് നന്ദിയുണ്ട്.
സ്വപ്ന, സാധാരണ ഞാൻ ഇംഗ്ലീഷ് കവിതകളുടെ ആളല്ല. പക്ഷെ ഇവിടെ എനിക്കു ഇംഗ്ലീഷ് കവിതയാണ് ഇഷ്ടമായതു കെട്ടോ. It is so simple and beautiful
പ്രദീപ്,രണ്ടും എന്റെ തന്നെ കവിതകളാന്നു.അഭിപ്രായത്തിനു നന്ദി.ലക്ഷ്മി.....മനസ്സിന്റെ സങ്കടം ഏതു ഭാഷയിലും പ്രകടിപ്പിക്കാന്‍ ഒരു പ്രയാസവും ഇല്ല.അതു താനെ ഒഴുകിവരും
vayichu vannappol....
'chippiyudanjende kai kumbilil veena muthe mani muthe... ' enna paatanu manasileykyu vannathu...
Thanks sobi
Post a Comment