30 May 2009

കളിത്തോഴി-എന്നെന്നും എന്‍ സ്വന്തം

തെന്നലിന്‍ കുളിര്‍മ്മയോടെ അടുത്തെത്തി
എന്നെന്നും സ്നേഹത്തിന്‍ കളിക്കൂട്ടുകാരിയായി,
ദൂരങ്ങള്‍ ,നടവഴികള്‍, ഇടവഴികള്‍,കഥകളായി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


ദിനങ്ങള്‍ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ തെന്നിനീങ്ങി,
ദിനചര്യകളില്‍ എന്നെന്നും കൂട്ടുകാരിയായവള്‍,
വാക്കുകളില്‍ എന്നെന്നും താ‍ളങ്ങള്‍ നിറഞ്ഞൊഴുകി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


മന്ദസ്മിതങ്ങള്‍,ചിരികള്‍,ആര്‍ത്തട്ടഹസിച്ചു ഞങ്ങളില്‍
പാഠശാലകളും ,സഹപാഠികളും,എന്നും നിറങ്ങളായി
അവരും നിറഞ്ഞുനിന്നു, ജീവിതത്തിന്റെ തളമായി
ഇവളെ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


എവിയോ കൂട്ടംതെറ്റി, തെറിച്ചു വീണ എന്‍ ജീവിതം,
വഴിലെവിടെയോ നഷ്ടങ്ങളുടെ കൂമ്പാരമായവള്‍,
ജീവിതം തെന്നിനീങ്ങി വീണ്ടും ഒരു തെങ്ങലായി
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


നിറഞ്ഞുനിന്ന മനസ്സിന്റെ സ്നേഹം വര്‍ഷങ്ങലൂടെ,
എന്നെന്നും നിലനിര്‍ത്തി, പൂത്തുലഞ്ഞ വര്‍ഷങ്ങള്‍
അത്യാധുനികതയുടെ പരിവേഷത്തില്‍ തിരിച്ചെത്തി,
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


സ്വന്തമായി,ബന്ദമായി,മന്ദസ്മിതത്തില്‍ ,കൈനീട്ടി,
സൌഹൃദത്തിന്റെ ആലിഗനത്തിനായി നീട്ടിയ കൈ,
എങ്ങെങ്ങും എത്താതെ അന്തരീ‍ക്ഷത്തില്‍ നിന്നു.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.


വര്‍ഷങ്ങളില്‍ നഷ്ടമായ സൌഹൃദം എന്നില്‍മാത്രം,
പ്രതീക്ഷയുടെ കൈക്കുമ്പിളില്‍ രണ്ടിട്ടു കണ്ണീര്‍മാത്രം,
മനസ്സെല്ലാം ഒരു അച്ചിന്റെ സ്നേഹവായ്പ്പാവില്ലല്ലോ.
ഇവളെ ന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

19 comments:

Sapna Anu B.George said...

ഒരു സുഹൃത്തിന്റെ ജന്മദിവസ്സത്തിന്റെ ഓര്‍മ്മക്കായി.....

the man to walk with said...

ishtaayi..

C said...

english version njaan kandu coment parnjallo nerathe thanne
i dint knw that it is brinda's bday today
happy bday to her!!!
athe ellaam oru achalla
aa bodham nammude bandhagale eppozhum nilanirthum
nammude seri verolaadude seri alla
give that space to all and live happily ever after
hey zapp
I AM PREACHING TO MYSELF!!
nice kavitha
ishtaaaayeeeee

Typist | എഴുത്തുകാരി said...

സപ്നയുടെ പ്രിയപ്പെട്ട കൂട്ടുകാരിക്കു് നന്മകളും സന്തോഷവും ഉണ്ടാവട്ടെ.

വരവൂരാൻ said...

സ്നേഹമൂള്ള സുഹൃത്തുക്കൾ

ഇഷ്ടപ്പെട്ടു

Sapna Anu B.George said...

നന്ദി ...the man to walk with,C..... എല്ലാവരും അങ്ങനെതന്നെയാണ്,ആരും ആരെയും സ്നേഹം കൊണ്ടും സൌഹൃദം കൊണ്ടും ബുദ്ധിമുട്ടിക്കാറില്ല,പലപ്പോഴും മനസ്സിലാക്കാന്‍ വൈകും അല്ലെങ്കില്‍,ശരിയായി മനസ്സിലാക്കാതിരിക്കുന്നതും ആകാം,Typist | എഴുത്തുകാരി വളരെ നന്ദി,വരവൂരാന്‍ നന്ദിയുണ്ട്

Unknown said...

you sent me back to my childhood. thanks.

Sapna Anu B.George said...

നന്ദി സാജന്‍ ,ഇതെന്റെ കുട്ടിക്കാലമാണ്, വേദനിപ്പിച്ച സത്യമായ കുട്ടിക്കാലം വലുതായപ്പോള്‍,ജീവിതമായപ്പോള്‍,കൂടുതല്‍ വേദനിപ്പിച്ച ബാല്യകാലം.

ജന്മസുകൃതം said...

സപ്ന,
കവിത ഗംഭീരം എന്ന് പറഞ്ഞു നിര്‍ത്തുന്നില്ല.
ഒരു നിര്‍ദ്ദേശം ഉണ്ട്.
ഒരുപാട്‌ ആവര്‍ത്തനം .ഇതില്‍ കാണുന്നു..കവിതയുടെ സൌന്ദര്യം കുറയാന്‍ അത് കാരണമാണ്.
ഇനി ശ്രദ്ധിക്കുമല്ലോ .

Sapna Anu B.George said...

ലീലച്ചേച്ചി...നന്ദി, പക്ഷെ എവിടെയാണ് ആവര്‍ത്തനം എന്നുകൂടി പറഞ്ഞു തരൂ.

മയൂര said...

ഇവളെന്നെന്നുമെന്‍ സ്വന്തം കളിത്തോഴി

ആശയം ഇഷ്ടമായി :)

Sapna Anu B.George said...

നന്ദി മയൂര....അവളെന്നും എന്റെ മനസ്സിന്റെ അംഗണത്തില്‍ കൈ കൊര്‍ത്തുപിടിച്ചു ജീവിച്ചിരുന്നു.

ശ്രീ said...

വരികള്‍ വളരെ നന്നായിരിയ്ക്കുന്നു, ചേച്ചീ

രാജേഷ്‌ ചിത്തിര said...

eshtaayi.........
ashamsakal

രാജേഷ്‌ ചിത്തിര said...

eshtaayi.........
ashamsakal

രാജേഷ്‌ ചിത്തിര said...

eshtaayi.........
ashamsakal

Sapna Anu B.George said...

nandi chaithram

മണിലാല്‍ said...

കളിത്തോഴി,നിന്നെ കാണാന്‍ വന്നു കളിത്തോഴി

Arundhathi said...

Like it. Very good :)